അവര്‍ക്ക് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല, ചിലപ്പോള്‍ കമ്മീഷന്‍ കിട്ടുന്നത് കൊണ്ടാകാം ; നവ്യ നായര്‍ പറയുന്നു

42

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. ഇപ്പോള്‍ നവ്യ പങ്കുവെച്ച കുറിപ്പാണ് വൈറല്‍ ആവുന്നത്. ബാലിയില്‍ പോയി മടങ്ങുന്നതിനിടെ ഹൃദയം തൊടുന്ന ഒരു കുറിപ്പ് നടി പങ്കുവെച്ചു.

Advertisements

ബാലിയോട് വിട…ഞാനൊരു സഞ്ചാരിയല്ല പക്ഷേ നടത്തിയ ചുരുക്കം യാത്രകളില്‍ നിന്ന് ഇത് പറയാതെ വയ്യ .. അതിഥി ദേവോ ഭവാ ! അതിവിടെ കണ്ടതുപോലെ മറ്റെവിടെയും കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.. ആദ്യമൊക്കെ ഇതൊരു അസാധാരണ ബഹുമാനവും സ്നേഹവും കാണിക്കലാണോ എന്ന് തോന്നി (എന്തിലും ഒരു സംശയം നമ്മുടെ ട്രേഡ് മാര്‍ക്ക് ആണല്ലോ) പക്ഷേ അല്ല ഒരു ചെറിയ അനുഭവം കുറിക്കാം …

നുസ ദുവ എന്ന സ്ഥലത്താണ് ഞങ്ങള്‍ ആദ്യം എത്തിയത് , അവിടെ നിന്ന് ഉബുദ് പിന്നീട് ചാങ്കൂ ഇതായിരുന്നു 8 ദിവസത്തേക്കുള്ള പ്ലാന്‍ .പക്ഷേ വാട്ടര്‍ സ്പോര്‍ട്സ് അധികവും നുസ ദുവ ആയതിനാല്‍ മോന്റെ ആഗ്രഹപ്രകാരം ഞങ്ങള്‍ അവസാന ദിവസം നുസ ദുവയിലേക്ക് തിരിച്ചെത്തി, എത്തിയപ്പോഴാണ് ഞങ്ങള്‍ താമസിച്ച ബീച്ച് ഫ്രണ്ട് ഹോട്ടലിന്റെ 100 മീറ്റര്‍ മാറിയുള്ള സെന്ററില്‍ ലോ ടൈഡ് കാരണം ,ആക്റ്റിവിറ്റീസ് ചെയ്യുന്നില്ല എന്ന് പറഞ്ഞത് , അടുത്ത ദിവസം കാലത്ത് ഞങ്ങള്‍ മടങ്ങുകയുമാണ്.

ഞങ്ങളുടെ മുഖത്തെ നിരാശ കണ്ടപ്പോള്‍ , ഏകദേശം 4 കിലോമീറ്റര്‍ ദൂരെ ഉള്ള ഒരു സ്ഥലത്ത് വിളിച്ചു ചോദിച്ചു , ഞങ്ങളെ അവര്‍ അവിടെ എത്തിച്ചു . അവര്‍ക്ക് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ കമ്മീഷന്‍ കിട്ടുന്നത് കൊണ്ടാകാം എന്നൊക്കെ കരുതാം, പക്ഷേ എനിക്കതിനെ സ്നേഹമായിട്ടാണ് തോന്നിയത് , പരിഗണനയായിട്ടാണ് തോന്നിയത്.

എപ്പോഴും കാണുമ്പോള്‍ അവിടെ ഉള്ള എല്ലാ കടകളിലെയും കടലിലെയും കൊട്ടാരങ്ങളിലെയും വീടുകളിലെയും റോഡിലെയും ടാക്സിയിലെയും മനുഷ്യര്‍ക്കെല്ലാം മനംനിറയ്ക്കുന്ന ചിരിയാണ് .. ഇവിടേക്ക് മടങ്ങി വരാന്‍ തോന്നുന്ന സുരക്ഷിതത്വം ആ ചിരിയില്‍ എനിക്ക് കാണാനായി .. മോന്റെ ഒപ്പം ഉള്ള യാത്രയായതിനാല്‍ എന്റെ ഇഷ്ടത്തിനുള്ള മ്യൂസിയം ഒക്കെ അധികം കാണാന്‍ കഴിഞ്ഞില്ല പക്ഷേ ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ബാലിയില്‍ ബാക്കിയുണ്ട് …വീണ്ടും കാണാനുള്ള കൊതിയോടെ… വിട… എന്നുമാണ് നവ്യ കുറിച്ചിരിക്കുന്നത്.

Advertisement