Home Entertainment Celebrities

ഓണം വന്നെ; അത്തപ്പൂക്കളവും സദ്യയും കൊണ്ട് നിറഞ്ഞ് നലീഫ് ജിയയുടെ വസ്ത്രം

159

ആദ്യ പരമ്പരയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് നലീഫ് ജിയ. ഒരു തമിഴ് നടന്‍ ആണെങ്കില്‍ പോലും മലയാളത്തിലേക്ക് എത്തിയപ്പോള്‍ നിറഞ്ഞ കയ്യടിയാണ് ഈ താരത്തിന് ലഭിച്ചത്. കാരണം തന്റെ ആദ്യ മലയാള സീരിയല്‍ തന്നെ അതിഗംഭീരമായിട്ടാണ് നാലീഫ് അവതരിപ്പിച്ചത്.

Advertisements

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ നടന്‍. ഇപ്പോഴിതാ ഓണത്തോട് അടുപ്പിച്ച് പുതിയ ലുക്കിലുള്ള ഫോട്ടോ കൂടി പങ്കുവെച്ചിരിക്കുകയാണ് ഈ നടന്‍. ഫോട്ടോയില്‍ ധരിച്ച വസ്ത്രത്തിലെ പെയിന്റിംഗ് ആണ് ഹൈലൈറ്റ്.

Also readബോളിവുഡ് നടനുമായി എസ്തര്‍ പ്രണയത്തില്‍, ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ച് താരം

ഒറ്റ നോട്ടത്തില്‍ തൂശനിലയില്‍ വിളമ്പിയ സദ്യ ദേഹത്തേക്ക് എടുത്ത് വെച്ചതാണെന്ന് തോന്നും. തോള്‍ ഭാഗം മുതല്‍ മുട്ടിനൊപ്പം നീളമുള്ള വാഴയിലയില്‍ ചോറും സാമ്പാറും പപ്പടവുമടക്കമുള്ള വിഭവങ്ങളെല്ലാം തയാര്‍. മറുവശത്ത് അത്തപ്പൂക്കളവും മാവേലിയും തിരുവാതിര കളിയുമെല്ലാം തുന്നിച്ചേര്‍ത്തിരിക്കുന്നു. ഇത്ര വ്യത്യസ്ത നിറഞ്ഞ വസ്ത്രം വളരെ പ്രൌഡിയോട് കൂടിയാണ് താരം അണിഞ്ഞിരിക്കുന്നത്.

വേഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമ്മന്റുകള്‍ വരുന്നുണ്ട്. അതില്‍ ഒട്ടുമിക്കതിനും താരം മറുപടി നല്‍കുന്നുണ്ടെന്നതും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്.

ഏഷ്യാനെറ്റിലെ തന്നെ ‘സ്റ്റാര്‍ നൈറ്റ് വിത്ത് മാവേലി’ എന്ന പരിപാടിക്ക് വേണ്ടിയാണ് താരത്തിന്റെ ഒരുക്കം. എല്ലാ സീരിയല്‍ താരങ്ങളും ഒന്നിക്കുന്ന ഓണാഘോഷ പരിപാടിയാണിത്.

Advertisement