എന്റെ സ്വന്തം അമ്മയാണെന്നേ അവന്‍ പറയൂ, മക്കളില്‍ ഏറ്റവും സ്‌നേഹം മുടിയന്, അവന്‍ പോയതില്‍ ഭയങ്കര സങ്കടമെന്ന് നിഷ സാരംഗ്

292

കണ്ണീര്‍ സീരിയലുകളില്‍ നിന്ന് മാറി കുടുംബത്തിലെ കളിചിരികളും കൊച്ചു കൊച്ചു പിണക്കങ്ങളും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന പരമ്പരയാണ് ഫ്ലവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. ഈ സീരിയലിന്റെ പ്രേക്ഷകരായി യുവാക്കളും ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇതാണ് ഈ പരമ്പരയുടെ വിജയവും.

Advertisements

പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയമാണ്. പരമ്പരയെ നയിക്കുന്നത് കുടുംബത്തിലെ നീലുവും ബാലുവും എന്ന കഥാപാത്രങ്ങള്‍ ആണ്. നീലുവിനെ അവതരിപ്പിക്കുന്നത് നടി നിഷ സാരംഗ് ആണ്. ബാലുവിനെ അവതരിപ്പിക്കുന്നത് നടന്‍ ബിജു സോപാനവും. ഇവരുടെ മക്കളായി എത്തുന്ന അഞ്ചുപേരും മറ്റ് കഥാപാത്രങ്ങളുമൊക്കെയാണ് ഉപ്പും മുളകും സീരിയലിനെ ജനകീയമാക്കുന്നത്.

Also Read: യുപി മുഖ്യമന്ത്രിയുടെ കാലില്‍ വീണ് രജനികാന്ത്, ദൈവത്തെ കൊണ്ടുവന്ത് നിര്‍ത്തിവിട്ടാലും കുമ്പിടമാട്ടേന്‍ എന്ന് കമല്‍ഹാസന്‍, സോഷ്യല്‍മീഡിയയില്‍ വന്‍ചര്‍ച്ച

ഈ പരമ്പയിലെ കുടുംബത്തിലെ മൂത്തമകന്റെ വേഷത്തിലാണ് ഋഷി എത്തുന്നത്. മുടിയന്‍ എന്ന് വിളിക്കുന്ന ഋഷിക്ക് ഒരുപാട് അരാധകരുമുണ്ട്. ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഋഷി സുപരിചിതനായി മാറിയത്. അതേസമയം, ഋഷിയെ മാസങ്ങളായി ഉപ്പും മുളകും സീരയിലില്‍ കാണാനില്ലായിരുന്നു.

തന്നെ സീരിയലില്‍ നിന്നും മനഃപ്പൂര്‍വ്വം പുറത്താക്കിയതാണെന്ന് ആരോപിച്ച് പിന്നീട് മുടിയന്‍ രംഗത്തെത്തിയിരുന്നു. സീരിയലില്‍ നിന്നും തന്നെ ഒഴിവാക്കാനായി സംവിധായകന്‍ ഉണ്ണി തന്റെ കഥാപാത്രത്തെ ഡ്രഗ്‌ കേസില്‍ പെടുത്തി ജയിലിലാവുന്ന ഷോട്ട് ചിത്രീകരിച്ചുവെന്നും താരം പറഞ്ഞിരുന്നു.

Also Read: യോഗിയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി രജനികാന്ത്, തമിഴ് ജനതയെ ഒന്നടങ്കം നാണം കെടുത്തിയെന്ന് ആരാധകര്‍, രൂക്ഷവിമര്‍ശനം

ഇപ്പോഴിതാ സീരിയലിലെ നീലു എന്ന അമ്മ വേഷം ചെയ്യുന്ന നിഷ സാരംഗ് സീരിയലിനെ കുറിച്ചും മുടിയനെ കുറിച്ചുമൊക്കെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ മക്കളായി ഉപ്പും മുളകിലും അഭിനയിക്കുന്ന എല്ലാവര്‍ക്കും തന്നോട് ഭയങ്കരസ്‌നേഹമാണെന്ന് നിഷ പറയുന്നു.

താന്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ അവര്‍ തന്റെ അടുത്ത് വന്നിരുന്ന് എന്ത് പറ്റിയെന്ന് ചോദിക്കും. മക്കളില്‍ താനുമായി ഏറ്റവും അറ്റാച്ച്‌മെന്റുള്ളത് മുടിയനാണെന്നും ബിജു ചേട്ടന്‍ തന്നെ എന്തെങ്കിലും പറഞ്ഞാല്‍ അച്ഛാ എന്ന് പറഞ്ഞ് അവന്‍ ചാടിവീഴുമെന്നും നിഷ പറയുന്നു.

മുടിയന്റെ സ്‌നേഹം കണ്ടിട്ട് നിന്റെ സ്വന്തം അമ്മയാണോ ഇതെന്നൊക്കെ ബിജു ചേട്ടന്‍ അവനോട് ചോദിക്കാറുണ്ട്. അതെ തന്റെ അമ്മയാണെന്നൊക്കെ അവന്‍ പറയുമെന്നും അവന്‍ പോയതില്‍ നല്ല വിഷമമുണ്ടെന്നും ഇനി തിരിച്ചുവരുമോ എന്നറിയില്ലെന്നും നിഷ പറയുന്നു.

Advertisement