‘കേരളീയം’ പരിപാടിയിൽ നിന്നും സുരേഷ് ഗോപിയെ മനഃപൂർവ്വം ഒഴിവാക്കിയെന്ന വിഷമം പറഞ്ഞ് ആരാധകർ; ട്രാൻസ്‌ജെൻഡേഴ്‌സിനൊപ്പം കേരളപ്പിറവി ആഘോഷിച്ച് താരം

127

സോഷ്യൽമീഡിയയിൽ വൈറലാണ് സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയിലെ ദൃശ്യങ്ങൾ. ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തത് സോഷ്യൽമീഡിയ ആഘോഷിച്ചിരുന്നു. നവംബർ ഒന്നിന് നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്.

കേരളപിറവി ആഘോഷിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയുടെ വേദിയിൽ സ്ത്രീ സാനിധ്യം ഇല്ലായിരുന്നു എന്ന കാരണം എടുത്തുപറഞ്ഞുകൊണ്ട് ഒരു വിഭാഗം വിമർശനം ഉയർത്തുകയാണ്. ഇതിനിടെ സൂപ്പർതാരങ്ങളെ വിളിച്ചപ്പോൾ സുരേഷ് ഗോപിയെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്യുകയാണ് ഒരു കൂട്ടർ.

Advertisements

സിനിമയിലെ സൂപ്പർ സ്റ്റാറുകളായ മോഹൻലാൽ, മമ്മൂട്ടി കമൽ ഹാസൻ എന്നിവർ ചടങ്ങിന്റെ മുഖ്യ അതിഥികൾ ആയപ്പോൾ കേരളത്തിൽ തന്നെയുള്ള സുരേഷ്‌ഗോപിയെ എന്തിനാണ് ഒഴിവാക്കിയത് എന്നാണ് ചിലരുടെ ചോദ്യം. സുരേഷ് ഗോപിയെ മനപ്പൂർവം ഒഴിവാക്കി എന്ന അഭിപ്രായമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.

ALSO READ- കേരളം എപ്പോഴും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക, മുഖ്യമന്ത്രി പിണറായി വിജയന്‍ നിങ്ങളുടെയെല്ലാം ഭാഗ്യം, അദ്ദേഹത്തെ നേരില്‍ കണ്ട് ഉപദേശങ്ങള്‍ തേടാറുണ്ട്, തുറന്നുപറഞ്ഞ് കമല്‍ഹാസന്‍

എന്നാൽ ഈ സമയത്ത് സുരേഷ് ഗോപിയും കേരളപ്പിറവി ആഘോഷത്തിലായിരുന്നു എന്നാണ് പുറത്തുവന്ന ചിത്രങ്ങൾ തെളിയിക്കുന്നത്. സുരേഷ് ഗോപി ട്രസ് ജെൻഡർ സമൂഹത്തിനൊപ്പം കേരളപ്പിറവി ആഘോഷിച്ച ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്., മുംബൈയിലെ സാമൂഹിക-സാംസ്‌കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘കേരളപ്പിറവി ട്രാൻസ്ജെൻഡേഴ്സിനൊപ്പം’ പരിപാടിയിൽ മുഖ്യാതിഥിയായി എത്തുകയായിരുന്നു സുരേഷ് ഗോപി.

ട്രാൻസ്‌ജെൻഡേഴ്‌സിന് ഒപ്പം ഉച്ച ഭക്ഷണം കഴിച്ചും, അവർക്ക് ആഹാരം വിളമ്പി നൽകിയും സുരേഷ് ഗോപി ആ പരിപാടി ഏറെ ഗംഭീരമാക്കി മാറ്റി. വേദിയിൽ സംസാരിക്കവെ ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയുടെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് സുരേഷ് ഗോപി പറയുകയും ചെയ്തു.

ട്രാൻസ്ജെൻഡർമാർ പല നിവേദനങ്ങളും സമർപ്പിച്ചിട്ടുണ്ട്. സ്വന്തമായി അവയ്ക്ക് പരിഹാരം കാണാനുള്ള ശേഷി ഇപ്പോൾ ഇല്ല. എങ്കിലും അവയെല്ലാം കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു മുൻപാകെ അവതരിപ്പിക്കാൻ അവസരമൊരുക്കിത്തരാം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ALSO READ- ഇപ്പോഴും പലരും ചോദിക്കുന്നത് കല്ലുവിനൊരു കൂടപ്പിറപ്പ് വേണ്ട എന്നാണ്, എന്തിനാണ് മറ്റുള്ളവരുടെ പ്രൈവസിയില്‍ കയറി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്, പൊട്ടിത്തെറിച്ച് ഗായത്രി അരുണ്‍ പറയുന്നു

ഇതിനിടെ, സുരേഷ് ഗോപിയുടെ പ്രസംഗത്തിനിടെയാണ് പോ ലീ സ് എത്തിയ വിവരം സംഘാടകരിലൊരാൾ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് സുരേഷ് ഗോപി പ്രസംഗം നിർത്തി വിശ്രമ മുറിയിലേക്കു പോവുകയും ചെയ്തിരുന്നു. ഇതിനിടെ, ബോം ബു ഭീ ഷ ണിയാണെന്ന വിവരം പരക്കുകയും സദസ്സിലുള്ളവർ പരിഭ്രാ ന്ത രാകുകയും ചെയ്തിരുന്നു.

എന്നാൽ പരിപാടി അലങ്കോലമാക്കാനുള്ള ആരുടെയോ ബോധപൂർവമായ ശ്രമമാണെന്ന് ആരോപിച്ച് സംഘാടകർ ബഹളം വെച്ചതോടെ പോ ലീ സ് മടങ്ങി. ഇതിനു ശേഷം പരിപാടി തുടർന്നു.

പിന്നീട് തിരികെ വേദിയിൽ എത്തിയ സുരേഷ് ഗോപി പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യുകയാണ്, അവരെ തടസപ്പെടുത്തരുത് എന്നു അറിയിക്കുകയായിരുന്നു. ഒപ്പം ട്രാൻസ്ജെൻഡർ സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിക്കുകയും ചെയ്തു സുരേഷ് ഗോപി. മകൾ ലക്ഷ്മിയുടെ പേരിലുള്ള ഫൗണ്ടേഷനിൽനിന്നാണ് ഇത് നൽകുകയെന്നും താരം അറിയിച്ചു.

Advertisement