ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ അദ്ദേഹം വീണ്ടും ഇടും അല്ലാത്തത് മറ്റാര്‍ക്കെങ്കിലും കൊടുക്കും, 25 വര്‍ഷം മുമ്പ് വാങ്ങിച്ച ഷര്‍ട്ടുകള്‍ കയ്യിലുണ്ട്; മമ്മൂക്കയുടെ ഡിസൈനര്‍

88

വസ്ത്രധാരണയുടെ കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കാറുള്ള നടൻ ആണ് മമ്മൂട്ടി. ഈ 72 വയസ്സിലും യൂത്തന്മാരായ താരങ്ങളെ വരെ മമ്മൂക്ക കടത്തി വെട്ടും. കാലത്തിനൊത്ത് അപ്‌ഡേറ്റ് ആവുന്ന കാര്യത്തിലും മമ്മൂട്ടി മുന്നിലാണ്. പലപ്പോഴും താരം ധരിക്കുന്ന ഷർട്ടും അതുപോലെ കൂളിംഗ് ഗ്ലാസ് എല്ലാം ആരാധകർ ശ്രദ്ധിക്കാറുണ്ട്.

Advertisements

കാതൽ സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ മമ്മൂട്ടി ധരിച്ചത് ഒരു പ്രിന്റഡ് ഷർട്ട് ആണ്. എവിടെ നിന്നാണ് ഇങ്ങനത്തെ വെറൈറ്റി ഷർട്ടുകൾ ലഭിക്കുന്നതെന്ന് ആരാധകർ നിരന്തരം ചോദിക്കാറുണ്ട്. ഇപ്പോൾ അദ്ദേഹത്തിൻറെ പേർസണൽ കോസ്റ്റ്യം ഡിസൈനറായ അഭിജിത്ത് താരത്തിന്റെ ഫാഷൻ സെൻസിനെ കുറിച്ച് പറയുകയാണ്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഭിജിത്ത് ഇത് തുറന്നു പറഞ്ഞത്.

25 വർഷത്തിൽ അധികം പഴക്കമുള്ള ഷർട്ടുകൾ മമ്മൂക്കയുടെ കൈയിലുണ്ടെന്ന് അഭിജിത്ത് പറയുന്നു. കാതൽ സിനിമയുടെ പ്രെമോഷന് ഇട്ട കോമിക് സീരീസ് ഷർട്ടുകൾ ഒരു വർഷം മുമ്പാണ് മമ്മൂക്ക വാങ്ങിച്ചത്.

സോൾഡ് സ്റ്റോറിന്റെ ആർച്ചി കോമിക്സിന്റെ പ്രിന്റും എച്ച് ആൻഡ് എമ്മിന്റെ ഗ്രാഫിക് പ്രിന്റഡ് ഷർട്ടുമാണ് പ്രമോഷൻ സമയത്ത് മമ്മൂക്ക ഇട്ടത്. ബോംബെയിലെ സ്റ്റോറിൽ നിന്നും നേരിട്ട് വാങ്ങിയതാണ്. വിസ്‌കോസ് ഫാബ്രിക്കായതിനാൽ ചൂടൊന്നും അറിയില്ല ഇടാനും സുഖമാണ്.

ഇതേ പോലുള്ള മൂന്ന് നാലെണ്ണം കൂടി ഉണ്ടായിരുന്നു. അതൊക്കെ ഇനി അദ്ദേഹം ഇടുമോയെന്ന് അറിയില്ല. ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്നത് ടർബോ എന്ന സിനിമയുടേതാണ്. അതിൽ ഒരു നാടൻ ലുക്കാണ്. അടി ഇടി പടമാണ്. ഒരു ഫാൻബോയ് എന്നുള്ള നിലയ്ക്കാണ് ഈ സിനിമയ്ക്കായി ഞാൻ കോസ്റ്റ്യൂം ചെയ്യുന്നത്.

അതേസമയം അദ്ദേഹം ചില ഷർട്ട് സൂക്ഷിച്ചുവെയ്ക്കും, ചിലത് ആർക്കെങ്കിലുമൊക്കെ കൊടുക്കും. ഇഷ്ടപ്പെട്ട ഷർട്ടുകൾ അദ്ദേഹം വീണ്ടും ഇടും അഭിജിത്ത് പറഞ്ഞു.

 

 

 

Advertisement