ഉദ്ഘാടന വേദികളില്‍ സ്വന്തം ശരീരം മാര്‍ക്കറ്റ് ചെയ്ത് നടിമാര്‍ പരിചയപ്പെടുത്തുന്നത് വളരെ മോശം ട്രെന്‍ഡ്, തുറന്നടിച്ച് ഫറ ഷിബ്ല, ഹണി റോസിനെയാണോ ഉദ്ദേശിച്ചതെന്ന് സോഷ്യല്‍മീഡിയ

212

വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് ഫറ ഷിബ്ല. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലൂടെ ആസിഫ് അലിയുടെ നായികയായിട്ടാണ് ഫറ മലയാള സിനിമാ രംഗത്തേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഗംഭീര പ്രകടനം കാഴ്ച വെച്ച ഫറ ഷിബ്ലയെ പറ്റി അന്നേ ചര്‍ച്ചകള്‍ നടന്നിരുന്നു.

Advertisements

പൃഥ്വിരാജ്, നിവിന്‍ പോളി, ഫഹദ് ഫാസില്‍ തുടങ്ങിയ നടന്മാര്‍ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ സിനിമയ്ക്ക് വേണ്ടി 85 കിലോയില്‍ നിന്നും 65 ലേക്ക് കുറയ്ക്കുകയും വീണ്ടും ശരീരഭാരം കൂട്ടിയും ഷിബ്ല എല്ലാവരെയും ഞെട്ടിച്ചിരുന്നു.

Also Read: ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറെ രീതിയില്‍, കുട്ടികള്‍ വേണ്ടെന്ന ശ്രീയുടെ തീരുമാനം മാറ്റിയത് ഞാന്‍, തുറന്നുപറഞ്ഞ് ശ്വേത മേനോന്‍

ഇപ്പോഴിതാ പല ഉദ്ഘാടന വേദികളിലും സ്വന്തം ശരീരം മാര്‍ക്കറ്റ് ചെയ്ത് നടിമാര്‍ പരിചയപ്പെടുത്തുന്നത് വളരെ മോശം ട്രെന്‍ഡാണെന്ന് പറയുകയുകയാണ് ഷിബ്ല. നടിമാരുടെ പേരെടുത്ത് പറയാതെയായിരുന്നു ഷിബ്ലയുടെ പരാമര്‍ശം. എന്നാല്‍ ഹണി റോസ്, അന്ന രാജന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ഫറ സംസാരിച്ചതെന്നാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകള്‍.

സോ കോള്‍ഡ് ഹീറോയിന്‍ സങ്കല്‍പ്പം മലയാള സിനിമയില്‍ ഇല്ലെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്. ബോളിവുഡ് നടിമാരൊക്കെ തങ്ങളുടെ സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടി കോടികളാണ് ചെലവഴിക്കുന്നതെന്നും എന്നാല്‍ മലയാള സിനിമയില്‍ ഇപ്പോള്‍ നായികയാവാന്‍ പ്രത്യേക ബോഡി ഷേപ്പ് വേണമെന്നൊന്നും എഴുത്തുകാരോ സംവിധായകരോ ഡിമാന്റ് ചെയ്യുന്നില്ലെന്നും ഫറ പറയുന്നു.

Also Read: രേഖയാവേണ്ടിയിരുന്നത് മറ്റൊരു നടി;ചില സീനുകള്‍ മാറ്റണമെന്ന് ആ നടി പറഞ്ഞത് സംവിധായകന് ഇഷ്ടമായില്ല, അങ്ങനെ താന്‍ നായികയായി: വിന്‍സി അലോഷ്യസ്

ചില നടിമാര്‍ തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. അവരില്‍ പലരും തങ്ങളുടെ നിലനില്‍പ്പിന് വേണ്ടി സ്വയം മാറാറില്ലെന്നും ചെയ്യുന്ന തൊഴിലിനെ മാനിച്ച് സ്വയം മോള്‍ഡ് ചെയ്ത് എടുക്കുന്നവരുമുണ്ടെന്നും താരം പറയുന്നു.

Advertisement