എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോ നിനക്ക് ? അഖിലിനോട് തുറന്നുചോദിച്ച് സുചിത്ര : ഇരുവർക്കുമിടയിലെ മഞ്ഞുരുകിയ സന്തോഷത്തിൽ ആരാധകർ

597

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 4. നൂറു ദിവസങ്ങൾ പൂർത്തിയാകുമ്പോൾ മത്സരാർത്ഥികളിലൊരാൾ ഷോയുടെ വിജയിയാകും. അത് ആരാണെന്നറിയാനുള്ള ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകരെല്ലാം.

ഹൗസിനുള്ളിലെത്തിയ മത്സരാർത്ഥികൾ അവരുടെ പകുതി സമയം പിന്നിട്ടു കഴിഞ്ഞു. വളരെ ഊർജ്ജസ്വലരായി, സ്പോർട്സ്മാൻ സ്പിരിറ്റോടെ മത്സരവീര്യം കാഴ്ചവെക്കുന്ന പോരാളികളായി മാറിക്കഴിഞ്ഞു അക്ഷരാർത്ഥത്തിൽ എല്ലാവരും. സെയ്ഫ് ഗെയിമിന്റെയും സ്ട്രാറ്റജിയുടെയും കാലം കഴിഞ്ഞുവെന്ന് വ്യക്തമാക്കുകയാണ് അടുത്തിടെ ഹൗസിനുള്ളിൽ നടന്ന പല സംഭവങ്ങളും

Advertisements

ALSO READ

എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം, ജീവിതത്തിലെ പുതിയ സന്തോഷ വാർത്ത പങ്കുവച്ച് അർച്ചന കവി, ആശംസകളുമായി സഹ താരങ്ങളും ആരാധകരും

മത്സരം മാത്രമല്ല നല്ല സൗഹൃദങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമാണ് ഹൗസിനെ ലൈവാക്കി നിർത്തുന്നത്. സീരിയൽ രംഗത്തു നിന്നും വന്ന് കൂട്ടുകാരായവരാണ് അഖിലും സുചിത്രയും. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർ തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചിരുന്നു. അതേക്കുറിച്ച് സുചിത്രയാണ് അഖിലിനോട് സംസാരിച്ചതും. തനിക്കൊരു പ്രശ്നം വന്നപ്പോൾ അതിൽ ഇടപെടാതെ മാറി നിന്ന അഖിലിനോട് സുചിത്ര അതേക്കുറിച്ച് ചോദിച്ചിരുന്നു.

‘ഫ്രണ്ട്ഷിപ്പ് എന്നു പറഞ്ഞാൽ ഇങ്ങനെയാണോ? ദിൽഷ പോലും ന്യായമല്ലാത്ത കാര്യങ്ങൾക്കു വേണ്ടി സുഹൃത്തുക്കൾക്കായി വാദിക്കാറുണ്ട്. അതൊക്കെ കാണുമ്പോൾ എനിക്ക് ശരിക്കും സങ്കടമുണ്ട്. ദിൽഷ ഒരു പെൺകുട്ടിയായിട്ട് പോലും പലപ്പോഴും അവളുടെ വ്യക്തിത്വം തന്നെ മറന്ന് ഹൗസിനുള്ളിലെ തന്റെ സുഹൃത്തുക്കൾക്ക് വേണ്ടി തർക്കിക്കാറുണ്ട്. അവർ ചെയ്യുന്നത് തെറ്റോ ശരിയോ എന്നുപോലും പലപ്പോഴും ദിൽഷ വിലയിരുത്താറില്ല.’ അതാണ് തന്റെ കാഴ്ചപ്പാടിൽ നല്ല സുഹൃത്ത് ബന്ധം എന്ന് പറയുകയാണ് സുചിത്ര.

ഇരുവർക്കുമിടയിലെ മഞ്ഞുരുകിയ സന്തോഷത്തിലാണ് ഇപ്പോൾ ബിഗ് ബോസ് ആരാധകരും. ഇരുവരുടെയും പ്രിയപ്പെട്ട സുഖിൽ കോംബോയുടെ സൗഹൃദം എന്നെന്നും തുടരട്ടെ എന്ന് ആശംസിക്കുകയാണ് പ്രേക്ഷകരെല്ലാം. മാർച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 4-ൽ ഇപ്പോൾ 12 മത്സരാർത്ഥികളാണുള്ളത്. വൈൽഡ് കാർഡ് എൻട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, ദിൽഷ, ബ്ലെസ്ലി, സൂരജ്, അഖിൽ, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, ജാസ്മിൻ എന്നിവരാണ് ഇപ്പോൾ ഹൗസിലുള്ളത്. അപർണ കഴിഞ്ഞ വാരം എവിക്ട് ആയിരുന്നു.

ALSO READ

അമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നേയും സഹോദരിയേയും വളർത്തിയത്, അച്ഛൻ ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല, ഞാൻ ആകെ അച്ഛനെ കണ്ടിട്ടുള്ളത് വെറും 2 തവണ: ടിപി മാധവന്റെ മകൻ

 

 

Advertisement