Home Entertainment

ദേശീയ പുരസ്‌കാരത്തിന് മമ്മൂട്ടിയുടെ എതിരാളി വിജയ് സേതുപതി?!

24

ഇത്തവണത്തെ ദേശീയ പുരസ്കാരത്തില്‍ കടുത്ത മത്സരമായിരിക്കും നടക്കുകയെന്നാണ് സൂചന.

പേരന്‍പ്, യാത്ര എന്നീ ചിത്രങ്ങളുമായി മമ്മൂട്ടിയും ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാലും മത്സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Advertisements

എന്നാല്‍, മമ്മൂട്ടിയുടെ ശക്തനായ എതിരാളി തമിഴ് നടന്‍ വിജയ് സേതുപതി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത സീതാക്കാത്തിയും ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡ്യൂലക്‌സ് എന്ന ചിത്രവുമാണ് മക്കള്‍ സെല്‍‌വത്തിന്റേതായി ഉള്ളത്.

ഇതിലെ രണ്ടിലേയും പ്രകടനം പ്രശംസനീയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂപ്പര്‍ ഡ്യൂലക്‌സില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറായിട്ടാണ് സേതുപതിയെത്തുന്നത്. സമൂഹം എപ്പോഴും ഇവരെ വ്യത്യസ്തമായ എന്തോ സംഭവമായിട്ടാണ് കാണുന്നത്.

പക്ഷെ അവരും നമ്മളെ പോലെ തന്നെയാണെന്ന് വിജയ് സേതുപതി പറയുന്നു.

അങ്ങനെയെങ്കില്‍ കടുത്ത മത്സരം തന്നെയായിരിക്കും ഈ വര്‍ഷം നടക്കുകയെന്നാണ് സൂചന. പൊളിടിക്സുകള്‍ ഒന്നുമില്ലെങ്കില്‍ മികച്ച അഭിനേതാവിന് തന്നെയാകും ഇത്തവണത്തെ പുരസ്കാരമെന്ന കാര്യത്തില്‍ സംശയമില്ല.

Advertisement