ഇപ്പോഴും കണ്ണിലെ കരട് തന്നെ, ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്രീതി സിന്റയോട് ക്ഷമിക്കില്ല, തുറന്നടിച്ച് സുചിത്ര കൃഷ്ണമൂര്‍ത്തി

5947

പ്രശസ്ത ബോളിവുഡ് താരം പ്രാതി സിന്റയും സുചിത്ര കൃഷ്ണമൂര്‍ത്തിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രീതിയാണ് താനും ഭര്‍ത്താവ് ശേഖര്‍ കപൂറും വേര്‍പിരിയാനുള്ള കാരണമെന്ന് സുചിത്ര പേരുപറയാതെ പറഞ്ഞിരുന്നു.

Advertisements

1997ല്‍ വിവാഹിതരായ ഇരുവരും 2006ല്‍ ആണ് വേര്‍പിരിഞ്ഞത്. തന്റെ ഭര്‍ത്താവ് വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നായിരുന്നു വിവാഹമോചനത്തിന് ശേഷം സുചിത്ര പറഞ്ഞത്. അതിനിടെ തന്റെ ബ്ലോഗില്‍ സുചിത്ര എഴുതിയ കവിതയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read; മകളെ എല്ലാ വീട്ടുജോലിയും പഠിപ്പിച്ചു, അവളെ കൊണ്ട് ഞാന്‍ പണിയെടുപ്പിക്കും, ബാങ്കുജോലിക്കാരേക്കാള്‍ ശമ്പളമാണ് ഇന്ന് വീട്ടുജോലിക്കാര്‍ക്ക്, തുറന്നുപറഞ്ഞ് സ്മിനു സിജോ

തങ്ങള്‍ക്കിടയില്‍ ഒരു മാന്‍ഈറ്റര്‍ വന്നതായി കവിതയില്‍ സുചിത്ര പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ആദ്യമൊന്നും ആളുടെ പേര് സുചിത്ര പറഞ്ഞില്ലെങ്കിലും പിന്നീട് ഒരു അഭിമുഖത്തിനിടെ അത് പ്രീതി സിന്റയാണെന്ന് സുചിത്ര പറഞ്ഞിരുന്നു.

ഈ സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും താന്‍ ഇനിയും പ്രീതി സിന്റയോട് ക്ഷമിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് സുചിത്ര ഇപ്പോള്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രീതി സുചിത്രയെ കുറിച്ച് സംസാരിച്ചിരുന്നു. താന്‍ നല്ലൊരു നടിയാണെന്നും എന്നാല്‍ സുചിത്ര ജോലിയൊന്നും ചെയ്യാതെ ഒരു വീട്ടമ്മ മാത്രമാണെന്നുമായിരുന്നു പറഞ്ഞത്.

Also Read: ജീവിതം മാറി, പഴയപോലെ ഒന്നിലും താത്പര്യമില്ല, മുഴുവന്‍ ശ്രദ്ധയും ഇബ്രുവില്‍, ഡിപ്രഷനിലാവുന്നത് പോലെ തോന്നുന്നു, ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ തുറന്നുപറഞ്ഞ് മഷൂറ

ഒരു സൈക്യാട്രിസ്റ്റിനെ കാണണമെന്നും മനസ്സ് ശരിയില്ലെന്നും പ്രീതി പറഞ്ഞു. ഇതിന് കിടലന്‍ മറുപടി നല്‍കുകയായിരുന്നു സുചിത്ര. അവര്‍ പറയുന്ന കാര്യങ്ങളൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നും താന്‍ 20 വര്‍ഷമായി വീട്ടമ്മയാണെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും സുചിത്ര പറഞ്ഞു.

Advertisement