ഞങ്ങൾ സ്നേഹപൂർവ്വം തന്നെ പിരിഞ്ഞതാണ്, അതേക്കുറിച്ച് ഞാൻ ഓർക്കാറില്ല, അവരിപ്പോൾ എവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകാം : ഫാത്തിമ എന്ന പാട്ടിന് പിന്നിലെ കഥയെക്കുറിച്ച് ഗായകൻ താജുദ്ദീൻ വടകര

56093

ഒരു സമയത്ത് കേരളക്കരയിലാകെ ആൽബം സോങ്‌സിന്റെ തരംഗമായിരുന്നു. അങ്ങനെ മലയാളി മനസസ്ിലാകെ അലയിടിച്ച ആൽബമായിരുന്നു ഖൽബാണ് ഫാത്തിമ. ഇപ്പോഴിതാ ഫാത്തിമയുടെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഗായകൻ താജുദ്ദീൻ വടകര. ഖൽബാണ് ഫാത്തിമയ്ക്ക് പിന്നിൽ തന്റെ നഷ്ടപ്രണയമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകൾ ഇങ്ങനെയാണ്,

”പ്രണയമുണ്ടായിട്ടുണ്ട്. എന്റെ ജീവിതവുമായി ബന്ധമുള്ള പാട്ടാണ്. മംഗല്യം കഴിക്കാതെ എന്ന അഫ്സൽ ഇക്ക പാടിയ പാട്ട് ആ സമയത്ത് ഞാനെഴുതിയ ഒരു കത്തായിരുന്നു. അതേക്കുറിച്ചൊന്നും ഞാൻ ഇപ്പോൾ സംസാരിക്കാറില്ല. ഞങ്ങൾ സ്നേഹപൂർവ്വം തന്നെ പിരിഞ്ഞതാണ്. അതേക്കുറിച്ച് ഞാൻ ഓർക്കാറില്ല. അവരെക്കുറിച്ച് ചിന്തിക്കാറില്ല. അവരിപ്പോൾ എവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകാം” എന്നാണ് താജുദ്ദീൻ പറയുന്നത്.

Advertisements

ALSO READ
മമ്മൂട്ടിയുടെ ആ സിനിമയുടെ സ്‌ക്രിപ്റ്റ് മോഹൻലാലിന്റെ ലൊക്കേഷനിൽ, അന്ന് സംഭവിച്ചത് ഇങ്ങനെ

”ആ പാട്ടിന്റെ ക്രെഡിറ്റ് എനിക്കുള്ളതല്ല. ആദ്യം ദൈവത്തിനും, ജനങ്ങൾക്കുമാണ്. പിന്നെ ഒരാളുണ്ട്. ശരിക്കും ആ പാട്ട് പാടാനിരുന്നത് ഞാനായിരുന്നില്ല. അഫ്സൽ ഇക്കയ്ക്ക് വേണ്ടിയൊരുക്കിയ പാട്ടായിരുന്നു അത്. അദ്ദേഹമന്ന് സിനിമയിലൊക്കെ തിളങ്ങി നിൽക്കുന്ന സമയമാണ്. അദ്ദേഹത്തിന് വേണ്ടി, ഞാനന്ന് മിമിക്രിയൊക്കെ ചെയ്യുമായിരുന്നു, ആ ശബ്ദം അനുകരിച്ചു കൊണ്ട് ട്രാക്ക് പാടിയതായിരുന്നു ഞാൻ. സ്റ്റുഡിയോയിൽ നിന്നും പാടിക്കൊടുക്കാനുള്ള ഭയമായിരുന്നു.

അന്ന് സൗണ്ട് എഞ്ചിനീയർ ആയിരുന്നത് സതീഷേട്ടനായിരുന്നു. എന്റെ വാപ്പയുടെ അടുത്ത സുഹൃത്താണ്. അദ്ദേഹം പറഞ്ഞു, ആ പാട്ടിന്റെ പ്രത്യേകത തിരിച്ചറിഞ്ഞ് പാടിയത് സതീഷേട്ടനാണ്. ആ പാട്ട് മാറ്റി വെക്കൂ, അത് താജുദ്ദീൻ തന്നെ പാടട്ടെ എന്ന് പറഞ്ഞു. ഞാൻ പാടാനിരുന്ന മംഗല്യം കഴിക്കാതെ എന്ന പാട്ട് അഫ്സലിക്ക പാടട്ടെ എന്നും പറഞ്ഞു. ആ പാട്ട് പാടാൻ ഞാനും ആഗ്രഹിച്ചിരുന്നു. സതീഷേട്ടന്റെ വാക്ക് നിർമ്മാതാക്കൾ കേട്ടു. അങ്ങനെ എന്റെ ആശയും നടന്നു” എന്നാണ് ഫാത്തിമ എന്ന പാട്ടിന് പിന്നിലെ കഥയെക്കുറിച്ച് താരം പറയുന്നത്.

സത്യത്തിൽ ഞാൻ ട്രാക്ക് പാടിയ പാട്ടാണ് മിക്സ് ചെയ്തിരിക്കുന്നത്. അഫ്സലിക്ക നന്നായി പാടണമെന്ന് കരുതി ഞാൻ നന്നായി പാടി. പക്ഷെ ഞാൻ പാടിയപ്പോൾ ആ ഫീൽ കിട്ടിയില്ല. അതോടെ ഫാത്തിമ എനിക്കൊരു ലോട്ടറിയായി മാറുകയായിരുന്നുവെന്നും താജുദ്ദീൻ പറയുന്നു. ആ പാട്ടോടെ എനിക്ക് കൂടുതൽ കിട്ടിയത് നല്ല ഉമ്മമാരേയും ഉപ്പമാരേയും സഹോദരിമാരേയും കിട്ടി.

ജീവിതത്തിന്റെ പല വേദനകളും അനുഭവിക്കുന്നവർ കേൾക്കുന്നതാകും നമ്മളുടെ പാട്ടുകൾ. അവർക്ക് ഇഷ്ടമാകും. അവർ നമ്മൾ വിളിക്കുന്നത് സ്വാഭാവികമാണ്. സത്യത്തിൽ ഇപ്പോഴാണ് അത്തരം വിളികൾ കൂടുതൽ. ഞാനവരെ മനസിലാക്കി തന്നെയാണ് സംസാരിക്കുക. നമ്മളുടെ സമീപനം നന്നാകുമ്പോൾ അതൊക്കെ നല്ല സൗഹൃദങ്ങളായി മാറും. ഒരുപാട് പ്രാർത്ഥനകൾ കിട്ടും. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഒരുപാട് പേർ വിളിക്കും എന്നും താരം പറയുന്നു.

ഫാത്തിമ എന്ന പ്രണയിനിയുള്ളവർ എന്റെ അടുത്ത് വന്നിട്ടുണ്ട്. കത്തിന് പകരം ഈ പാട്ടും കൊടുത്തവർ. നേരിട്ട് പറയാൻ മടിച്ച് ഈ പാട്ടും കത്തും കൊടുത്ത് പിന്നീട് കല്യാണം കഴിക്കുക വരെ ചെയ്തവർ എന്റെ അടുത്ത് വന്നിട്ടുണ്ട്. മക്കളായ ശേഷം വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തിലെ മറക്കാനാകാത്തൊരു അനുഭവവും താജുദ്ദീൻ പങ്കുവെക്കുന്നുണ്ട്.

ALSO READ

ദേഷ്യപ്പെട്ട് ചിലപ്പോൾ ഇറങ്ങിപ്പോകും, ആദ്യം ഇറങ്ങിപ്പോയപ്പോൾ ഞാൻ ഹൃദയം തകർന്ന് ഇരുന്നു! ചിലപ്പോൾ ഭഗവാൻ കൃഷ്ണനോട് വരെ പിണങ്ങും : മനോജിന്റെ സ്വഭാവത്തെ കുറിച്ച് ബീന ആന്റണി


”കലാജീവിതത്തിൽ മറക്കാൻ പറ്റാത്തൊരു സംഭവമുണ്ട്. നാദാപുരത്ത് ഭൂമിവാതിക്കൽ എന്നൊരു സ്ഥലമുണ്ട്. അവിടെയൊരു സ്‌കൂളിൽ അതിഥിയായി പോയിരുന്നു. ഒന്ന് രണ്ട് പാട്ടൊക്കെ പാടി. അവിടെ അന്നൊരു ചെറിയ കുട്ടിയുണ്ടായിരുന്നു. അവളോട് മോൾ വലുതായി കല്യാണം കഴിക്കുമ്പോൾ താജുക്ക ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇക്കയെ കല്യാണത്തിന് വിളിക്കണമെന്ന് പറഞ്ഞു. തമാശയ്ക്കൊരു വർത്താനം പറഞ്ഞ് പിരിഞ്ഞതാണ്.

ഒരു വർഷം മുമ്പ് അവരുടെ കുടുംബം എന്നെ കാണാൻ വന്നു. മകളുടെ കല്യാണമാണ്. അന്ന് നിങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായി മകൾ പറഞ്ഞതുകൊണ്ട് വന്നതാണെന്ന്. ഇന്ന് എന്റെ അടുത്ത ഫാമിലിയാണ് അവർ. അന്ന് ഞാനത് വെറുതെ പറഞ്ഞതായിരുന്നു. ആ കുഞ്ഞ് അത് മനസിലിട്ടിരുന്നു. ഞാൻ ആ കല്യാണത്തിന് പോവുകയും ചെയ്തു. ഇതൊക്കെ വല്ലാതെ ഫീൽ ചെയ്യുന്ന സംഭവമാണ്. മഹാഭാഗ്യമാണ്” എന്നാണ് താജുദ്ദീന്റെ വാക്കുകൾ.

Advertisement