തിരക്കഥ എഴുതുകയാണെങ്കില്‍ അഭിനയിച്ചോളൂ, ഇല്ലെങ്കില്‍ വന്ന വഴിയേ തിരിച്ച് പോയ്‌ക്കോളൂ, അന്ന് പ്രിയദര്‍ശന്‍ തന്നോട് പറഞ്ഞ കാര്യം തുറന്നുപറഞ്ഞ് ശ്രീനിവാസന്‍

272

മലയാള സിനിമയില്‍ പകരം വെക്കാന്‍ ആളില്ലാത്ത നടനാണ് ശ്രീനിവാസന്‍. സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ എന്നതിലുപരി കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഒരു മടിയുമില്ലാത്ത ആള് കൂടിയാണ് അദ്ദേഹം. ഏറെ നാളുകളായി അസുഖബാധിതനായ താരം ഇപ്പോള്‍ സിനിമകളില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്.

Advertisements

ഇപ്പോഴിതാ ശ്രീനിവാസന്റെ ഒരു പഴയ അഭിമുഖ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. താന്‍ തിരക്കഥ എഴുതാന്‍ തുടങ്ങിയതിനെ കുറിച്ചും അതിന് പ്രിയദര്‍ശന്‍ കാരണമായതിനെ കുറിച്ചുമാണ് ശ്രീനിവാസന്‍ സംസാരിക്കുന്നത്.

Also Read: ഞാൻ ഇന്നും എല്ലായിടത്തും നിങ്ങളെ തിരയുകയാണ് മമ്മ; ശ്രീദേവിയുടെ ഓർമ്മകളിൽ ഉള്ളുലഞ്ഞ് മകൾ ജാൻവി കപൂർ

പ്രിയദര്‍ശന്‍ അഭിനയിക്കാന്‍ പോയ തന്നെ തിരക്കഥയിലേക്ക് തള്ളിയിട്ട് മുക്കിക്കൊല്ലാന്‍ ശ്രമിച്ച ആളാണെന്നും തിരക്കഥ എഴുതുകയാണെങ്കില്‍ മാത്രം തന്റെ സിനിമയില്‍ അഭിനയിച്ചോളൂ എന്നും അല്ലെങ്കില്‍ തിരിച്ച് പോയിക്കോളൂ എന്നും പ്രിയദര്‍ശന്‍ തന്നോട് പറഞ്ഞുവെന്ന് ശ്രീനിവാസന്‍ പറയുന്നു.

സത്യം പറഞ്ഞാല്‍ തനിക്ക് അന്ന് അഭിനയിക്കാന്‍ മാത്രമേ താത്പര്യം ഉണ്ടായിരുന്നുള്ളു. തിരക്കഥ എഴുതാന്‍ താത്പര്യം ഇല്ലായിരുന്നു. പ്രിയന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴായിരുന്നു തന്നെ കൊണ്ട് തിരക്കഥ എഴുതിച്ചതെന്നും ശ്രീനിവാസന്‍ പറയുന്നു.

Also Read: ഭർത്താവിന്റെ രണ്ടാം ഭാര്യയെ ശുശ്രൂഷിക്കുന്ന സുഹാനയാണ് താരം; പുതിയ വീഡിയോക്ക് കീഴെ ആരാധകരുടെ കമന്റ് ; കുഞ്ഞ് വരുമ്പോൾ മുഖം കാണിക്കണമെന്നും ആരാധകർ

എന്നാല്‍ തനിക്ക് തിരക്കഥ എഴുതാന്‍ അറിയില്ലെന്ന് പറഞ്ഞു. അപ്പോള്‍ തന്നോട് വന്ന വഴിയേ പോയിക്കോ എന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞതെന്നും പ്രിയദര്‍ശന്‍ തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്നും ശ്രീനിവാസന്‍ പറയുന്നു.

Advertisement