Home Entertainment Celebrities

കവിളില്‍ ഉമ്മ വെച്ചു, പിന്‍ഭാഗത്ത് പിടിച്ച് ഞെരിച്ചു, അന്ന് ഞാന്‍ സഹിച്ച വേദന പറഞ്ഞറിയിക്കാനാവില്ല, ആരാധികമാരില്‍ നിന്നുണ്ടായ അനുഭവം തുറന്നുപറഞ്ഞ് ദുല്‍ഖര്‍

442

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലയാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒന്നായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.

Also Read: യോഗിയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി രജനികാന്ത്, തമിഴ് ജനതയെ ഒന്നടങ്കം നാണം കെടുത്തിയെന്ന് ആരാധകര്‍, രൂക്ഷവിമര്‍ശനം

പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. കിങ് ഓഫ് കൊത്തയാണ് താരത്തിന്റെ തിയ്യേറ്ററിലെത്താനാരിക്കുന്ന ചിത്രം.

ദുല്‍ഖര്‍ ഏത് പരിപാടിക്ക് പോയാലും ആരാധകര്‍ അദ്ദേഹത്തെ വളയാറുണ്ട്. കൂടെ നിന്ന് സെല്‍ഫിയെടുക്കാനും ഒന്നു സംസാരിക്കാനും എത്തുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ ആരാധകര്‍ തന്നെ അനുചിതമായി സ്പര്‍ശിച്ച ചില സംഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം.

Also Read: നാട്ടുനടപ്പ് അങ്ങനെയായിപ്പോയില്ലേ, അഹാനയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് കിടലന്‍ മറുപടിയുമായി സിന്ധു കൃഷ്ണ

അതില്‍ ഒന്ന് തന്നെ ഒത്തിരി വേദനിപ്പിച്ചുവെന്നും താരം പറയുന്നു. ഫോട്ടോ എടുക്കാനെത്തിയ ഒരു പ്രായമായ സ്ത്രീ തന്റെ കവിളില്‍ ഉമ്മ വെച്ചു. ഉചിതമായ ഒന്നായിരുന്ന അതെന്നും എന്നാല്‍ സ്വീറ്റായിരുന്നുവെന്നും ഫോട്ടോക്ക് താന്‍ പോസ് ചെയ്യുന്നതിനിടെയായിരുന്നു സംഭവമെന്നും താന്‍ ശരിക്കും ഞെട്ടിയെന്നും ദുല്‍ഖര്‍ പറയുന്നു.

മറ്റൊരു ആരാധിക തന്റെ പിന്‍ഭാഗത്ത് പിടിച്ചു. അതും ഒരു പ്രായമായ സ്ത്രീയായിരുന്നവെന്നും അവര്‍ പിടിച്ച് ഞെരിച്ചുവെന്നും എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും തനിക്ക് ശരിക്കും വേദനിച്ചുവെന്നും ദുല്‍ഖര്‍ പറയുന്നു.

Advertisement