മോഹന്‍ലാലിന്റെ ഇന്‍ട്രോ കണ്ടാല്‍ തിയ്യേറ്റര്‍ വരെ കുലുങ്ങും, മലൈക്കോട്ടൈ വാലിബന്റെ പുതിയ വിശേഷവുമായി ടിനു പാപ്പച്ചന്‍, ആവേശത്തില്‍ ആരാധകര്‍

99

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രം തിയ്യേറ്ററിലെത്താനുള്ള അവസാനഢട്ട തയ്യാറെടുപ്പുകളിലാണ്.

Advertisements

പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍. ചിത്രത്തെ കുറിച്ചുള്ള ഓരോ വിവരങ്ങളും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകരെ ആവേശത്തിലാക്കുകയാണ്.

Also Read: മകളെ എല്ലാ വീട്ടുജോലിയും പഠിപ്പിച്ചു, അവളെ കൊണ്ട് ഞാന്‍ പണിയെടുപ്പിക്കും, ബാങ്കുജോലിക്കാരേക്കാള്‍ ശമ്പളമാണ് ഇന്ന് വീട്ടുജോലിക്കാര്‍ക്ക്, തുറന്നുപറഞ്ഞ് സ്മിനു സിജോ

ഇപ്പോഴിതാ സംവിധായകന്‍ ടിനു പാപ്പച്ചന്‍ മലൈക്കോട്ടൈ വാലിബനെ കുറിച്ചുള്ള ഒരു തീപാറുന്ന വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനിലെ മോഹന്‍ലാലിന്റെ ഇന്‍ട്രോ കാണുമ്പോള്‍ തിയ്യേറ്റര്‍ ഒന്നടങ്കം കുലുങ്ങുമെന്നായിരുന്നു ടിനു പാപ്പച്ചന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

താന്‍ ഇപ്പോള്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പങ്കുവെക്കുന്നില്ലെന്നും അതിന് തനിക്ക് അനുവാദമില്ലെന്നും തനിക്ക് ചിത്രത്തിന്റെ ആദ്യദിനം തിയ്യേറ്ററിന് പുറത്തുനിന്നും ആഘോഷക്കാനാണ് താത്പര്യമെന്നും കാരണം മോഹന്‍ലാലിന്റെ ഇന്‍ട്രോ കണ്ട് തിയ്യേറ്റര്‍ കുലുങ്ങുന്നത് കാണാനാണെന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു.

Also Read: ജീവിതം മാറി, പഴയപോലെ ഒന്നിലും താത്പര്യമില്ല, മുഴുവന്‍ ശ്രദ്ധയും ഇബ്രുവില്‍, ഡിപ്രഷനിലാവുന്നത് പോലെ തോന്നുന്നു, ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ തുറന്നുപറഞ്ഞ് മഷൂറ

ഒരു ഗു്‌സ്തി താരത്തിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനില്‍ എത്തുന്നത്. ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരിക്കുന്നത്. വിദേശ താരങ്ങളടക്കം ചിത്രത്തിലുണ്ട്.

Advertisement