‘എന്നെ കല്യാണം കഴിച്ചതാണ് വിധുച്ചേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം, ഞാൻ കള്ളം പറയാറില്ല, വിധുച്ചേട്ടന്റെ കള്ളം കൈയ്യോടെ പൊക്കിയാലും നാണമില്ല’; ദീപ്തി വിധു പ്രതാപ്!

115

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിധു പ്രതാപും ദീപ്തിയും. മലയാളികളുടെ മനസ് കവർന്ന ഗായകനും വിധികർത്താവുമാണ് വിധു. ദീപ്തിയാകട്ടെ നല്ല നർത്തകിയായും അവതാരകയായും എല്ലാമായാണ് മലയാളികളുടെ മനസിൽ ഇടം നേടിയത്.

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ഇരുവരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കുന്ന വീഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പരസ്പരം ട്രോളാനും കളിയാക്കാനും അതുപോലെ സനേഹം കൊണ്ട് പൊതിയാനുമൊക്കെ ഇരുവരും ശ്രമിക്കാറുണ്ട്. 2008 ഓഗസ്റ്റ് 20നാണ് താരങ്ങൾ വിവാഹിതരായത്. സോഷ്യൽ മീഡിയ ഒന്നും മലയാളിക്ക് അത്ര പരിചിതമല്ലാത്ത കാലത്ത് നടന്ന കല്യാണത്തിന്റെ വീഡിയോ രസകരമായാണ് ഇരുവരും അടുത്തിടെ അവതരിപ്പിച്ചത്.

Advertisements

പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചതെങ്കിലും ദേവദാസി എന്ന ചിത്രത്തിലെ പൊൻ വസന്തം എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് ഏറെ പ്രശസ്തനായത്. പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ശുക്രിയ എന്ന ഗാനമാണ് പിന്നീട് വിധുവിനെ ശ്രദ്ധേയനാക്കിയത്. മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവായ ശേഷം വിധു പ്രതാപിനുള്ള ആരാധകരുടെ എണ്ണത്തിലും വർധനയുണ്ടായിരിക്കുകയാണ്.

ALSO READ- ലോകേഷിന് ഒപ്പം ഇളയ ദളപതി; ‘ദളപതി 67’ ൽ ആറുവില്ലൻമാരും രണ്ടു നായികമാരും; വില്ലനാകാൻ പൃഥ്വിരാജും?

വിധുവിന്റെ ഭാര്യ ദീപ്തി നർത്തകി എന്നതിലുപരി അവതാരി കൂടിയാണ്. അടുത്തിടെ ജ്യോത്സ്‌ന രാധാകൃഷ്ണനോടൊപ്പം ദീപ്തി അഭിനയിച്ച പുതിയ മ്യൂസിക് വീഡിയോ മായിക സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയിരുന്നു. ജ്യോത്സ്‌ന ദീപ്തിയെ തന്റെ മുത്തശ്ശി ജീവിച്ചിരുന്ന തറവാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയുടെ ആശയം.

ഈ ആൽബം ഫാന്റസിയും മാജിക്കൽ റിയലിസവും ചേർന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ വീഡിയോയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയ ദീപ്തിയുടെ അഭിമുഖമാണ് വൈറലാകുന്നത്. ‘സിനിമാ ചാൻസുകളോട് നോ പറഞ്ഞതിൽ വിഷമം തോന്നിയിട്ടില്ല. സിനിമ ചെയ്യില്ലെന്നല്ല. മുമ്പ് നോ പറഞ്ഞത് ശരിയായിരുന്നുവെന്നാണ് തോന്നിയിട്ടുള്ളത്. വിധു ചേട്ടനോട് മിണ്ടാതിരിക്കാറില്ല.’ – ദീപ്തി പറയുന്നു.

ALSO READ-‘വീട്ടിൽ താടകയാണ്, ഭർത്താവിന്റെ അടുത്തൊരു വഴക്കാളിയും; പ്രിയ ഗായിക ജ്യോത്സ്ന യഥാർത്ഥത്തിൽ ഇങ്ങനെയാണ്

എന്നാൽ താൻ എപ്പോഴും ദേഷ്യമില്ലാത്ത ആളല്ലെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. ‘ചില ആളുകളോട് പബ്ലിക്കായി ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്. സൈലൻസ് മുതലെടുക്കുന്ന സാഹചര്യങ്ങളായിരുന്നു അത്. എന്റെ ഇഷ്ടമില്ലായ്മ മുഖത്ത് കാണും. ഞാൻ മുമ്പ് ആനിമേറ്ററായിരുന്നു. ഞാൻ വിധു ചേട്ടനോട് നുണ പറഞ്ഞിട്ടില്ല. വിധുചേട്ടൻ നുണ പറയുന്നത് കൈയ്യോടെ പൊക്കിയിട്ടുണ്ട് പക്ഷെ എന്നാലും നാണമില്ല.’- എന്നാണ് ദീപ്തിയുടെ വാക്കുകൾ.

‘ചിലരെ ലൈഫിൽ നിന്നും കട്ട് ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളുമായി ഇരുന്ന് സംസാരിക്കുമ്പോൾ ഇരുപത്തിനാല് മണിക്കൂർ തികയാത്തപോലെ തോന്നാറുണ്ട്’- എന്നും ദീപ്തി വിധു പ്രതാപ് പറയുന്നു.

Advertisement