വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ നടിയണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ജമിനപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 2014 മത്സരത്തിലെ മിസ് കേരള ആയിരുന്നു താരം.
അങ്ങനെയാണ് കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന സിനിമയിൽ താരം എത്തുന്നത്.
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോൾ വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് ഇവർ. ജംമ്നാപ്യാരിയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ ഒരുപിടി മികച്ച സിനിമകളിൽ കൂടി ഗായത്രി എത്തിയിരുന്നു.
ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. നിരന്തരം ട്രോളുകൾക്ക് ഇരയാകുന്ന താരം കൂടിയാണ് ഗായത്രി.താരത്തിന്റെ അഭിമുഖങ്ങൾ എല്ലാം പലപ്പോഴും പരിഹാസങ്ങൾക്കും വിവാദങ്ങൾക്ക് ഇടയാകാറുണ്ട്.
ഇപ്പോഴിതാ തിരക്കുകൾക്കും വിവാദങ്ങൾക്കുമെല്ലാം ഇടവേള നൽകി ഹിമാചൽ യാത്രയിൽ ഗായത്രി സുരേഷ്. ചന്ദ്രതാൽ തടാകക്കരയിൽ നിന്നുള്ള ചിത്രം ഗായത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.താഴ്വരയിൽ കൂളിങ് ഗ്ലാസും ജീൻസും ടോപ്പും ഓവർകോട്ടുമണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ഗായത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്.
സിനിമയിൽ വന്ന ശേഷമുള്ള മാറ്റങ്ങളെന്താണെന്ന് ഗായത്രിയോടു ചോദിച്ചാൽ ഒരുപാടു നല്ല സ്ഥലങ്ങൾ കാണാൻ പറ്റി, വ്യത്യസ്ത ഭക്ഷണം കഴിക്കാൻ സാധിച്ചു, നല്ല സ്ഥലങ്ങളിൽ താമസിക്കാൻ പറ്റി എന്നൊക്കെയായിരിക്കും മറുപടി. സിനിമയ്‌ക്കൊപ്പം യാത്രയേയും സ്നേഹിക്കുന്ന ഗായത്രിക്ക് ഇങ്ങനെ മറകളില്ലാതെ തുറന്ന് പറയാനേ അറിയൂ.
യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ടെന്നും കേരളത്തിന് പുറത്ത് ഹംപിയിലും കുളു മണാലിയിലും പോയിട്ടുണ്ടെന്നും ഗായത്രി പറയുന്നു. ഹിമാചൽ പ്രദേശിലെ ലാഹുൽ, സ്പിതി ജില്ലയിലുള്ള അതി സുന്ദരമായ ഒരു തടാകമാണ് സോ ചിഗ്മ അഥവാ ചന്ദ്രതാൽ.
ചന്ദ്രക്കലയുടെ ആകൃതിയുള്ള തടാകത്തിൽ നിന്നാണ് ഈ സ്ഥലത്തിനു പേര് ലഭിച്ചത്. വിനോദ സഞ്ചാരി കൾക്കും ഉയരമുള്ള പ്രദേശങ്ങളിൽ ട്രെക്കിങ് നടത്താൻ ഇഷ്ടമുള്ളവർക്കും ഏറെ പ്രിയപ്പെട്ട സ്ഥലമാണിത്. ഹിമാലയത്തിൽ ഏകദേശം 4,300 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം.
ചന്ദ്ര നദിയുടെ തുടക്കം ഇവിടെ നിന്നാണ്. ഹിന്ദു ഐതിഹ്യമനുസരിച്ച്, പാണ്ഡവരിൽ മൂത്തവനായ യുധിഷ്ഠിരനെ മനുഷ്യരൂപത്തിൽ സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ ദേവരാജാവായ ഇന്ദ്രൻ തൻറെ രഥത്തിൽ ഇറങ്ങിവന്ന സ്ഥലമാണ് ചന്ദ്രതാൽ എന്നൊരു കഥയുണ്ട്.
മാത്രമല്ല, രാത്രികളിൽ സുന്ദരികളായ യക്ഷികൾ തടാകം സന്ദർശിക്കാൻ എത്തുമെന്നും പ്രദേശവാസികൾ വിശ്വസിക്കുന്നു. വേനൽക്കാലത്ത് മാത്രമേ ചന്ദ്രതാൽ തടാകം സന്ദർശിക്കാൻ കഴിയൂ. ബാക്കിയുള്ള സമയങ്ങളിൽ തടാകം തണുത്തുറഞ്ഞ നിലയിലായിരിക്കും.
മെയ് അവസാനം മുതൽ ഒക്ടോബർ ആദ്യം വരെയുള്ള സമയത്ത് നിരവധി സഞ്ചാരികൾ തടാകം കാണാൻ എത്തുന്നു. ബറ്റാലിൽ നിന്ന് റോഡ് മാർഗവും കുൻസും പാസിൽ നിന്ന് കാൽനടയായും തടാകത്തിലേക്ക് എത്തിച്ചേരാം. കുൻസും പാസിൽ നിന്ന് ചന്ദ്ര താലിലേക്ക് ഏകദേശം രണ്ട് മണിക്കൂർ എടുക്കും.
തടാകത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയായി സഞ്ചാരികൾക്ക് ടെൻറ് താമസസൗകര്യം ലഭ്യമാണ്. കൂടാതെ, കുൻസും പാസിലും ബത്തലിലും ഗ്രാമവാസികൾ വാടകയ്ക്ക് നൽകുന്ന പിഡബ്ല്യുഡി ഗസ്റ്റ്ഹൗസുകളും മുറികളുമുണ്ട്.
ഭക്ഷണത്തിനായി ബറ്റാലിലും കുൻസും പാസ്സിലും ചില ധാബകളുണ്ട്. ചന്ദ്രതാലിലെ ഭക്ഷണശാലകളിൽ പ്രധാനമായും ടിബറ്റൻ ഭക്ഷണവും ഉത്തരേന്ത്യൻ ഭക്ഷണവുമാണ് വിളമ്പുന്നത്. തടാകതീരത്ത് പച്ചപ്പരവതാനി വിരിച്ചതുപോലെയുള്ള വിശാലമായ പുൽമേടുകളുണ്ട്.
വസന്തകാലത്ത് പലനിറത്തിലുള്ള നൂറുകണക്കിന് പൂക്കൾ കൊണ്ട് ഇവിടം അതിസുന്ദരമാകും. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന രണ്ടു റാംസർ തണ്ണീർത്തടങ്ങളിൽ ഒന്നുകൂടിയാണ് ഈ തടാകം.