Home Entertainment Celebrities

കലോത്സവ വേദിയില്‍ വെച്ച് തുടങ്ങിയതാണ് നവ്യയുമായുള്ള മത്സരം, തുറന്നുപറഞ്ഞ് ഷൈന്‍ ടോം ചാക്കോ, അമ്പരന്ന് ആരാധകര്‍

304

അസിസ്റ്റന്‍ഡ് സംവിധായകനില്‍ നിന്ന് നടനിലേക്കുള്ള ദൂരം താണ്ടിയ വ്യക്തിയാ്ണ് ഷൈന്‍ ടോം ചാക്കോ. അഭിനയിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഒഴിവാക്കാതെ സിനിമകളില്‍ നിന്ന് സിനിമകളിലേക്കുള്ള യാത്രയിലാണ് താരമിപ്പോള്‍.

Advertisements

അതുകൊണ്ട് തന്നെ തെലുങ്ക് സിനിമയിലേക്ക് വരെ എത്തി നില്ക്കുകയാണ് ഷൈന്‍. നാനിയുടെ ദസറയില്‍ വില്ലന്‍ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഏത് വേഷവും അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടനാണ് ഷൈന്‍.

Also Read: ഏതെങ്കിലും സീരിയലില്‍ ദളിതന്റെ കഥ പറയുന്നുണ്ടോ, പള്ളീലച്ഛനോ മൊല്ലാക്കയോ ഉണ്ടോ, തുറന്നടിച്ച് നടി ഗായത്രി

ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടി നവ്യ നായരെ കുറിച്ച് ഷൈന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ നവ്യ നായരുമായുള്ള മത്സരം യുവജനോത്സവ വേദിയില്‍ വെച്ച് തുടങ്ങിയതാണെന്നും മോണോ ആക്ടായിരുന്നു സംസ്ഥാന കലോത്സവത്തില്‍ തന്റെ ഐറ്റമെന്നും താരം പറയുന്നു.

ആ ഐറ്റത്തിന് നവ്യയും എത്തിയിരുന്നു. നന്ദനം സിനിമയുടെ ലൊക്കേഷനില്‍ നിന്നായിരുന്നു നവ്യ വന്നതെന്നും കപ്പ് കൊണ്ടുപോവുകയും ചെയ്തുവെന്നും സിനിമാക്കാരെല്ലാം കള്ളക്കളിയാണെന്ന് താന്‍ നവ്യയോട് പറഞ്ഞിരുന്നുവെന്നും ഷൈന്‍ പറയുന്നു.

Also Read: 2023ല്‍ വന്‍വിജയ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടും മമ്മൂട്ടി മൂന്നാമത്, ബോക്‌സ് ഓഫീസില്‍ ഇപ്പോഴും മുന്നില്‍ ഈ യുവതാരം ചിത്രം

താന്‍ സിനിമയില്‍ എത്താന്‍ വേണ്ടിയായിരുന്നു ഡാന്‍സ് പഠിച്ചത്. കാരണം അക്കാലത്ത് നടന്മാരെ സംവിധായകര്‍ തെരഞ്ഞെടുത്തത് യുവജനോത്സവ വേദികളില്‍ നിന്നായിരുന്നുവെന്നും അന്ന് സോഷ്യല്‍മീഡിയയിലും റിലുകളുമൊന്നുമില്ലല്ലോ എന്നും താരം പറയുന്നു.

Advertisement