എനിക്ക് വേണ്ടി വീട്ടില്‍ സംസാരിച്ചത് ഉണ്ണിയേട്ടനാണ് , അങ്ങനെ ഒരു ഭര്‍ത്താവിനെ കിട്ടിയതില്‍ ഭാഗ്യവതിയാണ് ഞാന്‍; ദുര്‍ഗ കൃഷ്ണ

59

ആരാധകർ ഏറെയുള്ള നടിയാണ് ദുർഗ കൃഷ്ണ. പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ കടന്നുവന്ന താരം പിന്നാലെ നിരവധി ചിത്രത്തിൽ അഭിനയിച്ചു. ദുർഗ നായികയായി എത്തിയ ചിത്രം ആയിരുന്നു കുടുക്ക്. സിനിമയിലെ ലിപ് ലോക്ക് രംഗം വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ദുർഗയെ വിമർശിച്ച് നിരവധി പേർ രംഗത്ത് എത്തി.

Advertisements

ദുർഗയുടെ ഭർത്താവും നിർമാതാവുമായ അർജുന് എതിരെയും സോഷ്യൽ മീഡിയ രംഗത്തെത്തി. ആ സമയത്ത് നൽകിയ അഭിമുഖത്തിൽ തനിക്ക് നേരെ വന്ന വിമർശനങ്ങളെക്കുറിച്ചും ആ സമയത്ത് ഭർത്താവ് നൽകിയ സപ്പോർട്ടിനെക്കുറിച്ചും എല്ലാം ദുർഗ തുറന്നു പറഞ്ഞിരുന്നു. ആ പാട്ട് പ്രെമോട്ട് ചെയ്യാൻ ഏറ്റവും കൂടുതൽ സഹായിച്ചത് അർജുനാണെന്ന് നടി പറഞ്ഞിരുന്നു.

അവൻ നിർമാതാവാണ് , അവന് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. അർജുൻ ഒക്കെ ആണെന്ന് പറഞ്ഞപ്പോ ഇങ്ങനെ ഒരു സീൻ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഞങ്ങളുടെ വീട്ടുകാർ എങ്ങനെയായിരിക്കും ഇതിനോട് പ്രതികരിക്കുക എന്നോർത്ത് ടെൻഷൻ ഉണ്ടായിരുന്നു.

എൻറെ വീട്ടിൽ പറഞ്ഞപ്പോൾ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ഉണ്ണിയേട്ടന്റെ വീട്ടിൽ ഉണ്ണിയേട്ടൻ ആണ് എനിക്ക് വേണ്ടി സംസാരിച്ചത്. അങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് ഭാഗ്യം താരം പറഞ്ഞു.

 

Advertisement