Home Entertainment Celebrities

എന്റെ ഭർത്താവും മക്കളും പോയി, തിരിച്ച് കിട്ടുമോ? ഒന്നും കിട്ടില്ല! എല്ലാം അറിഞ്ഞ് കൊണ്ട് നമ്മളെ വഞ്ചിക്കുന്നവരാണ് കേമന്മാർ : കുളപ്പുള്ളി ലീല

6188

വേറിട്ട വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് കുളപ്പുള്ളി ലീല. അമ്മ കഥാപാത്രങ്ങളാണെങ്കിലും എല്ലാം നെഗറ്റീവ് ഷേഡുള്ളതോ കൂതറ സ്വഭാവമുള്ള റോളുകളോ ആണ് ലീലയെ തേടി എത്തിയിരുന്നത്. പിന്നീട് തനിക്ക് ആ വേഷം പോലും ലഭിക്കാതെയായെന്ന് നടി വെളിപ്പെടുത്തിയിരുന്നു. മുൻപ് ആനീസ് കിച്ചൻ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലീല. നടി ആനിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ കലാജീവിതത്തെ കുറിച്ചും നടി വെളിപ്പെടുത്തി.

‘തന്റെ അമ്മയ്ക്ക് കലയോട് താൽപര്യം ഉണ്ടായിരുന്നെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. അമ്മ കച്ചേരി പഠിച്ച ആളാണ്. ഞാൻ ഏഴാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളു. എങ്കിലും അതിനൊപ്പം കൈ കൊട്ടി കളി പഠിച്ചിട്ടുണ്ട്. കൂടുതലായും ഞാൻ ചെയ്തിട്ടുള്ളത് നെഗറ്റീവ് വേഷങ്ങളാണ്. അത്തരമൊരു വേഷം കിട്ടിയാൽ ഞാൻ തന്നെ കൂതറയാവാം എന്ന് സംവിധായകരോട് പറയും’.

Advertisements

ALSO READ
അണിഞ്ഞൊരുങ്ങി ഒരു ദേവിയെ പപ്പാലെ സൗപർണിക സുഭാഷ്; ചേച്ചിക്ക് ഒരു മാറ്റവുമില്ലല്ലോ എന്ന് ആരാധകർ

ഇപ്പോൾ അതിനും വിളിക്കാതെയായി. പലരും ആ പടത്തിൽ ചേച്ചിയുണ്ട്. ഈ പടത്തിൽ ചേച്ചിയുണ്ടെന്നൊക്കെ മാധ്യമങ്ങളിലൂടെ പറയും. മിക്കവാറും ആ പടം തിയറ്ററിലെത്തുമ്പോഴാണ് ആ പടത്തിന് എന്നെ വിളിച്ചിരുന്നതാണല്ലോ എന്നറിയുന്നത്. ഞാൻ പടത്തിലില്ലെങ്കിലും അതൊക്കെ റിലീസായി പോവാറുണ്ട്. ഇപ്പോൾ തീരെ വർക്കില്ലെന്ന് ലീല പറയുന്നു. ഒരു പ്രായത്തിലെത്തുമ്പോൾ വിവാഹം കഴിഞ്ഞോന്ന് ചോദിക്കും. അടുത്തത് കുട്ടികൾ ആയില്ലേ എന്നായിരിക്കും ചോദ്യം. അത് സ്വാഭാവികമാണ്. പോയതൊന്നും തിരിച്ച് കിട്ടില്ല.

എനിയ്ക്ക് രണ്ടു ആൺകുട്ടികൾ ആയിരുന്നു . രണ്ടുപേരും ഭർത്താവും മരിച്ചു പോയി. ഒരാൾ ജനിച്ചതിന്റെ എട്ടാം ദിവസം, മറ്റെയാൾ പതിമൂന്നാം വയസ്സിലുമാണ് മരണപ്പെട്ടത്. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങി വരുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു. അച്ഛന്റെ കൂടെ പോയപ്പോഴാണ് ഇത് സംഭവിക്കുന്നത്. പോയത് ഒന്നും തിരിച്ചു കിട്ടില്ല, ഇനി വരാൻ ഉള്ളതാണ് ചിന്തിക്കേണ്ടത്, വരാനുള്ളത് എന്ത് ചെയ്യാമെന്ന് മാത്രം നോക്കിയാൽ മതി. എത്ര പൈസ എനിക്ക് പോയി അത് തിരിച്ച് കിട്ടുമോ? എന്റെ ഭർത്താവും മക്കളും പോയി, തിരിച്ച് കിട്ടുമോ? ഒന്നും കിട്ടില്ല. എന്നാൽ ഇതൊക്കെ അറിഞ്ഞ് കൊണ്ട് നമ്മളെ വഞ്ചിക്കുന്നവരാണ് കേമന്മാർ.

ALSO READ

മമ്മൂക്കയെ ആണോ ലാലേട്ടനെ ആണോ ഇഷ്ടം എന്ന് ചോദ്യം, നിഖില വിമൽ പറഞ്ഞ ഉത്തരം കേട്ടോ, കൈയ്യടിച്ച് ആരാധകർ

കഴിയുന്നതും ആരെയും ഉപദ്രവിക്കാതെ ഇരിക്കുക എന്നേ എനിക്ക് പറയാനുള്ളു. ഒരാളുടെ മനസും കടുകുമണിയുടെ അത്ര പോലും വേദനിപ്പിക്കാതെ ഇരിക്കുക. ഉപകാരം ചെയ്യണമെന്നില്ല. അവരെ ഉപദ്രവിക്കാതെ ഇരിക്കണം. എല്ലാം നമ്മുടെ സഹോദരന്മാരാണ്. ഒരമ്മ പെറ്റ മക്കളാണെന്ന് വിചാരിച്ചാൽ മതി. എന്നെ ആൾക്കാർ ഇത്രയും നശിപ്പിച്ചെങ്കിലും അവർ നശിപ്പിക്കുന്നത് അനുസരിച്ച് എനിക്ക് ദൈവം നന്മയാണ് തരുന്നത്. ആറ് മാസം ഞാൻ മായ ചെയ്തു. പത്ത് ഇരുപത് ലക്ഷം എന്റെ അക്കൗണ്ടിൽ വന്നു. ഇവരൊക്കെ എന്നെ വഞ്ചിച്ചിട്ട് ഞാൻ എന്തായി? എന്നും കുളപ്പുള്ളി ലീല പറയുന്നു.

Advertisement