ഈ ജീവിതം മുഴുവൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു, അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് തനിക്ക് തോന്നിയിരുന്നു : ശ്രദ്ധ നേടി ശ്രാവണിന്റെ വാക്കുകൾ

524

ഒരു കാലത്ത് സിനിമാ മേഘലയിൽ നിറഞ്ഞു നിന്ന അഭിനേത്രിയാണ് സരിത. ഒരുപക്ഷെ ഇപ്പോൾ പലർക്കും മുകേഷിന്റെ ആദ്യ ഭാര്യ എന്ന പേരിൽ മാത്രമാണ് സരിതയെ അറിയപ്പെടുന്നത്. എന്നാൽ അങ്ങനെ ആയിരുന്നില്ല അവർ ഒരു സമയത്ത് തെന്നിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയായിരുന്നു. 1980 കളിലെ ജനപ്രിയ, നിരൂപക പ്രശംസ നേടിയ നടിമാരിൽ ഒരാളായിരുന്നു അവർ. ഡബ്ബിങ് ആർടിസ്റ്റ് എന്ന നിലയിലും ശ്രദ്ധ നേടിയ ആളാണ് സരിത.

തമിഴ്, തെലുങ്ക്, കന്നഡ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി സംസ്ഥാന അവാർഡുകൾ, ആറ് ഫിലിംഫെയർ അവാർഡുകൾ, അർജുൻ എന്ന ചിത്രത്തിന് പ്രത്യേക ജൂറി അവാർഡ് ഉൾപ്പെടെ ആറ് നന്ദി അവാർഡുകൾ എന്നിവ അവർ നേടിയിട്ടുണ്ട്.

Advertisements

ALSO READ

ആറ് വർഷം മുൻപ് എനിക്ക് ഒരു സീരിയസ് പ്രണയ ബന്ധം ഉണ്ടായിരുന്നു, കൈ തണ്ടയിൽ അദ്ദേഹത്തിന്റെ പേരും പച്ച കുത്തിയിരുന്നു : പ്രണയദിനത്തിൽ തനിയ്ക്ക് കിട്ടിയ തേപ്പ് കഥ പറഞ്ഞ് അമൃത നായർ

മുകേഷുമായുള്ള വിവാഹ ശേഷമാണ് അവർ സിനിമ രംഗത്തുനിന്നും വിട്ടുനിന്നത്. 1988 സെപ്റ്റംബർ 2നാണ് സരിത മുകേഷുമായി വിവാഹിതയാകുന്നത്. ഇത് സരിതയുടെ രണ്ടാം വിവാഹമായിരുന്നു. മുകേഷിനും സരിതക്കും രണ്ടു ആൺ മക്കളാണ്, ശ്രാവൺ, തേജസ് എന്നിവരാണ് മക്കൾ. ഇതിൽ ശ്രാവൺ അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയിരുന്നു. ‘കല്യാണം’ എന്ന ചിത്രത്തിലെ നായക വേഷം ചെയ്തു കൊണ്ടാണ് ശ്രാവൺ മുകേഷ് മലയാള സിനിമയിലേക്കെത്തിയത്. എന്നാൽ പിന്നീട് ഈ നടനെ ആരും കണ്ടിട്ടില്ല.

ഇപ്പോൾ താര പുത്രന്മാർ സിനിമ മേഖല അടക്കി വാഴുമ്പോൾ ആ കൂട്ടത്തിൽ മുകേഷിന്റെ മകനും സജീവമാകും എന്ന് കരുതിയിരുന്നു, പക്ഷെ അത് സംഭവിച്ചിരുന്നില്ല. എന്നാൽ സരിതക്ക് മക്കൾ പഠിക്കുന്നതിനോടായിരുന്നു കൂടുതൽ താല്പര്യം, അതുകൊണ്ടു തന്നെ ശ്രാവൺ ഇന്നൊരു ഡോക്ടർ ആണ്. ശ്രാവൺ യുഎഇയിലെ റാസ് അൽ ഖൈമ സർവകലാശാലയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയതിന് ശേഷം അവിടെ തന്നെ ഡോക്ടർ ആയി ജോലി ചെയ്യുകയാണ്. ഇളയ മകൻ തേജസ് ന്യൂസിലാന്റിലെ വെല്ലിംഗ്ടൺ വിക്ടോറിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കി.

എങ്കിലും ശ്രാവണിന്റെ ആഗ്രഹ പ്രകാരമാണ് ആദ്യമൊരു ചിത്രം ചെയ്തത്, പക്ഷെ തുടക്കം അത്ര വിജയകരമായിരുന്നില്ല. ‘കല്യാണം’ എന്ന ചിത്രം അത്ര ശ്രദ്ധനേടിയിരുന്നില്ല. അതിനു ശേഷം മറ്റ് ചിത്രങ്ങളിലൊന്നും താര പുത്രനെ കണ്ടിരുന്നില്ല. അത് എന്തുകൊണ്ടാണ് സിനിമയിൽ സജീവമാകാതിരുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രാവൺ, താൻ ഇപ്പോൾ റാസൽഖൈമയിലെ മുൻനിര ഡോക്ടർമാരിൽ ഒരാളാണ്.

അതുപോലെ തന്നെ കോവിഡ് പോലെയുള്ള മഹാമാരി കൂടി പിടിപെട്ട് ലോകം ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടി പോകുന്നത് കൊണ്ട് ഈ സാഹചര്യത്തിൽ സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് അമ്മ നൽകിയ ഉപദേശം സ്വീകരിച്ചത് കൊണ്ടാണ് താൻ അധികം സിനിമകളിൽ എത്താതിരുന്നത് എന്നാണ് ശ്രാവൺ പറയുന്നത്.

ALSO READ

തന്റെ ഭാര്യ രമ ഒരിക്കലും പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം വെളിപ്പെടുത്തി ജഗദീഷ്

കല്യാണം എന്ന ചിത്രത്തിന് ശേഷം തന്നെ തേടി മറ്റൊരുപാട് അവസരങ്ങൾ എത്തിയിരുന്നു, പക്ഷെ എന്റെ പ്രൊഫഷൻ ആരോഗ്യ മേഖല ആയതുകൊണ്ട് ഞാൻ ആദ്യ പരിഗണന അതിന് നൽകുക ആയിരുന്നു, അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് തനിക്ക് തോന്നിയിരുന്നു എന്നും താരം പറയുന്നു. റാസൽഖൈമയിലെ രാജകുടുംബാംഗങ്ങൾ വരെ ശ്രാവണിന്റെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്നു. താൻ ഇപ്പോൾ പൂർണ സന്തോഷവാനാണെന്നും താരപുത്രൻ പറയുന്നുണ്ട്. ഈ ജീവിതം മുഴുവൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു എന്നും ശ്രാവൺ കൂട്ടിച്ചേർത്തു.

Advertisement