ഓസ്ലര്‍ ഇതുവരെ നേടിയത് ഇരുപത്തിയേഴ് കോടി ; റിപ്പോര്‍ട്ട് പുറത്ത്

51

മെഗാസ്റ്റാർ മമ്മൂട്ടിയും നടൻ ജയറാമും ഒന്നിച്ചെത്തിയ ചിത്രമാണ് ഓസ്ലർ. പ്രേക്ഷകരിൽ നിന്നും തുടക്കത്തിൽ നല്ല പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ഓസ്ലർ ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്.

Advertisements

2024 ഫെബ്രുവരി 11നാണ് അബ്രഹാം ഓസ്ലർ റിലീസ് ചെയ്തത്. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ എത്തിയ ത്രില്ലർ ചിത്രം ഇതുവരെ നേടിയത് ഇരുപത്തിയേഴ് കോടി അടുപ്പിച്ചാണെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.

റിലീസ് ചെയ്ത് ഏഴ് ദിവസത്തെ കണക്കാണിത്. കേരളത്തിൽ നിന്നുമാത്രം പതിനാല് കോടി ചിത്രം നേടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നത്തോടെ അത് പതിനഞ്ചിലെത്തും എന്നാണ് കരുതപ്പെടുന്നത്. മറ്റ് പ്രദേശങ്ങിൽ നിന്നും 1.25 കോടിയും വിദേശത്ത് നിന്നും ഏകദേശം 11കോടിയും ഓസ്ലർ നേടിയെന്നും ഇവർ ട്വീറ്റ് ചെയ്യുന്നു.

Advertisement