സൂപ്പർതാരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കാൻ പറ്റില്ലെന്ന് തുറന്നടിച്ച് സായ് പല്ലവി, കാരണവും വ്യക്തമാക്കി നടി, അമ്പരന്ന് ആരാധകർ

893

നിവിൻ പോളി നായകനായ പ്രേമം എന്ന മലയാള സിനിമയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ താരമാണ് സായ് പല്ലവി. കോയമ്പത്തൂർ സ്വദേശിയായ സായ് പല്ലവി 2008 ൽ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ഉങ്കലിൽ യർ അടുത്ത പ്രഭുദേവ എന്ന നൃത്ത പരിപാടിയിൽ പങ്കെടുത്തിരുന്നു.

ആ പരിപാടിയിൽ വിജയിച്ചതോടെയാണ് താരം ആദ്യം ശ്രദ്ധനേടുന്നത്. തുടർന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ നിവിൻ പോളി നായകനായ പ്രേമം എന്ന സിനിമയിലേക്ക് സായ് പല്ലവിയെ വിളിക്കുകയായിരുന്നു. 2015 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മലർ മിസ്സായി താരം പ്രേക്ഷക ഹൃദയം കീഴടക്കി.

Advertisements

സിനിമ മലയാളത്തിലും തമിഴിലും എല്ലാം വമ്പൻ ഹിറ്റായതോടെ തെലുങ്കിലേക്കും കന്നഡയിലേക്കുമെല്ലാം റീമേക്ക് ചെയ്യുകയുണ്ടായി. ഇതിനു ശേഷം തെലുങ്കിൽ നിന്ന് കൂടുതൽ അവസരങ്ങൾ സായ് പല്ലവിയെ തേടി എത്തുകയായിരുന്നു. പല നായികാ സങ്കൽപങ്ങളും തിരുത്തിയാണ് സായ് പല്ലവി തന്റെ ഇടം കണ്ടെത്തിയത്. വ്യക്തിജീവിതത്തിൽ എടുക്കുന്ന നിലപാടുകളിലൂടെ സായ് പല്ലവി ആരാധകരുടെ ശ്രദ്ധനേടാറുണ്ട്.

Also Read
അവൾ അതിന് അഡിക്ട് ആണ്, രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും എല്ലാം അതിനെ കുറിച്ച് മാത്രമാണ് ചിന്ത: ഗോപികയെക്കുറിച്ച് റബേക്ക സന്തോഷ് പറഞ്ഞത് കേട്ടോ

തന്റെ അഭിനയ മികവും നൃത്തവും കൊണ്ട് ഒരുപാട് പേരെയാണ് നടി തന്റെ ആരാധകരാക്കി മാറ്റിയത്.
അടുത്തിടെ റിലീസ് ചെയ്ത തെലുങ്ക് ചിത്രം വിരട പർവ്വത്തിലെ സായ് പല്ലവിയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. റാണ ദഗുബതി നായകനായ ചിത്രത്തിന് തിയേറ്ററിൽ അത്ര മികച്ച പ്രതികരണമല്ല ലഭിച്ചതെങ്കിലും ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച നക്സലൈറ്റ് കഥാപാത്രം പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു.

തമിഴ് ചിത്രമായ ഗാർഗിയാണ് സായ് പല്ലവിയുടെ അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു ചിത്രം. അതേ സമയം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സായ് പല്ലവി തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്

നേരത്തെ വിജയ് ദേവരകൊണ്ടയുടെ സൂപ്പർ ഹിറ്റായ ചിത്രമായ ഡിയർ കോമ്രേഡിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന സമയത്ത് ചിത്രത്തിൽ നിന്ന് സായ് പല്ലവി പിൻമാറിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്ന് ചിത്രത്തിൽ ലിപ് ലോക്ക് രംഗങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് സായ് പല്ലവി മാറിയത് എന്നായിരിന്നു വാർത്തകൾ. ഇപ്പോൾ വിജയ് ദേവരകൊണ്ടയുമായി അഭിനയിക്കില്ലെന്ന് പറഞ്ഞതിനും സായ് പല്ലവി വ്യക്തമായ കാരണങ്ങൾ നൽകിയിട്ടുണ്ട്.

Also Read
പറ്റിയ എതിരാളി ഇല്ല ചെസ്സ് മടുത്തു തുടങ്ങി എന്ന് പറഞ്ഞ ചെസ്സ് ചാമ്പ്യൻ കാൾസനെ അറഞ്ചം പുറഞ്ചം തോൽപ്പിച്ച് ഇന്ത്യൻ അഭിമാനം 17 കാരൻ രമേഷ് ബാബു പ്രഗ്യാനന്ദ, കൈയ്യടിച്ച് ഇന്ത്യൻ ജനത

കുടുംബ ചിത്രങ്ങളിൽ ആണ് താന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അത്തരം കഥകളാണ് താൻ കേൾക്കുന്നത് എന്നും നടി പറഞ്ഞതായാണ് റിപ്പോർട്ട്. മാത്രമല്ല, സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന വേഷങ്ങളാണ് താൻ തിരഞ്ഞെടുക്കുന്നത് എന്നും സായ് പല്ലവി പറയുന്നു. എന്തായാലും വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കില്ലെന്ന് സായ് പല്ലവി പറഞ്ഞു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

അതേസമയം, തന്റെ ബോളിവുഡ് ചിത്രമായ ലൈഗറിന്റെ റിലീസ് ആഘോഷങ്ങളിലാണ് വിജയ് ദേവരകൊണ്ട ഇപ്പോൾ. ഇന്നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് ആദ്യ മണിക്കൂറുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കരൺ ജോഹറിന്റെ നിർമ്മാണ കമ്പനിയായ ധർമ പ്രൊഡക്ഷൻസാണ് ലൈഗർ നിർമ്മിച്ചിരിക്കുന്നത്.

Advertisement