ദേഷ്യപ്പെടാനും തുടങ്ങിയതോടെ ശകാരിക്കാനും ഒരുമിച്ചു പോവില്ല എന്ന് മനസ്സിലായി, ഞങ്ങൾ നിയമപരമായും രണ്ടുവഴിക്ക് ആയി, സങ്കടത്തോടെ വൈക്കം വിജയലക്ഷ്മി

865

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് വൈക്കം വിജയ ലക്ഷ്മി. മലയാളികൾക്കുംഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാള ഗാനങ്ങൾ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്.

കാഴ്ചയുടെ ലോകത്ത് തിളങ്ങാൻ വിജയലക്ഷ്മിക്ക് ആയില്ലെങ്കിലും സംഗീത ലോകത്ത് ഒരിക്കലും മങ്ങാത്ത പ്രഭയാണ് വിജയലക്ഷ്മി. ആരാധകർക്കും സംഗീത സംവിധായകർക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. അടുത്തിടെ ദാമ്പത്യ ജീവിതത്തിലെ പരാജയത്തെക്കുറിച്ച് വൈക്കം തുറന്നു പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെ കുറിച്ച് ഗായിക പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. വിവാഹമോചനം എന്ന തീരുമാനം രണ്ടുപേരും ഒരുമിച്ച് എടുത്തതാണ്. കഴിഞ്ഞ കാര്യങ്ങളൊന്നും ഓർത്ത് ദുഃഖം ഇല്ല എന്നാണ് വിജയ ലക്ഷ്മി പറയുന്നത്.

Also Read
ഇത്ര കിട്ടിയാലെ അഭിനയിക്കൂ എന്നൊന്നുമില്ല, ഇന്നേവരെ പൈസ ചോദിച്ച് വാങ്ങിയിട്ടില്ല, സിനിമയിലെ പ്രതിഫലത്തെക്കുറിച്ച് സിദ്ദിഖ് പറയുന്നതിങ്ങനെ

ഞങ്ങൾക്ക് രണ്ടുപേർക്കും ഒത്തുപോകാൻ കഴിയാത്തതു കൊണ്ടാണ് പിരിയാൻ തീരുമാനിച്ചത്. എനിക്കെന്റെ അച്ഛനും അമ്മയും ഇല്ലാതെ ഒരു ജീവിതമില്ല. അവരോടൊപ്പം സഹകരിക്കരുത് എന്നൊക്കെ പറഞ്ഞാൽ എങ്ങനെയാണ് സഹിക്കാൻ കഴിയുക എന്ന് വിജയലക്ഷ്മി ചോദിക്കുന്നുണ്ട്.

പാടുമ്പോൾ താളം പിടിക്കാൻ പാടില്ല, പാടില്ല അങ്ങനെ എനിക്ക് കലാജീവിതം പോലും സ്വതന്ത്രമായി മുൻപോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നു. എപ്പോഴും ശകാരിക്കാനും ദേഷ്യപ്പെടാനും കൂടി തുടങ്ങിയതോടെ ഒരുമിച്ചു പോവില്ല എന്ന് മനസ്സിലായെന്നും പറയാതെ വയ്യ എന്ന് മനസ്സിലായതോടെ 2019 മെയ് 30ന് പിരിയാമെന്ന് തീരുമാനിച്ചു.

അതിനു മുൻപത്തെ വർഷം ജൂണിൽ കോടതി നടപടികൾ എല്ലാം പൂർത്തിയായി. ഞങ്ങൾ നിയമപരമായും രണ്ടുവഴിക്ക് ആയി മാറി. കഴിഞ്ഞു പോയതോർത്ത് ഒട്ടും ദുഃഖമില്ല, ഇപ്പോൾ ജീവിതത്തിൽ ഒരു സമാധാനമുണ്ട്. ഞാനും എന്റെ അച്ഛനും അമ്മയും സംഗീതവുമാണ് ഇപ്പോൾ എന്റെ ജീവിതം എന്നും വിജയ ലക്ഷ്മി വ്യക്തമാക്കിയിരുന്നു.

Also Read
വെള്ളത്തില്‍ വീണ സ്വര്‍ണക്കൊലുസ് മുങ്ങിയെടുത്ത് തന്നു, പുള്ളിയെ ഞാനാണ് പ്രൊപ്പോസ് ചെയ്തത്, ആരോടും പറയാത്ത പ്രണയകഥ വെളിപ്പെടുത്തി റബേക്ക

Advertisement