ഏറ്റവും വലിയ സമ്പന്നന്റെ മകനായി ജനിച്ച ഞാൻ കോളേജ് ഫീസ് കൊടുക്കാൻ പോലും പറ്റാത്തത്ര ദരിദ്രനായി; നേരിട്ട ദു രന്തത്തെ കുറിച്ച് പ്രതാപ് പോത്തൻ അന്ന് പറഞ്ഞത്

592

പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ വേർപാട് ഉണ്ടാക്കിയ വേദനയിൽ ആണ് സിനിമാലോകം. നിരവധി സിനിമകളിൽ പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്തിട്ടുള്ള നടനും മികച്ച സംവിധായകനും ആയിരുന്നു അദ്ദേഹം. സിനിമയിലൂടെ പ്രശംസകൾ നേടിയെങ്കിലും താരത്തിന്റെ കുടുംബ ജീവിതം പരാജയമായി മാറിയിരുന്നു. സമ്പന്നതയിൽ ജനിച്ച് ദാരിദ്രത്തിൽ കൂപ്പുകുത്തുകയും സിനിമയിലൂടെ ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കുകയും ചെയ്തിരുന്നു അദ്ദേഹത്തിന്.

താരം രണ്ട് തവണ വിവാഹിതൻ ആയെങ്കിലും രണ്ടും തകർന്നിരുന്നു. പ്രമുഖ നടി രാധികയെ ആണ് പ്രതാപ് പോത്തൻ ആദ്യം വിവാഹം കഴിക്കുന്നത്. ഒരു വർഷമേ ഈ ബന്ധത്തിന് ആയൂസ് ഉണ്ടായിരുന്നുള്ളു. രണ്ടാം വിവാഹവുംപാതിയിൽ വേർപിരിഞ്ഞു. സിനിമയിലും ജീവിത്തിലും ദുരന്തങ്ങൾ പേറിയ വ്യക്തിയായിരുന്നു പ്രതാപ് പോത്തൻ. ഇംഗ്ലീഷ് കലർന്ന കൊഞ്ചലുള്ള മലയാളം കൊണ്ടും സംസാര രീതി കൊണ്ടും നടൻ എന്നതിനപ്പുറം സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു പ്രതാപ് പോത്തൻ. പ്രതാപ് പോത്തന്റെ സ്വകാര്യ ജീവിതം ഒറ്റപ്പെടലുകൾ നിറഞ്ഞതായിരുന്നു. കുട്ടിക്കാലം മുതൽ അനുഭവിക്കുന്ന തന്റെ ഒറ്റപ്പെടലിനെ കുറിച്ചും മുൻപ് ജെബി ജംഗ്ഷനിൽ വന്നപ്പോൾ പ്രതാപ് പോത്തൻ തുറന്ന് പറഞ്ഞിരുന്നു.

Advertisements

കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ മകനായി വായിൽ വെള്ളിക്കരണ്ടിയുമായി ആണ് താൻ ജനിച്ചതെന്നാണ് പ്രതാപ് പോത്തൻ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ, ആ സൗഭാഗ്യത്തിന് ഏറെ കാലം ആയുസുണ്ടായിരുന്നില്ല.

ALSO READ- നീ ഇതിനേക്കാൾ നല്ലത് അർഹിക്കുന്നു; ഞങ്ങൾ നേരത്തേ പറഞ്ഞതാണിത്; പക്ഷേ ആരും കേട്ടില്ല; ദിൽഷയുടെ തുറന്ന് പറച്ചിലോടെ റോബിനെ പിന്തുണച്ച് നിമിഷ

‘എനിക്കൊരു പതിനഞ്ച് വയസ്സ് ആയപ്പോഴേക്കും അച്ഛൻ മരണപ്പെട്ടു. അതിന് ശേഷം വളരെ കഷ്ടപ്പെട്ട് പഠിച്ചാണ് മുന്നോട്ട് വന്നത്. പഠനം അത്ര മികച്ചത് ആയിരുന്നില്ല എങ്കിലും ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. കുട്ടിക്കാലത്ത് അച്ഛൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെയാണ് ശത്രുക്കൾ പെരുകിയത്. അന്ന് ഒരുപാട് ശത്രുക്കളുണ്ടായിരുന്നു. എന്താണെന്നോ എങ്ങിനെയാണെന്നോ പോലും ഞങ്ങൾക്ക് അറിയില്ല. അച്ഛൻ മരിച്ച ശേഷം ആ ശത്രുക്കൾ എല്ലാം ഞങ്ങളെ ആക്രമിച്ചു. 25 വർഷം മുൻപ് നടന്ന കേസുകൾ പോലും കുത്തിപ്പൊക്കിയെടുത്ത് ഞങ്ങളുടെ സകല സ്വത്ത് സമ്പാദ്യങ്ങളും അറ്റാച്ച് ചെയ്യപ്പെട്ടു.’- താൻ നേരിട്ട ദു ര ന്ത ത്തെ കുറിച്ച് താരം വെളിപ്പെടുത്തിയതിങ്ങനെ.

ഡിഗ്രി ഒന്നാം വർഷം ആയപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ ധനികന്റെ മകനായിരുന്ന ഞാൻ പരമ ദരിദ്രനായി. ഫീസ് കൊടുക്കാനുള്ള പൈസ അമ്മ എങ്ങിനെയെങ്കിലും എവിടെ നിന്നെങ്കിലും സ്വരുക്കൂട്ടി അയക്കുമായിരുന്നു. കൂടെ നിൽക്കുന്ന സുഹൃത്തുക്കൾ ഒക്കെയാണ് ആ സമയത്ത് ശക്തി പകർന്നു നൽകിയതെന്നും അദ്ദേഹം പറയുന്നുണ്ട്.

ALSO READ-നീ നൽകിയ എല്ലാ ഓർമകൾക്കും നന്ദി, ബഹുമാനം മാത്രം: സങ്കടത്തോടെ ദിൽഷയോട് വേർപിരിഞ്ഞ് റോബിൻ, ചങ്കുപൊട്ടി ആരാധകർ

വീട്ടിൽ നിന്നും ആദ്യമായി മാറ്റി നിർത്തപ്പെട്ടത് അഞ്ചാം വയസിലാണെന്ന് പ്രതാപ് പോത്തൻ വെളിപ്പെടുത്തുന്നുണ്ട്. ‘അഞ്ചാം വയസ്സ് മുതൽ ഞാൻ ബോർഡിങ് സ്‌കൂളിലാണ് പഠിച്ചത്. എനിക്ക് ഭയങ്കര സങ്കടമുണ്ടാക്കിയ കാര്യമാണത്. ഇത്ര ചെറുപ്പത്തിൽ ഏതെങ്കിലും അച്ഛനും അമ്മയും അങ്ങനെ ചെയ്യുമോ, പക്ഷെ എന്റെ അച്ഛൻ ചെയ്തു. അന്ന് എന്റെ പെങ്ങൾമാർക്കും എല്ലാം അത് സങ്കടമായി.’- പോത്തൻ വിശദീകരിക്കുന്നു.

‘ബോർഡിംഗിലാക്കിയത് എന്നെ മോശമായി ബാധിച്ചത് പിന്നീടാണ്. മൂന്ന് മാസങ്ങൾക്ക് ശേഷം എല്ലാം വീട്ടിലേക്ക് വരുമ്പോൾ അച്ഛനും അമ്മയും എന്നെ വല്ലാതെ പാംപർ ചെയ്യാൻ തുടങ്ങി. അത് എന്നെ മോശമാക്കി. അതുകൊണ്ട് പെട്ടന്ന് എല്ലാം ഇല്ലാതെയായപ്പോൾ അതിൽ നിന്ന് കരകയറാൻ ഒരുപാട് പ്രയാസപ്പെട്ടു’- പ്രതാപ് പോത്തൻ പറഞ്ഞു.

Advertisement