എന്ത് സംഭവിച്ചാലും കുഴപ്പമില്ല, അദ്ദേഹത്തെ പോലൊരു വ്യക്തിയെ മോശം പറയുന്നത് കേട്ടുകൊണ്ടിരിക്കാന്‍ എനിക്ക് പറ്റില്ല, ഞാന്‍ അദ്ദേഹത്തെ കാണുന്നത് എന്റെ നല്ലച്ഛനായിട്ട് ആണ്; ഫൈറ്റ് മാസ്റ്റര്‍ കാളി

113

നല്ലൊരു മനസ്സിന് ഉടമയാണ് നടൻ സുരേഷ് ഗോപി എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. ഇത് സുരേഷ് ഗോപിയെ അടുത്തറിയാവുന്നവർ വരെ പറഞ്ഞിട്ടുണ്ട്. എത്രയോ നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ രാ്ര്രഷ്ടീയം നോക്കി നിരവധി പേരാണ് അദ്ദേഹത്തെ വിമർശിക്കുന്നത്.

Advertisements

എത്രയൊക്കെ വിവാദങ്ങൾ നേരിടേണ്ടി വന്നാലും തനിക്ക് പറയാനുള്ളത് ഇന്നും തുറന്നു പറയുന്നതുകൊണ്ട് തന്നെയാണ് അദ്ദേഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത്.

ഇപ്പോഴിതാ മലയാള സിനിമയിലെ ആദ്യ ലേഡി ഫൈറ്റ് മാസ്റ്റർ ആയ കാളി അദ്ദേഹത്തെക്കുറിച്ച് പറയുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

‘അദ്ദേഹം ഏതു പാർട്ടി വേണമെങ്കിലും ആയിക്കോട്ടെ സ്വന്തം പോക്കറ്റിൽ നിന്ന് കാശ് എടുത്താണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്. അദ്ദേഹം എന്നെ ജനിപ്പിച്ചിട്ടില്ല അല്ലെങ്കിൽ അദ്ദേഹം എനിക്ക് ചെറുപ്പം മുതൽ അറിയുന്ന ആളുമല്ല. പക്ഷേ എനിക്കൊരു ആപത്ത് ഘട്ടം ഉണ്ടെങ്കിൽ അദ്ദേഹം ഉണ്ടാവും എന്നൊരു ധൈര്യം എനിക്കുണ്ട്. ഞങ്ങൾ പെൺമക്കൾക്ക് സ്വകാര്യ അഹങ്കാരമാണ് അദ്ദേഹം. ഞങ്ങൾക്ക് ധൈര്യത്തോടെ ഞങ്ങളുടെ നല്ല അച്ഛനാണെന്ന് പറയാൻ പറ്റിയ ഒരു സ്വകാര്യ അഹങ്കാരം. ജനങ്ങളുടെ ഉള്ളിൽ രാഷ്ട്രീയം മറന്ന് അദ്ദേഹത്തോട് ഒരു സ്‌നേഹമുണ്ട്. ആ സ്‌നേഹം ആരെന്തൊക്കെ ചെയ്താലും പോകാൻ പോകുന്നില്ല.

അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത് അദ്ദേഹം എന്റെ നല്ലച്ഛനാണ് എന്ന് പറഞ്ഞ് ഞാൻ ഒരു പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഒരുപാട് പേർ ഒന്നുമില്ല ഒന്നോ രണ്ടോ ആളുകൾ അതും എന്നെ പരിചയം പോലുമില്ലാത്ത ആളുകൾ വന്നിട്ട് എന്നോട് നീ എന്തിനാണ് അങ്ങനെയൊക്കെ പറയുന്നത് എന്ന് ചോദിച്ചു. ഞാൻ അവരോടൊക്കെ ഞാൻ എന്റെ അച്ഛനെ പറ്റിയിട്ടല്ലേ പറയുന്നത് നീയൊക്കെ പോയി നിന്റെ അച്ഛനോട് പറ എന്നാണ് പറഞ്ഞത്. ഞാനിപ്പോഴും പറയുന്നു എനിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല, അദ്ദേഹത്തെ പോലൊരു വ്യക്തിയെ മോശം പറയുന്നത് കേട്ടുകൊണ്ടിരിക്കാൻ പോലും എനിക്ക് പറ്റില്ല. കാരണം ഞാൻ അദ്ദേഹത്തെ കാണുന്നത് എന്റെ നല്ലച്ഛനായിട്ട് തന്നെയാണ്.’ ഫൈറ്റ് മാസ്റ്റർ കാളി പറയുന്നു.

Advertisement