Home Entertainment Celebrities

ഒന്നരമാസക്കാലം നീണ്ട ആര്‍ത്തവം, ഒടുവില്‍ യൂട്രസും ഓവറിയും റിമൂവ് ചെയ്യേണ്ടി വരെ വന്നു, നിസാരമെന്ന് കരുതുന്ന ഒരു രോഗലക്ഷണങ്ങളെയും അവഗണിക്കരുതെന്ന് മഞ്ജു പത്രോസ്

1355

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവം ആണ് മഞ്ജു സുനിച്ചന്‍. താരം സീരിയലില്‍ ആയിരുന്നു ആദ്യം അഭിനയച്ചത്, പിന്നീട് സിനിമയിലേക്ക് നടി എത്തി. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി ചിത്രത്തില്‍ മഞ്ജു അഭിനയിച്ചു. താരം പങ്കുവെക്കുന്ന പോസ്റ്റെല്ലാം ശ്രദ്ധനേടാറുണ്ട്.

Advertisements

2013ല്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ അഭിനയിച്ചു മഞ്ജു . പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കമ്മട്ടിപ്പാടം, ജിലേബി, തൊട്ടപ്പന്‍, മഹേഷിന്റെ പ്രതികാരം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

Also Read: ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറെ രീതിയില്‍, കുട്ടികള്‍ വേണ്ടെന്ന ശ്രീയുടെ തീരുമാനം മാറ്റിയത് ഞാന്‍, തുറന്നുപറഞ്ഞ് ശ്വേത മേനോന്‍

അടുത്തിടെയായിരുന്നു താരം സ്വന്മായി ഒരു വീട് പണിതത്. വര്‍ഷങ്ങളോളമായി വാടക വീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു മഞ്ജു. സോഷ്യല്‍മീഡിയയില്‍ സജീവമായ മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ തന്റെ യൂട്രസും ഓവറിയും എടുത്തുമാറ്റിയതിനെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്. നിസാരമെന്ന് കരുതുന്ന ഒരു രോഗലക്ഷണങ്ങളെയും അവഗണിക്കരുതെന്ന് മഞ്ജു പത്രോസ് പറയുന്നു.

Also Read: രേഖയാവേണ്ടിയിരുന്നത് മറ്റൊരു നടി;ചില സീനുകള്‍ മാറ്റണമെന്ന് ആ നടി പറഞ്ഞത് സംവിധായകന് ഇഷ്ടമായില്ല, അങ്ങനെ താന്‍ നായികയായി: വിന്‍സി അലോഷ്യസ്

തനിക്ക് ഒന്നരമാസത്തോളം ആര്‍ത്തവം നീണ്ടുനില്‍ക്കുകയും മറ്റുള്ള ആരോഗ്യാവസ്ഥകളും കാരണമായിരുന്നു താന്‍ ഡോക്ടറെ കാണാന്‍ പോയത്. അങ്ങനെ യൂട്രസും ഓവറിയും റിമൂവ് ചെയ്യേണ്ടി വന്നുവെന്നും ഇപ്പോള്‍ ആരോഗ്യവതിയാണെന്നും താരം പറയുന്നു.

Advertisement