ഇതാണ് ആദ്യത്തെ തീപ്പൊരി, ഫഹദിന്റെ സസ്‌പെന്‍സ് ത്രില്ലര്‍ ഒരുങ്ങുന്നു, ധൂമത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

355

മലയാള സിനിമയിലെ യുവ നായകന്മാരില്‍ മുന്നില്‍ നില്‍ക്കുന്ന ആളാണ് ഫഹദ് ഫാസില്‍. ഇതിനോടകം ഒത്തിരി നല്ല ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ച് കഴിഞ്ഞു. ഫഹദ് അഭിനയിച്ച മിക്ക ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു.

Advertisements

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ധൂമം. കന്നടയിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ കെജിഎഫിന്റെയും കാന്താരയുടെയും നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് ഫഹദിനെ കേന്ദ്ര കഥാപാത്രമാക്കി ചിത്രമൊരുക്കുന്നത്.

Also Read: സിനിമ പരാജയപ്പെട്ടപ്പോഴും ചാന്‍സ് ചോദിച്ചിട്ട് കിട്ടാതായപ്പോഴും വിഷമത്തിലായി, ആരും കാണാതെ ഒത്തിരി കരഞ്ഞിട്ടുണ്ട്, തുറന്നുപറഞ്ഞ് സൈജു കുറുപ്പ്

ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയാണ് നായിക. ചിത്രത്തിനായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്.

ധൂമം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഹോംബാലെ ഫിലിംസാണ് പുറത്തുവിട്ടിരിക്കുന്നത്. തീയില്ലാതെ പുകയില്ല, ഇതാണ് ആദ്യത്തെ തീപ്പൊരി എന്ന് കുറിച്ച് കൊണ്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

Also Read: പല്ലുതേക്കാതെ ഭക്ഷണം കഴിക്കുന്നത് പതിവ്, ചത്തൊന്നും പോവില്ലല്ലോ എന്നാണ് പറയുന്നത്, അപര്‍ണയെ കുറിച്ച് ജീവ പറയുന്നു

ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ പവന്‍ കുമാറാണ്. ലൂസിയ, യു ടേണ്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. ചിത്രം സസ്‌പെന്‍സ് ത്രില്ലറായാണ് ഒരുങ്ങുന്നത്. മലയാളത്തില്‍ മാത്രമല്ല, കന്നഡ, തെലുഗു, തമിഴ് തുടങ്ങിയ ഭാഷകളിലും എത്തുന്നുണ്ട്.

Advertisement