എല്ലാവരുടെയും പ്രിയപ്പെട്ട മത്സരാര്‍ത്ഥി അപ്‌സര, എന്റെ പ്രിയതമ, ഒത്തിരി സ്‌നേഹം തോന്നുമ്പോള്‍ എന്തുചെയ്യണം, കുറിപ്പ് പങ്കുവെച്ച് ആല്‍ബി

117

ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന ഹിറ്റ് സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അപ്‌സര. മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടി അപ്‌സരയും സംവിധായകന്‍ ആല്‍ബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു .

Advertisements

ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു. തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്.

Also Read:അവര്‍ക്ക് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല, ചിലപ്പോള്‍ കമ്മീഷന്‍ കിട്ടുന്നത് കൊണ്ടാകാം ; നവ്യ നായര്‍ പറയുന്നു

കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആല്‍ബി. കൈരളിയില്‍ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് എത്തിയത്. യൂട്യൂബിലും മറ്റ് സോഷ്യല്‍മീഡിയയിലുമെല്ലാം സജീവമാണ് താരദമ്പതികള്‍. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണിപ്പോള്‍ അപ്സര.

ഇപ്പോഴിതാ അപ്‌സരയെ കുറിച്ച് ആല്‍ബി പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ ജീവിത പങ്കാളിയെ കുറിച്ച് അഭിമാനം തോന്നുമ്പോള്‍ താന്‍ എന്തുചെയ്യണമെന്നും നിന്ന ഒത്തിരി സ്‌നേഹിക്കുന്നു പ്രിയതമേ എന്നും വരുന്നവരുടെയും പോകുന്നവരുടെയും പ്രിയപ്പെട്ട മത്സരാര്‍ത്ഥി അപ്‌സരയാണെന്നും ആല്‍ബി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Also Read:അതൊക്കെ നാച്ചുറല്‍ ആയിട്ട് വരുന്നതാണ്, മോഹന്‍ലാലിനെ കോപ്പിയടിച്ച് പ്രണവ് ; വിമര്‍ശനത്തിന് മറുപടി പറഞ്ഞ് സുചിത്ര

കുറിപ്പിനൊപ്പം അപ്‌സരയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും ആല്‍ബി പങ്കുവെച്ചിട്ടുണ്ട്. അപ്‌സരയെ പിന്തുണച്ച് കൊണ്ട് ഇതിനുമുമ്പും ആല്‍ബി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.

Advertisement