ചിത്രയുടെ മരണ ശേഷം കുടുംബത്തെ കുറിച്ച് ആരും ആലോചിച്ചില്ല, മകള്‍ക്ക് തുണയായെത്തിയത് കുട്ടി പത്മിനി, അതിജീവനകഥ

172

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് കുട്ടി പത്മിനി. മുന്‍കാലത്തെ പ്രമുഖയായ നടി കുട്ടി പത്മിനി തമിഴിലാണ് കൂടുതല്‍ സിനിമകള്‍ ചെയ്തത്. മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ പത്മിനി കൈകാര്യം ചെയ്തിട്ടുണ്ട്.

Advertisements

മലയാളത്തിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ തന്നെയായിരുന്നു കുട്ടി പത്മിനി അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്നൊന്നും കുട്ടി പത്മിനിയുടെ മുഖം മറക്കാന്‍ കഴിയില്ല. ആട്ടക്കലാശം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെത്തിയത്.

Also Read: കലോത്സവ വേദിയില്‍ വെച്ച് തുടങ്ങിയതാണ് നവ്യയുമായുള്ള മത്സരം, തുറന്നുപറഞ്ഞ് ഷൈന്‍ ടോം ചാക്കോ, അമ്പരന്ന് ആരാധകര്‍

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് കുട്ടി പ്ത്മിനി. സ്വന്തമായി യൂട്യൂബ് ചാനലൊക്കെയുണ്ട് താരത്തിന്. ഇപ്പോഴിതാ നടി ചിത്രയെ കുറിച്ച് പത്മിനി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ചിത്രയുടെ മരണശേഷം അവരുടെ കുടുംബത്തെ കുറിച്ചോ മകളെ കുറിച്ചോ ആരും ഓര്‍ത്തില്ലെന്ന് താരം പറയുന്നു.

ചിത്രയും താനും തമ്മില്‍ ഒത്തിരി കാലത്തെ അടുപ്പമൊന്നുമില്ല. വളരെ കുറച്ച് കാലത്തെ അടുപ്പമേയുള്ളൂവെന്നും അതിലൂടെ തനിക്ക് ചിത്ര എങ്ങനെയാണ് മകളെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നതെന്നൊക്കെ മനസ്സിലായെന്നും അതുകൊണ്ട് തന്നെ ചിത്രയുടെ മരണശേഷം തനിക്ക് അതുപോലെ മകള്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കാനായെന്നും കുട്ടി പത്മിനി പറയുന്നു.

Also Read: സിനിമയില്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല, ഞാനും ആ നടനെ പോലെ മരിച്ചുപോകുമോ എന്നായിരുന്നു പേടി, തുറന്നുപറഞ്ഞ് പ്രശാന്ത് അലക്‌സാണ്ടര്‍

ചിത്രയുടെ വീടിന്റെ കുറേ ഭാഗം വാടകക്ക് കൊടുത്തിരുന്നു. മരണശേഷം അതിലൂടെ കിട്ടിയ കാശൊക്കെ മകളുടെ അക്കൗണ്ടിലിട്ടുവെന്നും രാമചന്ദ്ര കോളേജില്‍ സീറ്റ് വാങ്ങിക്കൊടുത്തുവെന്നും മാസത്തില്‍ ഒരു ദിവസം താന്‍ അവളെ വിളിക്കുമെന്നും താരം പറയുന്നു.

Advertisement