ഇവിടെ ഇന്റിവിജ്വലായി നിൽക്കുന്നത് ഞാൻ മാത്രമാണ് ; എന്റെ കൂടെ ആർട്ടിസ്റ്റ് എന്നൊരു കാറ്റഗറി ഉണ്ടല്ലോ, അവരാണ് നമ്മൾക്കിട്ട് പണിഞ്ഞു കൊണ്ടിരിക്കുന്നത് : ലക്ഷ്മിപ്രിയ

217

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ്‌ബോസ് മലയാളം സീസൺ4 ആവേശകരമായ പല മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്. മത്സരാർഥികൾ തമ്മിൽ വാശിയേറിയ മത്സരം തന്നെയാണിപ്പോൾ നടന്നുവരുന്നതും. ഇപ്പോഴിതാ ബിഗ് ബോസിന്റെ പുതിയ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ലക്ഷ്മിപ്രിയ, നിമിഷ, റോൺസൻ, നവീൻ, സുചിത്ര, ധന്യ എന്നിവരാണ് പുതിയ പ്രൊമോ വീഡിയോയിലുള്ളത്.

ഉരുളക്കിഴങ്ങ് ഒന്നും ഇടാതെ ലക്ഷ്വറി ടാസ്‌കിന് കിട്ടിയ ചിക്കൻ എടുത്ത് ചിക്കൻ കറിയുണ്ടാകട്ടേയെന്ന് ലക്ഷ്മിപ്രിയ പറയുന്നു. ശേഷം സുചിത്ര ഉണ്ടാക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് നവീൻ ഇവരോടായി ചോദിക്കുന്നു. ഉടനെ ഒരു അഭിപ്രായവുമില്ലെന്ന് ലക്ഷ്മിപ്രിയ മറുപടി പറയുകയും ചെയ്തു. കിച്ചൺ ഡ്യൂട്ടിയുള്ളപ്പോൾ അവരവര് ചെയ്യുകയെന്നും ലക്ഷ്മിപ്രിയ പറയുന്നു. ഒരു ചേഞ്ച് ആരാണ് ആഗ്രഹിക്കാത്തതെന്ന് റോൺസൻ ചോദിക്കുമ്പോൾ, ഞാൻ ആഗ്രഹിക്കുന്നില്ലയെന്ന് വീണ്ടും ലക്ഷ്മിപ്രിയ മറുപടി പറയുന്നു.

Advertisements

ALSO READ

നടി മല്ലിക കപൂറിനെ പറ്റിച്ചുതന്നെയാണ് കൊണ്ടുവന്നത്! പക്ഷേ യഥാർഥത്തിൽ പറ്റിക്കപ്പെട്ടത് അവരല്ല! അന്നത്തെ എന്റെ നീക്കം ആറിയാവുന്നത് കൽപ്പനയ്ക്ക് മാത്രം: വെളിപ്പെടുത്തലുമായി വിനയൻ

പിടിവാശിയുള്ള ഒരുപാട് ആൾക്കാരുണ്ടിവിടെ എന്ന് റോൺസൻ നവീനോട് പറയുന്നു. സംഭവം എനിക്ക് മനസിലായി. പറഞ്ഞാലും കാര്യം നടക്കില്ലായെന്ന് അറിയാമായിരുന്നുവെന്നും റോൺസൻ നവീനോട് പറയുന്നുണ്ട്. ഇതിന് മുൻപ് ധന്യ ചെയ്യട്ടേ എന്ന് പറഞ്ഞ് ഒരു കാര്യം ഞാൻ ഇട്ടു കൊടുത്തതായിരുന്നു. അതു സമ്മതിച്ചിരുന്നില്ലയെന്ന് റോൺസൻ വീണ്ടും നവീനോട് പറയുന്നതും വീഡിയോയിൽ ഉണ്ട്. ഇതിനിടെ കട്ടിലിൽ പുതപ്പിനടിയിൽ ഇരുന്ന് ധന്യയും സുചിത്രയും തമ്മിൽ സംസാരിക്കുന്നുണ്ടായിരുന്നു.

ഞാൻ ചിക്കനുണ്ടാക്കട്ടേയെന്ന് റോൺസനോടും നവീനോടും ചോദിച്ചിരുന്നുവെന്ന് സുചിത്ര ധന്യയോട് പറയുന്നു. നിങ്ങൾ ഗ്രൂപ്പിസം എന്നൊക്കെ പറഞ്ഞ് ഇവിടെ കുറേ ആളുകൾ എന്നേ പറഞ്ഞുവെന്ന് ലക്ഷ്മിപ്രിയ നിമിഷയോട് പറയുന്നു. ഞാൻ ഏതെങ്കിലും ഗ്രൂപ്പിലുണ്ടോ സത്യത്തിൽ, പറയെന്നും നിമിഷയോട് ലക്ഷ്മിപ്രിയ ചോദിക്കുന്നു. സീരിയസായിട്ടു പറ. എന്റെ കൂടെ ആർട്ടിസ്റ്റ് എന്ന് പറഞ്ഞിട്ട് ഒരു കാറ്റഗറി ഉണ്ടല്ലോ. അവരാണ് നമ്മൾക്കിട്ട് പണിഞ്ഞു കൊണ്ടിരിക്കുന്നതെന്ന് ലക്ഷ്മിപ്രിയ വീണ്ടും നിമിഷയോട് പറയുന്നു. അതേ എന്ന് സമ്മതിച്ച് നിമിഷയും സംഭാഷണത്തിൽ പങ്കു ചേരുന്നു. അത് ഞാനും ചിന്തിച്ചിട്ടുണ്ടെന്ന് നിമിഷ ലക്ഷ്മിപ്രിയയോട് പറയുന്നതും വീഡിയോയിലുണ്ട്.

ഇവിടെ ഇന്റിവിജ്വലായി നിൽക്കുന്നത് എന്റെ അഭിപ്രായത്തിൽ ഞാൻ മാത്രമാണെന്നും ലക്ഷ്മി പറയുന്നു. ബാക്കിയുള്ളവരെല്ലാം ഒരു ചെറിയ കാര്യം വരുമ്പോൾ നമ്മളെ ചവിട്ടി താഴ്ത്താൻ ആണ് ശ്രമിക്കുന്നതെന്നും ലക്ഷ്മിപ്രിയ നിമിഷയോട് പറയുന്നുണ്ട്. ഇവർ എത്ര പറഞ്ഞാലും കേൾക്കില്ല, അതൊക്കെയാണ് എനിക്ക് ദേഷ്യം വരുന്നതെന്ന് നവീൻ റോൺസനോട് പറഞ്ഞു.

എന്തേലും ചോദിച്ചാൽ പറയും ഞാനല്ല, ഞാനല്ല എന്ന്. ഒരാൾ ഒരു കാര്യം സീരിയസ് ആയി പറയുമ്പോൾ അത് ആ റൂട്ടിലെടുക്കാനും നവീൻ റോൺസനോട് പറയുന്നതോടെ വീഡിയോ അവസാനിക്കുകയാണ്. എന്തായാലും ഇന്നത്തെ എപ്പിസോഡിൽ എന്തായിരിക്കും നടക്കുക എന്ന ആകാംക്ഷയിലാണ് ബിഗ് ബോസ് ആരാധകരും പ്രേക്ഷകരും.

ALSO READ

എന്റെ ജീവിതം.. എന്റെ ഭർത്താവ്.. എന്റെ കുടുംബം.. എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവൾ ; മഞ്ജുവിന് കാലം കാത്ത് വച്ച നീതിയാണ്.. ഇപ്പോൾ പുറത്തേക്ക് വരുന്ന ജീർണിച്ച കഥകൾ : കുറിപ്പ്…

അതേസമയം ഇത്തവണ നിമിഷ, നവീൻ, ജാസ്മിൻ, ബ്ലെസ്ലി എന്നിവർക്കാണ് നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. നിമിഷയ്ക്കും ജാസ്മിനും ഒരേ വോട്ട് ലഭിച്ചതിനാൽ എല്ലാവരും പറഞ്ഞതിൻ പ്രകാരം ജാസ്മിനെ നോമിനേറ്റ് ചെയ്യുകയായിരുന്നു. നോമിനേഷൻ ടാസ്‌കിൽ നവീനെയും ബ്ലെസ്ലിയേയും തോൽപ്പിച്ച് ജാസ്മിൻ വിജയിച്ചിരുന്നു. ഇതോടെ നവീൻ, ബ്ലെസ്ലി എന്നിവർ ജയിലിലായിരുന്നു.

 

Advertisement