പറ്റിയ എതിരാളി ഇല്ല ചെസ്സ് മടുത്തു തുടങ്ങി എന്ന് പറഞ്ഞ ചെസ്സ് ചാമ്പ്യൻ കാൾസനെ അറഞ്ചം പുറഞ്ചം തോൽപ്പിച്ച് ഇന്ത്യൻ അഭിമാനം 17 കാരൻ രമേഷ് ബാബു പ്രഗ്യാനന്ദ, കൈയ്യടിച്ച് ഇന്ത്യൻ ജനത

227

17കാരനായ ഇന്ത്യയുടെ ചെസ് മാസ്റ്റർ രമേഷ് ബാബു പ്രഗ്‌നാനന്ദ വീണ്ടും ലോക ചെസിൽ ചരിത്രം സൃഷ്ടിക്കുന്നു. മിയാമിയിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലെ അവസാന റൌണ്ടിൽ ലോക ചാമ്പ്യൻ മാഗ്‌നസ് കാൾസണെ പ്രഗ്‌നാനന്ദ പരാജയപ്പെടുത്തി.

ഈ വർഷം ഇത് മൂന്നാം തവണയാണ് കാൾസണ് മേൽ ഇന്ത്യയുടെ കൗമാരക്കാരൻ വിജയം നേടുന്നത്. തിങ്കളാഴ്ച രാവിലെയാണ് മത്സരം നടന്നത്. ക്രിപ്‌റ്റോ കപ്പിലെ മത്സരത്തിൽ ഇരുവരും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. സമനിലയിലേക്ക് പോകുന്നുവെന്ന് തോന്നിപ്പിച്ചിടത്തു നിന്നാണ് പ്രഗ്‌നാനന്ദയുടെ ഒരു മൂവ് കളിയെ മാറ്റിമറിച്ചത്.

Advertisements

Also Read
തിരക്കുകൾക്കും വിവാദങ്ങൾക്കും ഇടവേള നൽകി നീണ്ട യാത്രയിൽ ഗായത്രി സുരേഷ്, നടി എവിടെയാ പോയതെന്ന് അറിയാമോ

ഇന്ത്യൻ താരത്തിന്റെ 40ാം മൂവാണ് നോർവെ താരത്തിനെ പ്രതിസന്ധിയിലാക്കിയത്. അടുത്ത മൂവിൽ തന്നെ കാൾസണ് പിഴച്ചു. പ്രഭുവിനെ വെച്ചതിൽ പിഴവ് വന്നതോടെ പ്രഗ്‌നാനന്ദ വിജയം ഉറപ്പിക്കുക ആയിരുന്നു. മിയാമിയിലെ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പ് ചെസ് വേദിയിൽ അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ മാഗ്‌നസ് കാൾസനും വെറും 17 വയസ് മാത്രം പ്രായമുള്ള ഇന്ത്യൻ കൗമാര വിസ്മയം ആർ പ്രഗ്‌നാനന്ദയും മുഖാമുഖം വന്ന മത്സരത്തിന് മുമ്പുള്ള ചിത്രമാണ് അനവധിയാളുകൾ ട്വിറ്ററിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലുമെല്ലാം പങ്കുവെക്കുന്നത്.

മിയാമി ചാമ്പ്യൻഷിപ്പിൽ പതിവുപോലെ ഇത്തവണയും ഹോട്സീറ്റിൽ നേർവേയുടെ മാഗ്നസ് കാൾസനായിരുന്നു. കാൾസനുള്ളപ്പോൾ പിന്നാരും ഫേവറൈറ്റാവില്ല എന്ന് ഏതൊരു ചെസ് പ്രേമിക്കും അറിയാം. എങ്കിലും ഇന്ത്യയിൽ നിന്നൊരു 17കാരൻ ലോക ചാമ്പ്യനെതിരെ മത്സരിക്കാനെത്തുമ്പോൾ ലോക മാധ്യമങ്ങൾ ക്യാമറക്കണ്ണുകൾ പായിക്കേണ്ടത് അയാളിലേക്കല്ലേ? എന്നാൽ മിയാമിയിൽ സംഭവിച്ചത് നേരെ തിരിച്ചു.

കാൾസൻ എത്തുന്നതും കാത്ത് തടിച്ചുകൂടുകയായിരുന്നു മാധ്യമപ്രവർത്തകർ. അവർ തങ്ങളുടെ ക്യാമറ കണ്ണുകളും മൈക്കുകളും കാൾസനിലേക്ക് നീട്ടി. വെറും 17 വയസ് മാത്രമുള്ള ഇന്ത്യൻ എതിരാളി ആർ പ്രഗ്‌നനാനന്ദ മത്സരത്തിനായി വേദിക്കരികിലേക്ക് എത്തിയത് മാധ്യമപ്രവർത്തകർ പലരും കണ്ടുപോലുമില്ല. എല്ലാവരും കാൾസൻറെ ചിത്രങ്ങളും വാക്കുകളും ഒപ്പിയെടുക്കാനുള്ള പെടാപ്പാടിലായിരുന്നു.

എന്നാൽ പ്രഗ്‌നാനന്ദയാവട്ടെ മഹാമേരുവിനെ നേരിടുന്നതിൻറെ തെല്ല് ഭയമില്ലാതെ ചിരിച്ചുകൊണ്ട് പരിശീലകൻ ആർ ബി രമേഷിനൊപ്പം സമീപത്ത് തമാശകൾ പറഞ്ഞുകൊണ്ടിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

നേരം ഇരുട്ടി തുടങ്ങുന്നു. ചെന്നൈയിൽനിന്ന് 15,000 കിലോമീർ അകലെയുള്ള യുഎസിലെ മയാമിയിൽ എഫ്ടിഎക്‌സ് ക്രിപ്‌റ്റോകപ്പിന്റെ അവസാന റൗണ്ടിൽ ലോക ചെസ് ചാംപ്യൻ മാഗ്‌നസ് കാൾസനോട് പോരാടുകയാണ് രമേഷ് ബാബു പ്രഗ്‌നാനന്ദ എന്ന ഇന്ത്യയുടെ അഭിമാനമായ ബാലൻ.

ചെന്നൈയിൽ നിന്നു സഹോദരി ഫോണിലേയ്ക്ക് ഒരു സന്ദേശം അയച്ചിട്ടുണ്ട് കാൾസനെ തോൽപിക്കണം. വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു ആ വാക്കുകൾക്ക്. ഏഴാം റൗണ്ടിൽ ആദ്യ 2 കളികൾ സമനിലയായെങ്കിലും മൂന്നാം കളി വിജയിച്ച് മത്സരവിജയത്തിലേക്ക് അടുത്തിരിക്കുകയായിരുന്നു മാഗ്‌നസ് ആ സമയത്ത്.

Also Read
ദേഷ്യപ്പെടാനും തുടങ്ങിയതോടെ ശകാരിക്കാനും ഒരുമിച്ചു പോവില്ല എന്ന് മനസ്സിലായി, ഞങ്ങൾ നിയമപരമായും രണ്ടുവഴിക്ക് ആയി, സങ്കടത്തോടെ വൈക്കം വിജയലക്ഷ്മി

അതെല്ലാം സാധാരണയല്ലേ എന്ന മട്ടിൽ ഇരിക്കുകയാണ് പ്രഗ്‌നാനന്ദ. സഹോദരിയ്ക്കും, തന്റെ ചേച്ചി വൈശാലിയ്ക്കും കൊടുത്ത വാക്ക് അവന് പാലിക്കണം. നിത്യേന ചെയ്യാറുള്ള ഭസ്മക്കുറിയണിഞ്ഞ്, ഇരുകണ്ണുകളും മുറുക്കി അടച്ച് അവൻ പ്രാർത്ഥിക്കുകയാണ്.

അവസാന കളിയിലേയ്ക്കുള്ള ഇടവേളയുടെ ദൂരം വല്ലാതെ കുറഞ്ഞിരിക്കുന്നു ഒരു റൂക്കിനെ മുൻപിൽ നിരത്തികൊണ്ട് കളി സമനിലയാക്കാനുള്ള മാഗ്‌നസിന്റെ ശ്രമങ്ങൾക്ക് വ്യകതതയോടും പക്വതയോടും കൂടെ പെരുമാറുകയാണ് പ്രഗ്‌നാനന്ദ. അവസാന നിമിഷത്തിൽ ഇടവും, വലവും തിരിയാനോ അനങ്ങാനോ കഴിയാത്ത വിധം കാൾസനെ അട്ടിമറിച്ചതോടെ കളി വാശിയും വീറുമേറിയ കളി ടൈബ്രേക്കറിലേയ്ക്ക് വഴിമാറി.

പിന്നീട് നടന്ന 2 അതിവേഗ കളികളിലും മാഗ്‌നസിനെ കടത്തിവെട്ടി ഒരു അതിവേഗ ഹാട്രിക് വിജയവും മാച്ച് പോയിന്റും പ്രഗ്‌നാനന്ദ സ്വന്തമാക്കുകയായിരുന്നു . ലോക ചെസ് ചാംപ്യൻ തുടർച്ചയായ മൂന്നു കളികളിൽ ഒരേ എതിരാളിയോട് പരാജയപ്പെട്ടൊരു ചരിത്ര സംഭവം കൂടിയായിരുന്നു അത്.

ലോകത്തിൽ തന്നെ ആദ്യമായിരിക്കും ഇങ്ങനെയൊരു നേട്ടം ഒരാൾ സ്വന്തമാക്കുന്നത്. ചേച്ചി ഈ സമയം ആയതുകൊണ്ട് ഉറങ്ങിക്കാണുമെന്നും, അവസാന റൗണ്ട് വരെ കാണാൻ ഉറക്കമിളച്ച് ഇരിക്കുന്ന പതിവ് അവൾക്കില്ലെന്നും, കളിയിൽ തോറ്റാലും തനിയ്ക്ക് നിക്ക് അധികം നിരാശയൊന്നും തോന്നില്ലായിരുന്നു എന്നും ഇനി രണ്ട് മൂന്ന് ദിവസം കളിയില്ലെന്നും വിശ്രമം മാത്രംമാണെന്നും ദുബായിലാണ് അടുത്ത ടൂർണമെന്റ് എന്നും പ്രഗ്‌നാനന്ദ കൂട്ടിച്ചേർത്തു.

ഓരോ കളി കഴിയുമ്പോഴും ആ കൗമാരക്കാരൻ കൂടുതൽ ഊർജസ്വലനാവുകയും, കൂടുതൽ ആത്മവിശ്വാസത്തോടെയും, ധൈര്യത്തോടെ സംസാരിക്കുകയും ചെയ്യുന്നു. വിജയം എന്നത് മാത്രമായിരുന്നു ആവ്‌ന്റെ ലക്ഷ്യം. ലോകം ഒന്നാകെ അറിയപ്പെടുന്ന ചെസ് ചാമ്പ്യനായി പ്രഗ്‌നാനന്ദ മാറിയപ്പോഴും ഫാൻസ് പിന്തുണയും, സെലിബ്രെറ്റി അംഗീകാരവും ചെന്നൈ സ്വദേശികളായ നാഗലക്ഷ്മിയുടെയും രമേഷ്ബാബുവിന്റെയും മകനെ ഒട്ടും ബാധിച്ചിട്ടില്ലെന്നു വേണം പറയുവാൻ.

പ്രഗ്‌നാനന്ദയുടെ അച്ഛൻ ജന്മനാ പോളിയോ ബാധിച്ച വ്യകതിയായതുകൊണ്ട് അദ്ദേഹത്തിന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് മകനെ എല്ലായിടങ്ങളിലും കൊണ്ട് പോകുന്നത് അമ്മയാണ്. കുഞ്ഞുനാളിൽ ചേച്ചി ചെസ് കളിക്കുന്നത് കണ്ട് ഒപ്പം കൂടിയതാണ് പ്രഗ്‌നാനന്ദ.

Also Read
”ഞാന്‍ ഈ വില്ലനുമായി പ്രണയത്തിലാവുന്നു”, മൗനരാഗത്തിലെ വിക്രമും സോണിയും പ്രണയത്തിലോ?, ആരാധകരെ സംശയത്തിലാഴ്ത്തി ശ്രീശ്വേതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

10 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി പ്രഗ്‌നാനന്ദ മാറി. 2022 ഫെബ്രുവരിയിലെ എയർതിങ്‌സ് മാസ്റ്റേഴ്‌സ് റാപിഡ് ടൂർണമെന്റിൽ ലോക ചാംപ്യൻ മാഗ്‌നസ് കാൾസനെ അട്ടിമറിച്ചപ്പോൾ ലോകത്തിന്റ മുഴുവൻ കണ്ണുകളും ഇന്ത്യയുടെ അഭിമാനമായ പ്രഗ്‌നാനന്ദ എന്ന ബാലനിലേയ്ക്കായിരുന്നു. ഒന്നുറപ്പാണ് പ്രഗ്‌നാനന്ദ എന്ന കൗമാരക്കാരൻ ലോകം മുഴവൻ ആരാധിക്കുന്ന ചെസ് രാജാവാകാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം മതി.

Advertisement