സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രം; അഭിനയം നിർത്തുമെന്ന് നമിത പ്രമോദ്

63

താൻ വിവാഹശേഷം സിനിമയിൽ ഉണ്ടാവില്ലെന്ന് നടി നമിത പ്രമോദ്. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. താൻ കുടുംബത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും നമിത പ്രമോദ് പറഞ്ഞു.

Advertisements

സിനിമ മേഖലയിൽ നിൽക്കുമ്‌ബോൾ ഹെയർ ചെയ്തുതരാനും ഡ്രസ്സ് എടുത്തുതരാനുമൊക്കെ ആളുണ്ടാകും. എന്നാൽ പിന്നീട് എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂവെന്നും നമിത പറയുന്നു.

കല്യാണം കഴിഞ്ഞ് സെറ്റിലായ ശേഷം അതുമായി പൊരുത്തപ്പെട്ടുപോകാൻ പ്രയാസപ്പെടുന്ന ധാരാളം നടിമാരെ തനിക്കറിയാം.

ഇപ്പോഴും പണ്ടത്തെ ഓർമ്മയിൽ കണ്ണാടിയുടെ മുന്നിൽ ലിപ്സ്റ്റിക്കൊക്കെ ഇട്ടുനിൽക്കാറുണ്ടെന്ന് ചിലർ പറയാറുണ്ട്. തന്നെ സംബന്ധിച്ച് ഫാമിലിക്കാണ് പ്രാധാന്യം.

സിനിമയാണ് ജീവിതം എന്നൊന്നും താൻ കരുതുന്നില്ല. സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകുവെന്നും നമിത പ്രമോദ് പറഞ്ഞു.

Advertisement