സിദ്‌നാസ് എന്ന് വിളിക്കരുത്, ഷെഹ്നാസ് സന്തോഷത്തോടെ ജീവിച്ചോട്ടെ, ആരാധകരോട് അഭ്യര്‍ത്ഥിച്ച് സല്‍മാന്‍ ഖാന്‍

232

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം ഇതിനോടകം സമ്മാനിച്ചത്. ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന്റെ പുതിയ ചിത്രമാണ് കിസി കാ ഭായ് കിസി കാ ജാന്‍.

Advertisements

ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് അടുത്തിടെയായിരുന്നു. ഈ പരിപാടിയില്‍ വെച്ച് ഷെഹ്നാസ് ഗില്ലിന്റെയും രാഘവ് ജുയാലിന്റെയും ബന്ധത്തെ കുറിച്ച് സംസാരിച്ചത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

Also Read: ഇതാണ് ആദ്യത്തെ തീപ്പൊരി, ഫഹദിന്റെ സസ്‌പെന്‍സ് ത്രില്ലര്‍ ഒരുങ്ങുന്നു, ധൂമത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സിദ്‌നാസ് എന്നാണ് ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ ഷെഹ്നാസിനെ വിളിക്കുന്നതെന്നും അത് താരത്തെ വേദനിപ്പിക്കുന്നുവെന്ന് പറയുകയാണ് സല്‍മാന്‍ ഖാന്‍. ഈ വിളി താരത്തിന്റെ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കാത്തതാണെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.

ഷെഹ്നാസ് സിദ്ധാര്‍ത്ഥ് ശുക്ലയില്ലെങ്കിലും ജീവിതത്തില്‍ സന്തോഷം കണ്ടെത്തണം. അതാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഷെഹ്നാസ് ഉറപ്പായും മറ്റൊരാളെ വിവാഹം കഴിച്ച് കുട്ടികളൊക്കെയായി സുഖമായി ജീവിക്കണമെന്നും താരം പറയുന്നു.

സിദ്ധാര്‍ത്ഥ് ശുക്ല മരിച്ച് കഴിഞ്ഞിട്ടും എന്തിനാണ് ഷെഹ്നാസിനെ ആ പേര് വിളിക്കുന്നത്. ഇനി ആരും തന്നെ ഷെഹ്നാസിനെ സിദ്‌നാസ് എന്ന് വിളിച്ച് പഴയ കാര്യങ്ങള്‍ ഒന്നും ഓര്‍മ്മിപ്പിക്കരുതെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി.

Advertisement