ഞാൻ ഇന്നും എല്ലായിടത്തും നിങ്ങളെ തിരയുകയാണ് മമ്മ; ശ്രീദേവിയുടെ ഓർമ്മകളിൽ ഉള്ളുലഞ്ഞ് മകൾ ജാൻവി കപൂർ

230

ഫെബ്രുവരിയുടെ നഷ്്ടങ്ങളിൽ ഒന്നാണ് അന്തരിച്ച നടി ശ്രീദേവി. തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിലെത്തി ലേഡി സൂപ്പർസ്റ്റാറായ നടി പിന്നീട് സിനിമകളിൽ നിന്ന് ഇടവേള എടുത്തു. പക്ഷെ തിരിച്ച് സിനിമകളിൽ സജീവമാകുന്നതിനിടെ മരണം താരത്തെ കവർന്നെടുത്തു. അഞ്ച് വർഷം മുമ്പ് ഒരു ഫെബ്രുവരി 24 നാണ് താരം ലോകത്തോട് വിട പറയുന്നത്. ഇപ്പോഴിതാ ശ്രീദേവിയുടെ ഓർമ്മകളിൽ മകൾ ജാൻവി കപൂർ പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

അമ്മയ്ക്കൊപ്പമുള്ളൊരു ചിത്രമാണ് ജാൻവി കപൂർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. താൻ ജീവിതത്തിൽ എന്ത് ചെയ്യുമ്പോഴും കാണാമറയത്തുള്ള തന്റെ അമ്മയ്ക്ക് അഭിമാനം തോന്നണം എന്ന ലക്ഷ്യത്തോടെയാണ് ചെയ്യുന്നതെന്നാണ് ജാൻവി പറയുന്നത്. തന്റെ അരങ്ങേറ്റത്തിനും മുമ്പ് അമ്മയോടൊപ്പം ഒരു അവാർഡ് ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രമാണ് ജാൻവി പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറുകയായിരുന്നു.

Advertisements

Also Read
ഭർത്താവിന്റെ രണ്ടാം ഭാര്യയെ ശുശ്രൂഷിക്കുന്ന സുഹാനയാണ് താരം; പുതിയ വീഡിയോക്ക് കീഴെ ആരാധകരുടെ കമന്റ് ; കുഞ്ഞ് വരുമ്പോൾ മുഖം കാണിക്കണമെന്നും ആരാധകർ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; മമ്മ, ഞാൻ ഇന്നും എല്ലായിടത്തും നിങ്ങളെ തിരയുകയാണ്. നിങ്ങൾക്ക് അഭിമാനമാകണം എന്ന ചിന്തയോടെയാണ് ഞാൻ ഇന്നും എല്ലാം ചെയ്യുന്നത്. ഞാൻ എവിടെ പോയാലും, എന്തൊക്കെ ചെയ്താലും, എല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും നിങ്ങളിലൂടെയാണ്” എന്നാണ് ജാൻവി കപൂർ കുറിച്ചിരിക്കുന്നത്. അതേസമയം ജാൻവിയുടെ പോസ്റ്റിനടിയിൽ നരോട്ടം ചന്ദ്രവൻസി പങ്ക് വെച്ച കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അടുത്ത തവണ സെറ്റിലെത്തുമ്പോൾ നിന്റെ 200 ശതമാനവും നൽകുക. അത് അവളുടെ ആദ്യത്തെ പ്രണയമാണ്. അവൾ നിന്നെ കാണുമ്പോൾ നീ നിന്റെ ഏറ്റവും മികച്ചത് നൽകിയില്ലെങ്കിൽ അവൾ നിന്നെ വഴക്ക് പറയും. ജനങ്ങൾ നിന്നിൽ അവളെ കാണണം. അവൾ ഇന്നും നിന്റെ ഉള്ളിൽ ജീവിച്ചിരിക്കുന്നവെന്ന് തോന്നിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കൂ” എന്നായിരുന്നു താരത്തിന്റെ കമന്റ്.

Also Read
ദിവ്യ ഉണ്ണി അഭിനയിക്കുന്നതിൽ മമ്മൂട്ടിക്ക് താത്പര്യമില്ലായിരുന്നു; അതിന്റെ പേരിൽ അദ്ദേഹം ക്ഷുഭിതനായി; ലാൽ ജോസിന്റെ തുറന്ന് പറച്ചിൽ ഇങ്ങനെ

2018 ൽ പുറത്തിറങ്ങിയ മോം ആണ് ശ്രീദേവിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. അതേസമയം ദഡക്കിലൂടെ അരങ്ങേറിയ ജാൻവി അധികം വൈകാതെ തന്നെ ബോളിവുഡിലെ മുൻനിര നായികയായി മാറുകയായിരുന്നു. പക്ഷെ ഈയടുത്ത് താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾക്കൊന്നും പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല.

Advertisement