വേര്‍പിരിഞ്ഞിട്ടും മഞ്ജുവിന്റെയും ദിലീപിന്റെയും ജീവിതത്തില്‍ നടക്കുന്നത് സമാനസംഭവങ്ങള്‍, ദൈവനിശ്ചയമെന്ന് ആരാധകര്‍

506

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

Advertisements

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Also Read: ട്രോളുകള്‍ ഇഷ്ടമായിരുന്നു, തമാശകള്‍ ആസ്വദിച്ചിരുന്നു, പലപ്പോഴും കാര്യങ്ങള്‍ നിയന്ത്രണത്തില്‍ അല്ലാതായപ്പോള്‍ എല്ലാം വിട്ടു, മനസ്സുതുറന്ന് മഡോണ സെബാസ്റ്റിയന്‍

അതിനിടെ ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തിരുന്നു. ഇരുവരുടെയും വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഒത്തിരി വിമര്‍ശനങ്ങളായിരുന്നു താരദമ്പതികള്‍ക്കെതിരെ ഉയര്‍ന്നത്. വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും ഇന്നും ദിലീപ് മഞ്ജു ജോഡികള്‍ക്ക് ആരാധകരേറെയാണ്.

ഇപ്പോഴിതാ ദിലീപിന്റെയും മഞ്ജുവിന്റെയും വീഡിയോകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. വോയ്‌സ് ഓഫ് സത്യമൂര്‍ത്തി എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കിനെത്തിയ ദിലീപിന്റെ കൈയ്യില്‍ ഒരു കറുത്ത ബാന്റ്എയ്ഡ് ഉണ്ടായിരുന്നു.

Also Read: മകളെ എല്ലാ വീട്ടുജോലിയും പഠിപ്പിച്ചു, അവളെ കൊണ്ട് ഞാന്‍ പണിയെടുപ്പിക്കും, ബാങ്കുജോലിക്കാരേക്കാള്‍ ശമ്പളമാണ് ഇന്ന് വീട്ടുജോലിക്കാര്‍ക്ക്, തുറന്നുപറഞ്ഞ് സ്മിനു സിജോ

ഇതേക്കുരിച്ച് ചോദിച്ചപ്പോള്‍ സിനിമാഷൂട്ടിനിടെ പരിക്ക് പറ്റിയതായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞ് ഒരു അവാര്‍ഡ് വേദിയില്‍ എത്തിയ മഞ്ജുവിന്റെ കൈയ്യിലും ഇതേപോലെ തന്നെ ഒരു ബാന്‍ഡ് എയ്ഡ് ഉണ്ടായിരുന്നു.

ദിലീപിന്റെ കൈയ്യിലേ അതേ ബാന്‍ഡ് എയിഡ് തന്നെയായിരുന്നു മഞ്ജുവിന്റെ കൈയ്യിലുമുണ്ടായിരുന്നത്. ഇതിന്റെ കാരണം തിരക്കിയവരോട് ഷൂട്ടിനിടെ പരിക്ക് പറ്റിയതാണെന്നായിരുന്നു മഞ്ജു പറഞ്ഞത്. ഇൗ രണ്ട് സംഭവങ്ങളും ആരാധകര്‍ വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണിപ്പോള്‍.

Advertisement