എത്ര വലിയ ആളായാലും ആ കാര്യം ഒഴിവാക്കി ഞാൻ കല്യാണം കഴിക്കില്ല, ആരാധകരെ ഞെട്ടിച്ച് സുചിത്ര നായർ

490

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരെ ഏറെ ആകർഷിച്ച റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നു ബീഗ് ബോസ് മലയാളം നാലാം സീസൺ. ദിൽഷ പ്രസന്നൻ ആയിരുന്നു ഇത്തവണ ബിഗ്ബോസിന്റെ ടൈറ്റിൽ വിന്നർ ആയി മാറിയിരുന്നത്.

അതേ സമയം ഇത്തവണത്തെ ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥികൾ ആയിരുന്നു സ്റ്റാൻഡ് അപ്പ് കൊമേഡിയനായി ശ്രദ്ധ നേടിയ അഖിലും പ്രമുഖ സീരിയൽ സുചിത്ര നായരും. ബിഗ് ബോസ് ഹൗസിൽ വരുന്നതിന് മുൻപേ തന്നെ ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. അഖിലിനും സുചിത്രയ്ക്കും ഒപ്പം സൂരജ് തേലക്കാടും ഇവരുടെ സൗഹൃദ വലയത്തിൽ ഉണ്ടായിരുന്നു.

Advertisements

ഇപ്പോഴും ആ സുഹൃദ്ബന്ധം തങ്ങൾ സൂക്ഷിക്കുന്നതായി ഇവർ വെളിപ്പെടുത്തിയിരുന്നു. ഇരുവരെയും ഒരുമിച്ച് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത് സുഖിൽ എന്നാണ്. ഇപ്പോഴിതാആ പേര് തന്നെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ് ആരാധകർ. ബിഗ്‌ബോസിൽ എത്തും മുൻപ് തന്നെ സീരിയലുകളിലെ പ്രിയപ്പെട്ട താരമായിരുന്നു സുചിത്ര. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ വാനമ്പാടിയിലെ താരമായിരുന്നു സുചിത്ര. സീരിയലിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിക്കുന്നതെങ്കിലും നിരവധി ആരാധകരുണ്ട് താരത്തിന്.

ALSO READ- ആ മക്കൾക്ക് ഇനി അമ്മത്തണൽ, സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതൻ ആകുന്നു, ആശംസകളുമായി കേരളക്കര

അഭിനയം മാത്രമല്ല, നൃത്തവും താരത്തിന് വഴങ്ങും. ബിഗ്ബോസ് മലയാളം സീസൺ ഫോറിലെ മത്സരാർത്ഥിയായി എത്തിയ സുചിത്ര നൂറ് ദിവസം പൂർത്തിയാക്കുന്നതിന് മുൻപ് ഷോയിൽ നിന്നും പുറത്താവുകയായിരുന്നു. എന്നാൽ ബിഗ്ബോസിൽ വെച്ച് അഖിലും സുചിത്രയും പ്രണയത്തിലാണെന്ന പേരിൽ പല വ്യാജ വാർത്തകളും പുറത്ത് പ്രചരിച്ചിരുന്നു.

ഇതിനെതിരെ ഇരുവരും വ്യക്തമായ മറുപടി പറഞ്ഞ് രംഗത്തെത്തിയിരുന്നില്ല. ബിഗ്ബോസിൽ ഇരുവരും വളരെ അടുത്ത നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുചിത്ര തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്. നിരവധി വിവാഹ ആലോചനകൾ വരുന്നുണ്ടെന്നും എന്നാൽ അവരെല്ലാം പറയുന്നത് വിവാഹം കഴിഞ്ഞ് അഭിനയം നിർത്തണമെന്നും താൻ ജീവനായി സ്‌നേഹിക്കുന്ന നൃത്തത്തെ അവസാനിപ്പിക്കണമെന്നുമാണ്.

ALSO READ- സൂപ്പർതാരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കാൻ പറ്റില്ലെന്ന് തുറന്നടിച്ച് സായ് പല്ലവി, കാരണവും വ്യക്തമാക്കി നടി, അമ്പരന്ന് ആരാധകർ

ഈ കാര്യം തനിക്കൊരിക്കലും അംഗീകരിക്കാനാകില്ലെന്നും അത് മാറ്റി നിർത്തിക്കൊണ്ട് ഒരു പുതിയ ജീവിതം തുടങ്ങാൻ കഴിയില്ലെന്നുമാണ് സുചിത്ര പറഞ്ഞത്. അഭിനയത്തേക്കാൾ താൻ സ്‌നേഹിക്കുന്നത് നൃത്തത്തെയാണെന്നും സുചിത്ര പറയുന്നുണ്ട്.

പല വിവാഹ ആലോചനകളും ഉറപ്പിച്ചെന്ന സ്റ്റേജിൽ എത്തുമ്പോഴാണ് അവർ താൻ അഭിനയം നിർത്തണമെന്നും നൃത്തം അവസാനിപ്പിക്കണമെന്നും പറയുന്നത്. അതിനാൽ താൻ ഒരാളെ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ ആ വ്യക്തി തന്റെ കരിയർ ജീവിതവും നൃത്തത്തെയും ഒരുപോലെ കണ്ട് പ്രാധാന്യം നൽകുന്ന ആളാകണമെന്ന് സുചിത്ര പറയുകയാണ്. അങ്ങനെ അല്ലാത്ത ഒരാളെ അങ്ങനെ അംഗീകരിക്കാൻ പറ്റില്ലെന്നും താരം കൂട്ടിച്ചേർത്തു.

താൻ തന്റെ അഭിനയ ജീവിതത്തിലും നൃത്ത ജീവിതത്തിലും കൊടുക്കുന്ന പ്രാധാന്യം എത്രയാണോ അത് തന്നെ തന്റെ പങ്കാളിയും നൽകണമെന്നാണ് സുചിത്ര പറഞ്ഞത്. ബിഗ്ബോസിൽ എത്തിയതിന് ശേഷവും സുചിത്ര നിരവധി ആരാധകരെ നേടിയിരുന്നു.

Advertisement