കരിയറിന്റെ തുടക്കത്തില്‍ തന്നെ കിട്ടിയത് മോശം കമന്റുകള്‍, മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു, തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

19

ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂട മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച വേഷങ്ങളേക്കാളും അഭിമുഖങ്ങളിലൂടെയും ട്രോളുകളിലൂടെയും ഒക്കെയാണ് നടി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്.

Advertisements

മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍ നായകനായി 2015ല്‍ പുറത്തിറങ്ങിയ ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ ആണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്. ഈ ചിത്രത്തിന്റെ ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ നടി അഭിനയിച്ചു.

Also Read:എല്ലാവരുടെയും പ്രിയപ്പെട്ട മത്സരാര്‍ത്ഥി അപ്‌സര, എന്റെ പ്രിയതമ, ഒത്തിരി സ്‌നേഹം തോന്നുമ്പോള്‍ എന്തുചെയ്യണം, കുറിപ്പ് പങ്കുവെച്ച് ആല്‍ബി

മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷയിലും താരം അഭിനയിച്ചു. 2014 ലെ മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് . ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വരുന്ന ട്രോളുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാാണ് താരം.

കാണുന്ന ട്രോളുകളൊക്കെ തന്നെ വേദനിപ്പിച്ചിരുന്നു. കാരണം അപ്പോള്‍ തന്റെ മനസ്സ് ശരിയല്ലായിരുന്നുവെന്നും മനസ്സ് ശരിയല്ലാത്ത സമയത്ത് ഏത് ട്രോളുകള്‍ കണ്ടാലും വിഷമമാവുമെന്നും നേരെ മറിച്ച് നമ്മള്‍ നന്നായിരിക്കുന്ന സമയത്ത് ഏത് ട്രോളുകള്‍ കണ്ടാലും വിഷമം തോന്നില്ലെന്നും ഗായത്രി പറയുന്നു.

Also Read:ഐശ്വര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു, വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു സന്തോഷവാര്‍ത്ത

ട്രോളുകള്‍ മാത്രമല്ല, അതിനൊപ്പം വരുന്ന കമന്റുകളും തന്നെ വേദനിപ്പിച്ചിരുന്നുവെന്നും നമ്മളേക്കാള്‍ പ്രാധാന്യം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് കൊണ്ടായിരുന്നു അന്ന് ആളുകള്‍ എന്താണ് പറയുന്നത് എന്ന് നോക്കാന്‍ സോഷ്യല്‍മീഡിയയില്‍ കയറിയിരുന്നതെന്നും കമന്റുകള്‍ നോക്കിയിരുന്നുവെന്നും കരിയറിന്റെ തുടക്കത്തില്‍ തന്നെ ട്രോളുകള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ വലിയ വിഷമമായിരുന്നുവെന്നും ഗായത്രി പറയുന്നു.

Advertisement