നയന്‍താരയെ പോലെ ആവണം, തലൈവി എന്നൊക്കെ വിളിക്കുന്നത് പോലെ എന്നെയും വിളിക്കണം, ആഗ്രഹങ്ങളെല്ലാം തുറന്നുപറഞ്ഞ് ഗായത്രി

579

വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. അഭിനയിച്ച വേഷങ്ങളേക്കാളും അഭിമുഖങ്ങളിലൂടെയും ട്രോളുകളിലൂടെയും ഒക്കെയാണ് നടി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്.

Advertisements

2014 ലെ മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ്. മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍ നായകനായി 2015ല്‍ പുറത്തിറങ്ങിയ ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ ആണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്.

Also Read: അങ്ങനെ അത് കഴിഞ്ഞു, കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

ഈ ചിത്രത്തിന്റെ ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ നടി അഭിനയിച്ചു. അതേ സമയം പലപ്പോഴും പല അഭിമുഖങ്ങളിലും താരത്തിന്റെ തുറന്നു പറച്ചില്‍ വൈറലായി മാറിയിരുന്നു.

പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് താരം പറഞ്ഞത് വൈറലായിരുന്നു. ഇപ്പോഴിതാ ഗായത്രി പറഞ്ഞ മറ്റൊരു കാര്യമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് നയന്‍താരയെ പോലെ ആവണം എന്നാണ് ആഗ്രഹം എന്നാണ് ഗായത്രി പറയുന്നത്.

Also Read: ആ വീഡിയോ ലീക്ക് ആയതിൽ ഒരു ടെൻഷനും ഇല്ല, എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ് താനും ചെയ്തിട്ടുള്ളത്: തുറന്നടിച്ച് പ്രിയാ വാര്യർ

നയന്‍താരയെ തലൈവി എന്നൊക്കെ പറയില്ലേ, തനിക്കും അത് പോലെ ആവണമെന്നും കൂടാതെ ഒരു സിനിമംവിധാനം ചെയ്യാനും ആഗ്രഹമുണ്ടെന്നും ഗായത്രി തുറന്നുപറഞ്ഞു. കല്യാണ രാമന്‍ സിനിമ പോലുള്ള സിനിമകളുടെ ഫീമെയില്‍ വേര്‍ഷന്‍ എടുക്കാനാണ് തനിക്ക് കൂടുതലും താത്പര്യമെന്നും ഗായത്രി പറയുന്നു.

Advertisement