ഇപ്പോഴും പലരും ചോദിക്കുന്നത് കല്ലുവിനൊരു കൂടപ്പിറപ്പ് വേണ്ട എന്നാണ്, എന്തിനാണ് മറ്റുള്ളവരുടെ പ്രൈവസിയില്‍ കയറി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്, പൊട്ടിത്തെറിച്ച് ഗായത്രി അരുണ്‍ പറയുന്നു

610

ഏഷ്യാനെറ്റിലെ പരസ്പരം എന്ന സൂപ്പര്‍ഹിറ്റി സീരിലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗായത്രി അരുണ്‍. പടിപ്പുര വിട്ടില്‍ പത്മാവതിയമ്മയുടെ മരുമകളായ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആയിരുന്നു പരസ്പരത്തില്‍ താരം അവതരിപ്പിച്ചത്.

Advertisements

ഈ കഥാപാത്രം ഹിറ്റായി മാറിയിരുന്നു. പരസ്പരത്തിന് ശേഷം മലയാളം സീരിയലുകളില്‍ ഒന്നും തന്നെ ഗായത്രി അരുണ്‍ അഭിനയിച്ചിരുന്നില്ല. അതേ സമയം ടെലിവിഷന്‍ അവതാരക ആയിട്ട് ഗായത്രി പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയില്‍ മലയാളം സിനിമയിലും ഗായത്രി അഭിനയിച്ചു.

Also Read: ലിയോയുടെ സക്‌സസ് സെലിബ്രേഷനില്‍ നിറസാന്നിധ്യമായി താരങ്ങള്‍, ആഘോഷമാക്കി ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി പ്രത്യക്ഷപ്പെടുന്ന വണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഗായത്രി അവതരിപ്പിച്ചിരുന്നു. വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ് ഗായത്രി. ‘എന്നാലും ന്റെളിയാ’ ആണ് ഗായത്രിയുടെ പുതിയ ചിത്രം. സോഷ്യല്‍മീഡിയിലും സജീവമായിക്കഴിഞ്ഞു താരം.

സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയ ഗായത്രി, ഇതിലൂടെ തന്റെയും വീട്ടുകാരുടെയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി എത്തിയിരിക്കുകയാണ് താരം. ജീവിതത്തില്‍ അച്ഛന്റെ വിയോഗം തന്നെ ഒത്തിരി തകര്‍ത്തുവെന്നും ഇപ്പോഴും അച്ഛന്‍ കൂടെയില്ലെന്ന കാര്യം താന്‍ ഓര്‍ക്കാറില്ലെന്നും അച്ഛന്‍ ഒത്തിരി സ്ട്രങ്ത്ത് തന്നിരുന്നുവെന്നും അച്ഛന്‍ കാരണമാണ് താനൊരു ബുക്കെഴുതിയതെന്നും ഗായത്രി പറയുന്നു.

Also Read: 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയവിവാഹം, ഇതുവരെ കുട്ടികളായില്ല, ജീവിതത്തെ കുറിച്ച് സോന നായര്‍ പറയുന്നു

തനിക്ക് ജീവിതത്തില്‍ ആദ്യമായി ഇഷ്ടം തോ്ന്നിയത് അരുണിനോടാണ്. അദ്ദേഹത്തെ കല്യാണം കഴിക്കുകയും ചെയ്തുവെന്നും ഇപ്പോള്‍ തന്നോട് പലരും ചോദിക്കുന്നത് കല്ലുവിന് ഒരു കൂടെപ്പിറപ്പ് വേണ്ടേ എന്നാണെന്നും ഒത്തിരി പേര്‍ ഈ കാര്യം തന്നോട് ചോദിക്കുന്നുണ്ടെന്നും എന്തിനാണ് മറ്റൊരാളുടെ പേഴ്‌സണല്‍ ലൈഫിനെ കുറിച്ച് ചോദിക്കുന്നതെന്നും ഗായത്രി പറയുന്നു.

എല്ലാവരെ പോലെ താനും പ്രൈവസി ആഗ്രഹിക്കുന്നുണ്ട്. ഇ്‌പ്പോള്‍ താനും ഭര്‍ത്താവും മകളും സന്തോഷത്തോടെയാണ് കഴിയുന്നതെന്നും തനിക്ക് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് പറയാനുള്ളത് അവരുടെ പേഴ്‌സണല്‍ ലൈഫിനെ ബാധിക്കാത്ത ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക എന്നാണെന്നും ഗായത്രി പറയുന്നു.

Advertisement