ട്രോളുകള്‍ ഇഷ്ടമായിരുന്നു, തമാശകള്‍ ആസ്വദിച്ചിരുന്നു, പലപ്പോഴും കാര്യങ്ങള്‍ നിയന്ത്രണത്തില്‍ അല്ലാതായപ്പോള്‍ എല്ലാം വിട്ടു, മനസ്സുതുറന്ന് മഡോണ സെബാസ്റ്റിയന്‍

203

മലയാളത്തിന്റെ യുവ സൂപ്പര്‍താരം നിവിന്‍ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലെ മുന്ന് നായികമാരില്‍ ഒരാളായ സെലിന്‍ ആയി എത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. പ്രേമത്തിന് പിന്നാലെ വിജയ് സേതുപതിയുടെ നായികയായി തമിഴിലക്കും അരങ്ങേറ്റം കുറിച്ചിരുന്നു.

Advertisements

ഇതോടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി മഡോണ മാറുക ആയിരുന്നു. ജനപ്രിയ നായകന്‍ ദിലീപിന് ഒപ്പം കിങ്ങ്ലൈയര്‍ എന്ന സിനിമയില്‍ നായികയായി എത്തിയതോടെ നടിക്ക് ആരാധകരും ഏറെ ആയിമാറി.

Also Read: ജീവിതം മാറി, പഴയപോലെ ഒന്നിലും താത്പര്യമില്ല, മുഴുവന്‍ ശ്രദ്ധയും ഇബ്രുവില്‍, ഡിപ്രഷനിലാവുന്നത് പോലെ തോന്നുന്നു, ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ തുറന്നുപറഞ്ഞ് മഷൂറ

ഇപ്പോള്‍ മലയാളവും തെലുങ്കും തമിഴും അടക്കമുള്ള തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാാണ് താരം. ഇപ്പോഴിതാ ട്രോളുകളെ കുറിച്ച് സംസാരിക്കുകയാണ് മഡോണ. തനിക്ക് ട്രോളുകള്‍ ഇഷ്ടമായിരുന്നുവെന്നും അതിലെ തമാശകള്‍ ആസ്വദിക്കാറുണ്ടായിരുന്നുവെന്നും മഡോണ പറയുന്നു.

എന്നാല്‍ നെഗറ്റിവിറ്റി കൂടുകയും കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തില്‍ നിന്നും വിട്ടുപോകുകയും ചെയ്തതോടെ അതൊക്കെ വിട്ടുകളഞ്ഞു.തന്റെ കുറേക്കാലം മുമ്പുള്ള ഒരു ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് ഒത്തിരി ട്രോളുകള്‍ വന്നിരുന്നുവെന്നും ആളുകള്‍ തങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് പോലും അറിയാതെയാണ് പ്രതികരിക്കുന്നതെന്നും മഡോണ പറയുന്നു.

Also Read: അച്ഛന്‍ മറന്നാലും ആ സംഭവം ഞാന്‍ മറക്കില്ല, എന്നെങ്കിലും പേര് മാറ്റേണ്ടി വന്നാല്‍ വിനീത് എന്നായിരിക്കും ഇടുന്നത്, തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

പ്രേമം സിനിമ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരു്ന്നു. അതിന്റെ ഇന്‍ഫ്‌ലൂവന്‍സ് തന്റെ ജീവിതത്തിലാകെയുണ്ടായി എന്നും തെലുങ്കില്‍ ചെന്നാലും അത് കാണാന്‍ കഴിയുമെന്നും തന്നെ പലരും സെലിന്‍ എന്നാണ് വിളിക്കുന്നതെന്നും തന്റെ യഥാര്‍്ത്ഥ ക്യാരക്ടറുമായി സെലിന് ബന്ധമുണ്ടെന്നും മഡോണ പറയുന്നു.

Advertisement