ഓം ശാന്തി ഓശാനയില്‍ അവസരം കിട്ടിയപ്പോള്‍ പോകാനായില്ല, അതോര്‍ക്കുമ്പോള്‍ ഇന്നും വിഷമം, തുറന്നുപറഞ്ഞ് ഗൗതമി നായര്‍

221

വളരെ കുറച്ച് സിനിമകളിലേ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും മലയാളി മനസ്സില്‍ തങ്ങി നില്‍ക്കുന്ന മുഖമാണ് നടി ഗൗതമി നായരുടേത്. മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യസിനിമയായ സെക്കന്‍ഡ് ഷോ തന്നെയായിരുന്നു ഗൗതമി നായരുടെ ആദ്യ സിനിമ.

പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയില്‍ തമിഴ് പെണ്‍കുട്ടിയുടെ വേഷം കൈകാര്യം ചെയ്തു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്.

Advertisements

എന്നാല്‍ ഈ വിവാഹബന്ധം അധികകാലം നീണ്ടില്ല. അടുത്തിടെയായിരുന്നു ഇരുവരും വിവാഹമോചിതരായത്. അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്.

Also Read: കഥ കേട്ടപ്പോള്‍ ഒരു സംവിധായനും സിനിമാ കമ്പനിയും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു, ഏറ്റെടുത്ത് ചെയ്തത് രാജസേനന്‍, പിറന്നത് മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ഒന്ന്, മെക്കാര്‍ട്ടിന്‍ പറയുന്നു

2018 എന്ന ജീഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്ത്രതിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും സിനിമയിലേക്കുള്ള തന്റെ വരവിനെ പറ്റിയും സംസാരിക്കുകയാണ് ഗൗതമി. ജൂഡിന്റെ ഓംശാന്തി ഓശാനയിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ പോകാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഗൗതമി പറയുന്നു.

ചെറിയ റോളിലേക്കായിരുന്നു ക്ഷണം കിട്ടിയത്. അന്ന് അതിലേക്ക് പോകാന്‍ കഴിയാത്തതിനാലാണ് 201ലേക്ക് ജൂഡ് വിളിച്ചപ്പോള്‍ പോവണമെന്ന് തോന്നിയതെന്നും ഓംശാന്തി ഓശാനയില്‍ നിക്കി ഗില്‍റാണി ചെയ്ത റോളിലേക്കായിരുന്നു തന്നെ വിളിച്ചിരുന്നതെന്നും ഗൗതമി പറയുന്നു.

Also Read: ആദ്യ കാഴ്ചയിലേ അവളെന്നെ വീഴ്ത്തി, വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രണയത്തില്‍ ഉറച്ച് നിന്ന് വിവാഹം, ഭാര്യക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അല്ലു അര്‍ജുന്‍

2018 ലും ചെറിയ വേഷമാണ് ചെയ്യുന്നത്. രണ്ട് ദിവസത്തെ ഷൂട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഒരു ഗസ്റ്റ് റോളായിരുന്നുവെന്നും വിനീതിന്റെ ഭാര്യയുടെ കഥാപാത്രമാണ് ചെയ്തതെന്നും വന്നു ചെയ്തു പോയി അത്രയേ ഉള്ളൂവെന്നും ഗൗതമി വ്യക്തമാക്കി.

Advertisement