ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന് പറഞ്ഞാല്‍ ഇതാണ്: പുതിയ ഒരു ഇടിവെട്ട് റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ഒടിയന്‍!

39

റിലീസ് ചെയ്ത നിമിഷം മുതല്‍ വ്യാപക ഡീഗ്രേഡിംങ് ഉണ്ടായിട്ടും ഉയുര്‍ത്തെഴുന്നേറ്റ ഒടിയന്‍ പുതിയൊരു റെക്കോര്‍ഡും കൂടെ സ്വന്തമാക്കി .

ഏറ്റവും വേഗത്തില്‍ അമ്പത് കോടി ക്ലബ്ബില്‍ കേറുന്ന മലയാളം ചിത്രമെന്ന റെക്കോര്‍ഡും ഒടിയന്‍ സ്വന്തമാക്കിക്കഴിഞ്ഞു.

Advertisements

ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ 60 കോടിയിലേറെ കളക്ഷന്‍ തുക നേടിയ ചിത്രമാണ് ഒടിയന്‍. ഡിസംബര്‍ 14 നായിരുന്നു ചിത്രത്തിന്റെ റിലീസ്.

പ്രേഷകരുടെ ഏറെകാലത്തെ കാത്തിരിപ്പിനു ശേഷം എത്തിയ ചിത്രമാണ് ഒടിയന്‍. ആദ്യം ചിത്രത്തിന് നേരേ കുറെയധികം വിമര്ശനങ്ങളുണ്ടായെങ്കിലും പിന്നീട് താരങ്ങളും മറ്റും ചിത്രത്തിന് പിന്തുണയായി എത്തിയിരുന്നു.

ചിത്രത്തിന് കുടുംബപ്രേക്ഷകരുടെ പിന്തുണയും ലഭിച്ചിരുന്നു.

പ്രീ ബിസിനസ് റിലീസ് ബിസിനസിന്റെ ഭാഗമായി 100 കോടി നേടിയ ചിത്രം ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ 60 കോടിയിലേറെ കളക്ഷന്‍ തുക നേടിയിരുന്നു.

ഇതോടെ ഏറ്റവും വേഗത്തില്‍ അമ്പത് കോടി ക്ലബ്ബില്‍ കേറുന്ന മലയാളം ചിത്രമെന്ന റെക്കോര്‍ഡും ഒടിയന്‍ സ്വന്തമാക്കിയിരിക്കുകയാണ്.

മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയ നിവിന്‍ പോളി നായകനായ ‘കായംകുളം കൊച്ചുണ്ണി’ പതിനൊന്ന് ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നതെങ്കില്‍ ഒടിയന് ഇതിന് കേവലം മൂന്ന് ദിവസങ്ങള്‍ മാത്രമാണ് വേണ്ടി വന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഒടിയന്‍ നിര്‍മ്മിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരും സന അല്‍ത്താഫും പ്രകാശ് രാജ്,നാരായണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

Advertisement