കേരളം എപ്പോഴും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക, മുഖ്യമന്ത്രി പിണറായി വിജയന്‍ നിങ്ങളുടെയെല്ലാം ഭാഗ്യം, അദ്ദേഹത്തെ നേരില്‍ കണ്ട് ഉപദേശങ്ങള്‍ തേടാറുണ്ട്, തുറന്നുപറഞ്ഞ് കമല്‍ഹാസന്‍

51

കേരളപ്പിറവി ദിനത്തില്‍ ഗംഭീര പരിപാടികളൊരുക്കി ആഘോഷമാക്കിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. പരിപാടിയില്‍ മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. കേരളീയം എന്നായിരുന്നു പരിപാടിയുടെ പേര്.

Advertisements

ഇപ്പോഴിതാ പരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് കമല്‍ഹാസന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ 2017 ല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ഉപദേശം തേടിയിരുന്നതായി കമല്‍ഹാസന്‍ വെളിപ്പെടുത്തി.

Also Read; ലിയോയുടെ സക്‌സസ് സെലിബ്രേഷനില്‍ നിറസാന്നിധ്യമായി താരങ്ങള്‍, ആഘോഷമാക്കി ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

തനിക്ക് സ്വന്തം നാട് പോലെയാണ് കേരളം. ഒരു അഭിനേതാവെന്ന നിലയിലും സിനിമാതാരമെന്ന നിലയിലും കേരളത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും സംഗീതവും ഡാന്‍സും മുതല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വരെ തമിഴ്‌നാടും കേരളവും തമ്മില്‍ ആഭേദ്യമായ ബന്ധമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.

എപ്പോഴും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ക്കായി എപ്പോഴും പരിശ്രമിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും താന്‍ പലപ്പോഴും രാഷ്ട്രീയ ജീവിതത്തില്‍ കേരളത്തെ മാതൃകയാക്കാറുണ്ടെന്നും കമല്‍ഹാസന്‍ പറയുന്നു.

Also Read: പുതുതായി സിനിമയിലെത്തുന്നവര്‍ ഈ സൂപ്പര്‍സ്റ്റാര്‍സിനെ കണ്ട് വേണം പഠിക്കാന്‍, എന്തൊരു സിംപിളാണ്, തുറന്നുപറഞ്ഞ് അഞ്ജു അരവിന്ദ്

കേരളം തദ്ദേശ സ്ഥാപനങ്ങള്‍ക്ക്് കൂടുതല്‍ ശക്തി പകര്‍ന്ന് അധികാര വികേന്ദ്രീകരണം നടത്തിയത് രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയത് കോവിഡ് പ്രതിരോധത്തിന് സഹായകരമായെന്നും കേരള മോഡല്‍ വികസനം തനിക്ക് രാഷ്ട്രീയത്തിലേറെ പ്രചോദനമാണെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement