Home Entertainment Celebrities

ആറ് വർഷം മുൻപ് എനിക്ക് ഒരു സീരിയസ് പ്രണയ ബന്ധം ഉണ്ടായിരുന്നു, കൈ തണ്ടയിൽ അദ്ദേഹത്തിന്റെ പേരും പച്ച കുത്തിയിരുന്നു : പ്രണയദിനത്തിൽ തനിയ്ക്ക് കിട്ടിയ തേപ്പ് കഥ പറഞ്ഞ് അമൃത നായർ

141

കുടുംബ വിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് അമൃത നായർ. സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും ഇളയ മകളായ ശീതൽ എന്ന കഥാപാത്രത്തെയാണ് കുടുംബ വിളക്കിൽ അമൃത അവതരിപ്പിച്ചിരുന്നത്.

എന്നാൽ പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ കുടുംബ വിളക്കിൽ നിന്നും താരം പിന്മാറി. ഇപ്പോൾ സ്റ്റാർ മാജിക്കിൽ സജീവ സാന്നിധ്യമാണ് അമൃത. ഇന്നലെ വാലന്റൈൻസ് ദിനത്തിൽ തനിയ്ക്ക് കിട്ടിയ തേപ്പ് കഥ അമൃത നായർ വെളിപ്പെടുത്തുകയുണ്ടായി.

Advertisements

ALSO READ

തന്റെ ഭാര്യ രമ ഒരിക്കലും പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം വെളിപ്പെടുത്തി ജഗദീഷ്

എനിക്ക് ഒരു സീരിയസ് പ്രണയ ബന്ധം ഉണ്ടായിരുന്നു. ആറ് വർഷം മുൻപ്. ഒന്നര വർഷത്തോളം ഞങ്ങൾ പ്രണയിച്ചു. എല്ലാം ഓകെയായിരുന്നു. വീട്ടുകാർക്ക് ഒന്നും ഞങ്ങളുടെ ബന്ധത്തിൽ എതിർപ്പ് ഉണ്ടായിരുന്നില്ല. പക്ഷെ അയാൾ എന്നെ ഭംഗിയായി തേച്ചിട്ട് പോയി.

അന്ന് ആ പ്രണയത്തിന്റെ കടുപ്പത്തിൽ കൈ തണ്ടയിൽ അമൃത അദ്ദേഹത്തിന്റെ പേര് പച്ച കുത്തിയിരുന്നുവത്രെ. എന്നാൽ തേച്ചിട്ട് പോയപ്പോൾ അമതൃ അത് മായ്ച്ചു കളഞ്ഞുവത്രെ. ആ പേര് മറ്റൊരി ഡിസൈൻ ആക്കി എന്നാണ് നടി പറഞ്ഞത്.

ALSO READ

‘ബീസ്റ്റി’ലെ പുതിയ ഗാനം പുറത്ത് ; ഒരു മണിക്കൂർ തികയും മുമ്പേ ഒരു മില്യൺ പ്രേക്ഷകരെ നേടി ഗാനം

ഒരിക്കൽ തേപ്പ് കിട്ടി എന്ന് കരുതി ജീവിതത്തിൽ ഉടനീളം ഞാൻ പ്രേമിക്കാതിരിക്കില്ല. സിംഗിൾ ലൈഫിനോട് എനിക്ക് താത്പര്യമില്ല. അയാളെക്കാൾസുന്ദരനും വിദ്യാഭ്യാസം ഉള്ളവനും ആയ ഒരാളെ തന്നെ ഞാൻ പ്രണയിച്ച് വിവാഹം ചെയ്യും- വാശിയോടെ അമൃത നായർ പറഞ്ഞു.

യാതൊരു അഭിനയ പാരമ്പര്യവും ഇല്ലാതെ ഇന്റസ്ട്രിയിലേക്ക് എത്തിയതാണ് അമൃത. തുടക്കത്തിൽ നേരിട്ട പ്രയാസങ്ങളെ കുറിച്ച് എല്ലാം നേരത്തെ നടി തുറന്ന് പറഞ്ഞിരുന്നു. എന്നാൽ കുടുംബത്തിന്റെ നല്ല പിന്തുണയുണ്ടായിരുന്നു. സിനിമായാണ് തന്റെ അത്യന്തമായ ലക്ഷ്യം എന്ന് അമൃത നേരത്തെ പറഞ്ഞിട്ടുണ്ട്.

Advertisement