ഭർത്താവിന്റെ രണ്ടാം ഭാര്യയെ ശുശ്രൂഷിക്കുന്ന സുഹാനയാണ് താരം; പുതിയ വീഡിയോക്ക് കീഴെ ആരാധകരുടെ കമന്റ് ; കുഞ്ഞ് വരുമ്പോൾ മുഖം കാണിക്കണമെന്നും ആരാധകർ

215

മലയാളികൾക്ക് പ്രിയപ്പെട്ട സെലിബ്രിറ്റി ഫാമിലിയാണ് ബഷീർ ബഷിയുടേത്. ഇപ്പോഴിതാ തന്റെ മൂന്നാമത്തെ കുഞ്ഞിനെ വരവേല്ക്കാൻ ഒരുങ്ങുകയാണ് ബിഗ്‌ബോസ് താരമായ ബഷീർ ബഷി. തന്റെയും. കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ഗർഭിണിയായ മഷൂറയെയും കൊണ്ട് ആശുപത്രിയിൽ എത്തിയ വിശേഷവുമായി എത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് മഷൂറയെ ഡെലിവറിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മഷൂറയെയും, ഉമ്മയെയും കൊണ്ടാണ് ബഷീർ ആദ്യം ആശുപത്രിയിൽ എത്തിയത്. പിന്നാലെ സുഹാനയെയും അങ്ങോട്ട് കൊണ്ടു വരികയായിരുന്നു. ഇപ്പോൾ മൂന്ന് പേരും മാറി മാറിയാണ് ആശുപത്രിയിൽ നില്ക്കുന്നത്. ഇതിനിടെ തന്റെ പ്രസവവേദനയെ കുറിച്ച് പറയുന്ന മഷൂറയുടെ പുതിയ വീഡിയോയാണ് പുറത്ത്

Advertisements

Also Read
ദിവ്യ ഉണ്ണി അഭിനയിക്കുന്നതിൽ മമ്മൂട്ടിക്ക് താത്പര്യമില്ലായിരുന്നു; അതിന്റെ പേരിൽ അദ്ദേഹം ക്ഷുഭിതനായി; ലാൽ ജോസിന്റെ തുറന്ന് പറച്ചിൽ ഇങ്ങനെ

പ്രസവം നടക്കുന്നതിന് മുമ്പായി വയറിനും ശരീരത്തും ഉണ്ടാകുന്ന വേദനയെ കുറിച്ചാണ് മഷൂറ വീഡിയോയിൽ സംസാരിക്കുന്നത്. ബഷീറിന് പുറമേ സുഹാനയും മഷൂറയുടെ അടുത്ത് വന്ന് പിന്തുണ നൽകുന്നതുമൊക്കെ വീഡിയോയിൽ കാണാം. കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ ഉടനെ തന്നെ പുറംലോകത്തിനെ കാണിച്ചെന്ന് കരുതി ഒന്നും സംഭവിക്കില്ലെന്ന നിലപാടിലാണ് സുഹാന. കണ്ണൊക്കെ കിട്ടുമെന്ന് പറയുന്നത് എപ്പോൾ കാണിച്ചാലും അങ്ങനെ തന്നെയായിരിക്കുമെന്നും സുഹാന പറയുന്നു

അതേസമയം കുഞ്ഞിന്റെ മുഖം കാണിക്കും എന്ന് പറഞ്ഞപ്പോൾ തന്നെ സന്തോഷമായെന്നാണ് ആരാധകർ പറയുന്നത്. മഷൂറ പ്രഗ്നെൻസി മുതൽ എല്ലാം മറച്ചു വെക്കാതെ തുറന്ന് കാണിച്ചിരുന്നു. ഇനിയിപ്പോൾ കുഞ്ഞ് വന്ന് കഴിയുമ്പോൾ അത് മാത്രം ഒളിപ്പിച്ച് വെക്കുന്നത് എന്തിനാണെന്നാണ് ആരാധകരുടെ വാദം. എങ്ങനെ ആയാലും ഒരു ദിവസം കുഞ്ഞിനെ കാണിക്കേണ്ടി വരും. അത് ഇപ്പോ തന്നെയാണ നല്ലതെന്നാണ് ആരാധകരുടെ അഭിപ്രായം.

Also Read
ഞാൻ അയാളെ അത്രമാത്രം വിശ്വസിച്ചു; വിവാഹം കഴിക്കാമെന്ന് വാക്ക് നല്കിയിരുന്ന ആളും, വിവാഹം കഴിച്ച ആളും എന്നെ ചതിക്കുകയാണ് ചെയ്തത്; എനിക്കവരോട് പ്രതികാരം ചെയ്യണമെന്നില്ല; ശ്രീവിദ്യയുടെ അഭിമുഖം മരണശേഷവും വൈറലാകുമ്പോൾ

അതേസമയം, ഭർത്താവിന്റെ രണ്ടാം ഭാര്യ ഗർഭിണി ആയിരിക്കുമ്പോഴും അവർക്ക് വേണ്ടതൊക്കെ തന്റെ ഭർത്താവ് ചെയ്യുന്നത് കാണുമ്പോഴും ഒരു അസൂയയും കുശുമ്പും ഇല്ലാതെ സന്തോഷത്തോടെ മഷൂറയുടെയും ഇക്കയുടെയും സന്തോഷത്തിൽ പങ്കുചേരുന്ന സുഹാനക്ക് സ്വർണ്ണം കൊണ്ട് മാളിക കെട്ടി കൊടുത്താലും മതിയാവുകയില്ല എന്ന് ഒരു കമന്റ് വീഡിയോക്ക് കീഴെ ഒരു ആരാധിക പങ്ക് വെച്ചിരുന്നു. കമന്റുകളിലെല്ലാം സുഹാനയെ കുറിച്ചാണ് ആരാധകർ പറയുന്നത്.

Advertisement