ബോളിവുഡ് നടനുമായി എസ്തര്‍ പ്രണയത്തില്‍, ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ച് താരം

1400

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് എസ്തര്‍. ഇടയ്ക്കിടെ വിമര്‍ശനങ്ങളില്‍ പ്പെടാറുണ്ട് ഈ താരം. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന് നേരത്തെ തന്നെ നടി പറഞ്ഞിരുന്നു. ഈ അടുത്ത് ബോളിവുഡ് താരവുമായി പ്രണയത്തിലാണ് എസ്തര്‍ എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

Advertisements

നിമിഷന്നേരം കൊണ്ടാണ് ഈ വാര്‍ത്ത പരന്നത്. ഇപ്പോള്‍ വാര്‍ത്തകളില്‍ പ്രതികരിച്ച് എത്തിയിരിക്കുയാണ് എസ്തര്‍. നടി ദിശ പാട്ട്നിയുമായി പിരിഞ്ഞ ടൈഗര്‍ ഷ്‌റോഫുമായി എസ്തര്‍ ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒപ്പം ഇവരുടെ ഫോട്ടോയും പുറത്തുവന്നു.

ബോളിവുഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പോര്‍ട്ടലിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ടൈഗര്‍ ഡേറ്റ് ചെയ്യുന്ന വ്യക്തിയുടെ സ്ഥാനത്ത് എസ്തര്‍ അനിലിന്റെ മുഖം കണ്ടത്. ടൈഗറും പുതിയ കാമുകിയും നില്‍ക്കുന്ന ചിത്രത്തിലാണ് എസ്തറിന്റെ ഫോട്ടോ വന്നത്.

Also readഅഭിനയത്തില്‍ മികവ് കാട്ടിയെന്ന് കരുതി വിനായകന്‍ എന്ന വ്യക്തിയുടെ പൊതുസമൂഹത്തിലെ ഇടപെടലുകള്‍ മികച്ചത് എന്ന് ഒരിക്കലും അഭിപ്രായമില്ല; അഞ്ജു പാര്‍വതി പ്രഭീഷ്

ഇപ്പോള്‍ ഇതിനോട് താരം പ്രതികരിച്ചത് ഇങ്ങനെ. ‘വെരി ഇന്ററസ്റ്റിംഗ്’ എന്ന് പറഞ്ഞുകൊണ്ടാണ് എസ്തറിന്റെ പ്രതികരണം. അതേസമയം എസ്തറിന്റെ പേരെങ്ങനെ ഈ ചിത്രത്തില്‍ കടന്നു കൂടിയെന്നതില്‍ വ്യക്തതയില്ല. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം എസ്തര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തു.

അജി ജോണ്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തര്‍ അഭിനയരംഗത്തേക്കു വരുന്നത് . ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. ഇപ്പോള്‍ ബാലതാരം എന്ന ലേബല്‍ വിട്ടു നായികയാവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ ഫ്‌ലവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ അവതരികയായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ താരം.

Advertisement