ഇത് ആദ്യമായിട്ടാണ് നടി കുടുംബ ചിത്രം പങ്കുവെക്കുന്നത് ; വൈറലായി ഗായത്രിയുടെ പോസ്റ്റ്

64

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. മലയാളത്തിന്റെ റൊമാന്റിക് ഹറോ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് സിനിമാ അഭിനയരംഗത്തേക്ക് എത്തുന്നത്.

Advertisements

ജമ്‌നാപ്യാരിയുടെ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്ന് താരത്തെ തേടി നിരവധി അവസരങ്ങള്‍ ആണ് എത്തിയത്. ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി നിരവധി സിനിമകളില്‍ ഗായത്രി വേഷമിട്ടു.

also read
മകന്റെ ഇടതുപക്ഷ ചിന്തയില്‍ അഭിമാനം; നടി സുഹാസിനി
ഇന്നും സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് ഗായത്രി. ഇപ്പോഴിതാ നടി തന്റെ കുടുംബ ചിത്രം പങ്കുവെച്ചാണ് എത്തിയിരിക്കുന്നത്.

ചിത്രത്തില്‍ ഗായത്രിയുടെ അച്ഛനും അമ്മയും സഹോദരിയും തന്റെ വളര്‍ത്തുനായയും ആണ് ഉള്ളത്. അതേസമയം ഗായത്രിയുടെ ചിത്രങ്ങള്‍ മാത്രമാണ് താരത്തിന്റെ സോഷ്യല്‍മീഡിയ പേജിലുള്ളത്. ആദ്യമായാണ് ഒരു കുടുംബചിത്രം നടി പങ്കുവെക്കുന്നത്.

ചുവന്ന നിറത്തിലുള്ള ഹാര്‍ട്ട് ഇമോജിക്കൊപ്പമാണ് കുടുംബ ചിത്രം ഗായത്രിയുടെ സോഷ്യല്‍മീഡിയ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധകരും സെലിബ്രിറ്റി സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ ഗായത്രിയുടെ കുടുംബത്തോടുള്ള സ്‌നേഹം കമന്റിലൂടെ അറിയിച്ച് എത്തിയിട്ടുണ്ട്.

 

 

Advertisement