Home Entertainment Celebrities

ഏതെങ്കിലും സീരിയലില്‍ ദളിതന്റെ കഥ പറയുന്നുണ്ടോ, പള്ളീലച്ഛനോ മൊല്ലാക്കയോ ഉണ്ടോ, തുറന്നടിച്ച് നടി ഗായത്രി

1165

ഏറെക്കാലമായി മലയാള സിനിമയിലും സീരിയലിലും നിറസാന്നിധ്യമാണ് നടി ഗായത്രി. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് താരം. ഇതിനോടകം ഒത്തിരി സിനിമകളുടെ ഭാഗമായി തീര്‍ന്നിരിക്കുകയാണ് താരം.

Advertisements

ഇപ്പോഴിതാ സീരിയലുകളിലെ ജാതീയതയും വിവേചനവും തുറന്നുകാട്ടുകയാണ് ഗായത്രി. സീരിയലിലെ ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഗായത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Also Read: സിനിമയില്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല, ഞാനും ആ നടനെ പോലെ മരിച്ചുപോകുമോ എന്നായിരുന്നു പേടി, തുറന്നുപറഞ്ഞ് പ്രശാന്ത് അലക്‌സാണ്ടര്‍

വൈകുന്നേരം ആറുമണിമുതല്‍ രാത്രി 10 മണി വരെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളില്‍ എപ്പോഴെങ്കിലും ന്യൂനപക്ഷക്കാരന്റെയോ ദളിതന്റെയോ കഥപറയാന്‍ ശ്രമിക്കുന്നുണ്ടോ എന്നും മുസ്ലീമിന്റേയോ ക്രിസ്ത്യാനിയുടെയോ കഥയുണ്ടോ എന്നും ഗായത്രി ചോദിക്കുന്നു.

മലയാളത്തില്‍ നാല്‍പ്പതോളം എന്റര്‍ടെയിന്മെന്റ് ചാനലുകളുണ്ട്. ഒരു ദിവസം ഇതിലെല്ലാം 35ഓളം സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നിലെങ്കിലും മുസല്‍മാന്റെ കഥാപാത്രമുണ്ടോ, ചട്ടയും മുട്ടുമിട്ട അമ്മ കഥാപാത്രമുണ്ടോയെന്നും പള്ളീലച്ഛനോ മൊല്ലാക്കയോ ഉണ്ടോയെന്നും താരം ചോദിക്കുന്നു.

Also Read: മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകും; കാതല്‍ സിനിമയെ കുറിച്ച് നടി അന്ന ബെന്‍

എന്തുകൊണ്ടാണ് അത്, തന്റെ ഒക്കെ കാലത്തുള്ളവര്‍ കണ്ടിരുന്ന സിനിമകളില്‍ ഏറ്റവും സുന്ദരിയായ നടി സൂര്യയായിരുന്നു. കറുത്ത മേനിയഴകുള്ള നായികയായിരുന്നുവെന്നും നല്ല ആര്‍ജവമുള്ളപെണ്ണായിരുന്നുവെന്നും അങ്ങനെ ഒരു നായിക ഇപ്പോഴുണ്ടോ എന്നും താരം ചോദിക്കുന്നു.

Advertisement