സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസുന്ദരികളാണ് നടിമാരായ
റബേക്ക സന്തോഷും ഡോ. ഗോപിക അനിലും. ബാലതാരമായി സിനിമയിലെത്തി പിന്നീട് മുതിർന്നപ്പോൽ സീരിയൽ രംഗത്ത് നായിതയായി എത്തിയ താരമാണ് ഗോപിക അനിൽ.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ അഞ്ജലിയെ അവതരിപ്പിച്ചാണ് ഗോപിക ആരാധകരുടെ ഇഷ്ടതാരമായി മാറിയത്. ഏഷ്യാനെറ്റിലെ തന്നെ കസ്തൂരിമാൻ എന്ന പരമ്പരയിൽ റെബേക്ക അവതരിപ്പിച്ച കാവ്യയേയും ആരാധകർക്ക് അങ്ങനെ മറക്കാൻ സാധിക്കില്ല.
സാന്ത്വനം പരമ്പര ഇപ്പോഴും സംപ്രേഷണം ചെയ്യുന്നുണ്ട് എങ്കിലും കസ്തൂരിമാൻ അവസാനിച്ചിട്ട് കുറച്ച് കാലമായി. ഇപ്പോഴിതാ ഒരു വെബ് സീരീസിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് നടി ഗോപിക അനിൽ. റബേക്ക സന്തോഷ് അടക്കമുള്ള താങ്ങൾ അണിനിരക്കുന്നതാണ് ഈ സീരീസ്.
Also Read
ആ സംവിധായകൻ എന്നോട് മോശമായി പെരുമാറി, മോശം മെസ്സേജുകൾ അയച്ചു: വെളിപ്പെടുത്തലുമായി ഹണി റോസ്
ഇപ്പോഴിതാ ഈ കുറിച്ച് സംസാരിക്കവെ റബേക്ക ഗോപികയെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളാണ് വൈറൽ ആകുന്നത്. ബിഹൈൻഡ് വുഡ്‌സന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു റെബേക്കയുടെ വെളിപ്പെടുത്തൽ.
ഗോപിക അനിൽ ആദ്യമായി വേഷമിടുന്ന വെബ് സീരീസ് ആണ് ഗേൾസ്. റബേക്ക സന്തോഷ് മറ്റൊരു പ്രധാന റോളാണ് ചെയ്യുന്നത്. ശ്രുതിയാണ് മറ്റൊരു നായിക. അഭിമുഖത്തിൽ സംസാരിക്കവെ, ഗോപികയെ കുറിച്ച് പലർക്കും അറിയാത്ത ഒരു രഹസ്യം റെബേക്ക വെളിപ്പെടുത്തി. ഗോപിക ഒരു കാപ്പി അഡിക്ട് ആണെന്നാണ് റബേക്ക പറയുന്നത്.
അവൾ ദിവസവും ഉണരുന്നത് തന്നെ ഇന്ന് കാപ്പി കുടിക്കാമല്ലോ എന്ന് ആലോചിച്ചാണെന്ന് റബേക്ക. രാവിലെ എഴുന്നേറ്റയുടൻ ബ്രഷ് പോലും ചെയ്യാതെ സ്വിഗ്ഗിയിൽ കോഫി ഓഡർ ചെയ്യും. അതു കഴിഞ്ഞാൽ, ഹാവൂ ഇനി വൈകിട്ട് കുടിക്കാലോ എന്നാണ് പറയുക.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പോലും നാളെ കോഫി കുടിക്കാമല്ലോ എന്നാണ് അവൾ ആലോചിക്കുന്നത് എന്നും കോഫി ഇല്ലാതെ അവൾക്ക് കഴിയില്ലെന്നും റബേക്ക പറഞ്ഞു. പിന്നീട് പുതിയ വെബ് സീരീസ് ലൊക്കേഷനെ കുറിച്ചും റബേക്ക സംസാരിച്ചു. വളരെ കൺഫർട്ടബിൾ ആയ ഒരു സ്‌പേസിൽ നിന്നായിരുന്നു ഗോപിക എത്തിയത്. അവൾക്ക് എന്നെ മാത്രമേ ഇവിടെ അറിയുമായിരുന്നുള്ളൂ.
ശ്രുതിയെ അറിയില്ലായിരുന്നു. എനിക്ക് രണ്ടുപേരേയും അറിയാവുന്നതുകൊണ്ട് വളരെ കംഫർട്ട് ആയിരുന്നു. എന്നാൽ തുടക്കത്തിലെ പ്രശ്‌നമൊക്കെ പിന്നീട് മാറി. എളുപ്പം എല്ലാവരുമായി കൂട്ടായി. ഷൂട്ടിംഗ് ഞങ്ങൾക്ക് ഒരു ടൂറിനു വന്ന ഫീലായിരുന്നു. ഒരു വീട്ടിലായിരുന്നു ഷൂട്ട്.
മേക്കപ്പ് കുറവായിരുന്നു, സാധാരണ വീട്ടിൽ ഇടുന്ന വസ്ത്രം തന്നെയാണ് ഞങ്ങൾ അതിൽ ഇടുന്നതും. അതുകൊണ്ട് അഭിനയിക്കാൻ വന്നതാണ് എന്ന ഫീൽ ഉണ്ടായിരുന്നില്ല. നാല് ദിവസം ഞങ്ങൾ അടിച്ച് പൊളിക്കുകയായിരുന്നുവെന്നും റബേക്ക പറയുന്നു.