കട്ടക്കലിപ്പില്‍ ആദ്യമായി റിനോഷ്, റെനീഷയുടെ മുഖത്തടിക്കാന്‍ കൈയ്യോങ്ങി ശ്രുതിലക്ഷ്മിയും, ബിഗ് ബോസ് ഹൗസില്‍ പൊരിഞ്ഞടി

2574

മിനിസക്രീനിലെ ഏറ്റവു വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം സീസണ്‍ 5ാം പതിപ്പ് ഏഷ്യാനെറ്റ് ചാനലില്‍ വജയകരമായി മുന്നോട്ട് പോവുകയാണ്. ഒത്തിരി ആരാധകരാണ് ഈ പരിപാടിക്കുള്ളത്.

Advertisements

ലെച്ചു, ദേവു, ഗോപിക, ഹനാന്‍, മനീഷ, ഏയ്ഞ്ചലീന്‍ തുടങ്ങിയ മല്‍സരാത്ഥികള്‍ ആണ് ഇതുവരെ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായത്. ഇതില്‍ ഹനാനും ലച്ചുവും പുറത്തായത് എവിക്ഷനിലൂടെ ആയിരുന്നില്ല. ഇരുവരും ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു പുറത്തായത്.

Also Read: സങ്കടം മാറുന്നേയില്ല, ആരെയും ഉപദ്രവിക്കാത്ത എന്നെപ്പോലുള്ളവര്‍ക്കാണ് ശത്രുക്കള്‍ കൂടുന്നത്, മനസ്സിനെ വല്ലാതെ വേദനിപ്പിച്ച കാര്യത്തെ കുറിച്ച് ഡെന്‍സി പറയുന്നു

മത്സരം കടുത്തിരിക്കുകയാണിപ്പോള്‍. മത്സരാര്‍ത്ഥികള്‍ക്കിടയില്‍ അടിപിടിയും വഴക്കുമുണ്ടാവുന്ന സാഹചര്യത്തിലേക്ക് വരെ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍. വീക്കിലി ടാസ്‌കിനിടെ റെനീഷയും ശ്രുതിലക്ഷ്മിയും തമ്മില്‍ തര്‍ക്കത്തിലായിരിക്കുകയാണ്.

ബസര്‍ മുഴങ്ങിയതിന് ശേഷവും റെനീഷ ശ്രുതിയെയും അഖിലിനേയും ആക്രമിക്കുകയായിരുന്നു. ഇതോടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലായി. ദേഷ്യം സഹിക്കാനാവാതെ ശ്രുതി റെനീഷയ്ക്ക് നേരെ കൈവീശി.

Also Read:വലിച്ച് വാരി സ്‌ക്രിപ്റ്റ് എഴുതാതെ ആവശ്യത്തിന് മാത്രം എഴുതിയാൽ പോരെ; അഭിനയിക്കുന്നവർക്ക് അത് തിരുത്താൻ പറയാൻ കഴിയുന്നില്ല എങ്കിൽ അഭിനയിക്കാതെ ഇരുന്നൂടെ ; ഷീലാമ്മക്ക് പറയാനുള്ളത് ഇങ്ങനെ

അതിനിടെ അടിക്കാന്‍ ധൈര്യമുണ്ടോയെന്നൊക്കെ ചോദിച്ച് റെനീഷ ശ്രുതിയെ കൂടുതല്‍ പ്രകോപിതയാക്കി. നാണമുണ്ടോയെന്നും മാന്യമായി കളിക്കണമെന്നുമൊക്കെ ശ്രുതി റെനീഷയോടും പറഞ്ഞു. ഇതിന് പിന്നാലെ സാഗറും റിനോഷും തമ്മിലും തര്‍ക്കമുണ്ടായി.

സാഗര്‍ എല്ലാവരുടെയും ദേഹത്ത് ഐസാക്കാന്‍ ശ്രമിച്ചുവെന്നും അത് മാന്യമായ കളിയല്ലെന്നും റെനോഷ് ആരോപിച്ചു. നല്ല ദേഷ്യത്തിലായിരുന്നു റിനോഷിന്റെ സംസാരം. ആദ്യമായിട്ടായിരുന്നു റിനോഷ് കലിപ്പിലുക്കിലെത്തുന്നത്.

Advertisement