എനിക്ക് അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാം, ഇങ്ങനെ ഒരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല; സുരേഷ് ഗോപിയെ സപ്പോര്‍ട്ട് ചെയ്ത് അഭിരാമി

51

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന അശ്ലീല പ്രചരണങ്ങളിൽ പ്രതികരിച്ചു നടി അഭിരാമി. ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു ഇതേ കുറിച്ച് അഭിരാമി പറഞ്ഞത്.

Advertisements

ഇങ്ങനെ ഒരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നിയിരുന്നു എന്ന് അഭിരാമി പറഞ്ഞു. കുറച്ചുകൂടി ആലോചിച്ച ശേഷം ആരോപണം ഉന്നയിക്കാമായിരുന്നു. വ്യക്തിപരമായി അദ്ദേഹത്തെ എനിക്ക് അറിയാവുന്നതുകൊണ്ടാണ് അങ്ങനെ തോന്നിയത് നടി പറയുന്നു.


അതേസമയം ഗരുഡൻ എന്ന സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിൽ അഭിരാമി അഭിനയിച്ചിരുന്നു. സിനിമയുടെ പ്രെമോഷനിടെ നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപിയെ കുറിച്ച് അഭിരാമി സംസാരിച്ചത് വൈറലായിരുന്നു.

പൊതുവേ സിനിമ ലോകത്തുനിന്ന് സുരേഷ് ഗോപിയെ സപ്പോർട്ട് ചെയ്തു കൊണ്ട് നിരവധി പേരാണ് എത്തിയത്. അന്നും ഇന്നും അഭിനയ ലോകത്ത് സജീവമാണ് സുരേഷ് ഗോപി. ഈ താരത്തിന്റെ കഥാപാത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. സുരേഷ് ഗോപിയുടെ ഗരുഡൻ എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

 

 

Advertisement